newsroom@amcainnews.com

സാൽമൊണെല്ല: ഒൻ്റാരിയോയിൽ ഹോൾ ഫുഡ്‌സ് സൽസയും ഗ്വാക്കാമോളും തിരിച്ചുവിളിച്ചു

സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് ഒൻ്റാരിയോയിൽ ഓൺലൈനിൽ വിൽക്കുന്ന ചില ഹോൾ ഫുഡ്‌സ് മാർക്കറ്റ് സൽസകൾ, ഗ്വാകമോളുകൾ എന്നിവ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പകർച്ചവ്യാധികൾക്ക് കാരണമായ മെക്സിക്കോയിൽ നിന്നുള്ള സാൽമൊണെല്ല കലർന്ന ജലാപെനോകളാണ് ഇതിനു കാരണമെന്നും ഫെഡറൽ ഏജൻസി പറയുന്നു.

തിരിച്ചുവിളിക്കപ്പെട്ട ഹോൾ ഫുഡ്‌സ് ഇനങ്ങളിൽ വിവിധ തരം സൽസകൾ, ഗ്വാകമോളുകൾ, പിക്കോ ഡി ഗാലോ, ചിക്കൻ ക്വസാഡില്ലകൾ പോലുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. കാനഡയിൽ തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ഇതുവരെ ആർക്കും രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ ഗുരുതരരോഗങ്ങൾക്ക് കാരണമാകാമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകൾ എന്നിവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

You might also like
EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Starvation and dehydration: Two young children tragically died in South Carolina

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

Top Picks for You
Top Picks for You