ന്യൂ ഗ്ലാസ്ഗോ മലയാളി അസോസിയേഷൻ ‘ഓണപ്പുലരി 2026’ നാളെ

നോവസ്കോഷയിലെ ന്യൂ ഗ്ലാസ്ഗോ മലയാളി അസോസിയേഷൻ (NGMA) ഓണാഘോഷം ‘ഓണപ്പുലരി 2026’ നാളെ (ഓഗസ്റ്റ് 15, ശനിയാഴ്ച) നടക്കും. വെസ്റ്റ് സൈഡ് കമ്മ്യൂണിറ്റി സെന്‍ററിൽ (Westside Community Centre) രാവിലെ ഒമ്പതിന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. ഓണപ്പൂക്കളം, വടംവലി മത്സരം, വിവിധ സാംസ്കാരിക-കലാപരിപാടികൾ, നൃത്തപ്രകടനങ്ങൾ, ഗെയിമുകൾ എന്നിവയുമുണ്ടായിരിക്കും. കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.മുതിർന്നവർക്ക് 25 ഡോളറും 5 – 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് 15 ഡോളറുമാണ് പ്രവേശന ഫീസ്. അസോസിയേഷൻ അംഗങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട് […]
ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് സംഘടിപ്പിക്കുന്ന ‘ആനന്ദ് ബസാര്‍’ നാളെ

ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 49-ാമത് ‘ആനന്ദ് ബസാര്‍’ നാളെ (ഓഗസ്റ്റ് 15 ശനിയാഴ്ച) ആഘോഷിക്കും. അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷത്തോടും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടും അനുബന്ധിച്ചാണ് ഈ വര്‍ഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഫ്രിസ്‌കോയിലുള്ള കോമറിക്ക സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും. ഇന്ത്യന്‍ ഐഡല്‍ സീസണ്‍ 12 ഫൈനലിസ്റ്റുകളായ ഷണ്മുഖപ്രിയ ,ആശിഷ് കുല്‍ക്കര്‍ണി എന്നിവര്‍ നയിക്കുന്ന തത്സമയ സംഗീത വിരുന്ന് പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും. പ്രവേശനം പൂര്‍ണ്ണമായും […]
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 21 വെള്ളിയാഴ്ച

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷം ഓഗസ്റ്റ് 21 വെള്ളിയാഴ്ച നോര്‍ത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയന്‍ ബാങ്ക്വറ്റ് ഹാളില്‍ (3315 Milwaukee Ave, North Brook) നടക്കും. വൈകുന്നേരം അഞ്ചിന് പ്രസിഡൻ്റ് ബിനു കൈതക്കത്തോട്ടിയിൽ അധ്യക്ഷത വഹിക്കുന്ന ആഘോഷത്തിൽ പ്രശസ്ത സിനിമാ ആര്‍ട്ടിസ്റ്റ് ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിഭവസമൃദ്ധമായ ഓണസദ്യയും, തിരുവാതിരയും, മണവാളന്‍സിന്‍റെ കലാവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. വൈസ് പ്രസിഡൻ്റ് മഹേഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളില്‍, ജോയിൻ്റ് സെക്രട്ടറി നിതിന്‍ നായര്‍, […]
എഫ് സി ബാരി കാൽപന്ത് ടൂർണമെൻ്റ് സീസൺ 5: ഗ്രാൻഡ് ലക്കേർസ് ക്ലബ് ചാംപ്യൻസ്

ഒൻ്റാരിയോയിലെ പ്രസിദ്ധ സ്പോർട്സ് ക്ലബ്ബായ എഫ് സി ബാരിയുടെ ആഭിമുഖ്യത്തിൽ കാൽപന്ത് സീസൺ 5 ടൂർണമെൻ്റ് സംഘടിപ്പിച്ചു. ബാരിയിൽ നടന്ന ടൂർണമെൻ്റിൽ ഒൻ്റാരിയോയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഇന്‍റർ ലണ്ടൻ ക്ലബ്ബിനെ പരാജയപ്പെടുത്തി ഗ്രാൻഡ് ലക്കേർസ് ക്ലബ് ചാംപ്യൻസ് ട്രോഫി സ്വന്തമാക്കി. Fruitsilla founder Rathesh Menchery Mony ആയിരുന്നു പരിപാടിയുടെ മുഖ്യസ്പോൺസർ. Spice mart , Realtor Bobby Kurian, Revline Automotive സഹ സ്പോൺസർമാരിയിരുന്നു. ക്ലബ് കമ്മിറ്റി ഭാരവാഹികളായ […]
മിഡ് വെസ്റ്റില്‍ കനത്തമഴയും വെള്ളപ്പൊക്കവും: ഇന്‍ഡിയാനയില്‍ അടിയന്തിരാവസ്ഥ

മിഡ് വെസ്റ്റ് മേഖലയിലെ നിരവധി നഗരങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം ദുസഹമാക്കി. ഇതിനിടെ അതി ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. ചില പ്രദേശങ്ങളില്‍ വീടുകളുടെ മേല്‍ക്കൂര വരെ വെള്ളം കയറിയതോടെ നിരവധി പേരെ രക്ഷാബോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്‍ഡിയാനയിലെ കേംബ്രിഡ്ജ് സിറ്റിയില്‍ സ്ഥിതി ഏറെ ഗുരുതരമാണ്. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കവും ശക്തമായ മഴയും തുടരുന്നതിനിടെ ഇന്‍ഡിയാന ഗവര്‍ണര്‍ മൈക്ക് ബ്രൗണ്‍ സംസ്ഥാനത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്‍റെ മുഴുവന്‍ […]
യുഎസ് കോളേജുകളിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷയിൽ 14% കുറവ്: റിപ്പോർട്ട്

2026-27 അധ്യയന വർഷത്തിൽ അമേരിക്കൻ കോളേജുകളിലേക്കും സർവകലാശാലകളിലേക്കും അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 14 ശതമാനത്തിന്‍റെ കുറവുണ്ടായതായി റിപ്പോർട്ട്. 2026-ലെ ഫാൾ സീസണിൽ യുഎസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1,11,000 വരെ കുറവുണ്ടാകാമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. ഇതോടെ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ 3.4 ബില്യൺ ഡോളറിന്‍റെ കുറവുണ്ടാകാനും ഏകദേശം 40,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് വീസ അപ്പോയിൻ്റ്മൻ്റുകൾ ലഭിക്കുന്നതിലെ […]
കാൽഗറിയിൽ പ്രതിഷേധിച്ച വിദേശ വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകി CBSA

കാൽഗറിയിൽ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകൾ നിരസിച്ചതോടെ പ്രതിഷേധിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ ക്യാമ്പിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്ത്യയിൽ നിന്നുള്ളവരടക്കം ആയിരത്തിലധികം അന്താരാഷ്ട്ര ബിരുദധാരികൾ കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധിക്കുകയാണ്. വിദ്യാർത്ഥികളുടെ കുടിയേറ്റ രേഖകൾ ഫെഡറൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഓഗസ്റ്റ് 12-ന് നടന്ന പരിശോധനയ്ക്ക് ശേഷം കൃത്യമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് ഇല്ലാത്ത ചില വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികൾ, ഇവർ പൂർത്തിയാക്കിയ കോഴ്സുകൾ ‘നോൺ-ക്രെഡിറ്റ്’ […]
സാൽമൊണെല്ല: ഒൻ്റാരിയോയിൽ ഹോൾ ഫുഡ്‌സ് സൽസയും ഗ്വാക്കാമോളും തിരിച്ചുവിളിച്ചു

സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് ഒൻ്റാരിയോയിൽ ഓൺലൈനിൽ വിൽക്കുന്ന ചില ഹോൾ ഫുഡ്‌സ് മാർക്കറ്റ് സൽസകൾ, ഗ്വാകമോളുകൾ എന്നിവ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പകർച്ചവ്യാധികൾക്ക് കാരണമായ മെക്സിക്കോയിൽ നിന്നുള്ള സാൽമൊണെല്ല കലർന്ന ജലാപെനോകളാണ് ഇതിനു കാരണമെന്നും ഫെഡറൽ ഏജൻസി പറയുന്നു. തിരിച്ചുവിളിക്കപ്പെട്ട ഹോൾ ഫുഡ്‌സ് ഇനങ്ങളിൽ വിവിധ തരം സൽസകൾ, ഗ്വാകമോളുകൾ, പിക്കോ ഡി ഗാലോ, ചിക്കൻ ക്വസാഡില്ലകൾ പോലുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. കാനഡയിൽ തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ ഉപഭോഗവുമായി […]
നോർത്ത് വാൻകൂവറിൽ ആർസിഎംപി വാഹനം തകർത്തു: അന്വേഷണം ഊർജ്ജിതം

നോർത്ത് വാൻകൂവറിൽ ആർസിഎംപിയുടെ (RCMP) ഔദ്യോഗിക വാഹനം തകർത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കി. ഓഗസ്റ്റ് 10-ന് ലൊൺസ്‌ഡേൽ അവന്യൂവിലെ സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്‍റെ മുൻവശത്തെ വിൻഡോ ഗ്ലാസാണ് തകർത്തത്. ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടയിലാണ് വാഹനം തകർത്തത് കണ്ടെത്തിയത്. സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.