ട്രംപ് ഭരണകൂടം വിദേശ വിദ്യാർത്ഥികൾക്കായുള്ള വിസ നിയമങ്ങൾ കർശനമാക്കുന്നു

വിദേശ വിദ്യാർത്ഥികൾക്കായി കൂടുതൽ കർശനമായ നിയമങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികളുടെ അന്തിമ അറിയിപ്പ് ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്. ഇതിൽ ഫെഡറൽ ഗവൺമെന്റിന്റെ പ്രത്യേക അനുമതിയില്ലാതെ വിദ്യാർത്ഥികൾക്ക് നാല് വർഷത്തിൽ കൂടുതൽ യു.എസിൽ തുടരുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതും ഉൾപ്പെടുന്നു. കൂടാതെ കോഴ്‌സുകൾ മാറുന്നതിനും സർവ്വകലാശാലകൾക്കും കോളേജുകൾക്കും ഇടയിൽ ട്രാൻസ്ഫർ വാങ്ങുന്നതിനുമുള്ള സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടും. ഇതുവരെ, വിസ കാലാവധി നീട്ടി നൽകാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരുന്നു. സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരുന്ന ഈ നയം, വ്യാപകമായ വിസ ദുരുപയോഗം തടയുകയും പതിവ് […]
ബോംബാർഡിയർ നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക്

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് കെ. പട്നായിക് ബോംബാർഡിയറിന്റെ ഡോർവലിലുള്ള (Dorval) നിർമ്മാണ കേന്ദ്രം സന്ദർശിക്കുകയും കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ എറിക് മാർട്ടലുമായി (Eric Martel), അദ്ദേഹത്തിന്റെ സംഘവുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബോംബാർഡിയറിന് ഇന്ത്യയുമായുള്ള സഹകരണം, വ്യോമയാന-പ്രതിരോധ മേഖലകളിൽ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള അവസരങ്ങൾ, ഇന്ത്യയിലെ കമ്പനിയുടെ സാന്നിധ്യവും വിമാനങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കൽ, എം.ആർ.ഒ (മെയിന്റനൻസ്, റിപ്പയർ & ഓവർഹോൾ), ആഫ്റ്റർ സെയിൽസ് പിന്തുണ എന്നിവ വിപുലീകരിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു. ഹൈക്കമ്മീഷണർ ലോറന്റ് […]
ജോലി വാഗ്ദാനം വേണ്ട, ഇന്ത്യക്കാർക്കായി യുകെ വിസ നറുക്കെടുപ്പ് ഉടൻ: യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും

യുകെയിൽ പോയി താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യൻ യുവജനങ്ങൾക്ക് ‘ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീം’ (India Young Professionals Scheme) വഴി വീണ്ടുമൊരു സുവർണ്ണാവസരം ലഭിക്കുകയാണ്. യുകെ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ഈ പദ്ധതിയിലേക്കുള്ള അടുത്ത ബാലറ്റ് (നറുക്കെടുപ്പ്) 2026 ജൂലൈ 21-ന് ആരംഭിച്ച് വെറും 48 മണിക്കൂർ മാത്രം തുറന്നിരിക്കും. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മുൻകൂട്ടി ഒരു തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ഇല്ലാതെ തന്നെ യുകെയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും […]
യു.എസ് വിസ തട്ടിപ്പ് കേസ്: ഇ.ഡി പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തു

വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കൃത്രിമ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, വ്യാജ സാമ്പത്തിക രേഖകൾ, യു.എസ് സ്റ്റുഡന്റ്-വിസിറ്റർ വിസകൾ നേടുന്നതിനായി ബാങ്ക് അക്കൗണ്ടുകളിൽ വ്യാജമായി പണം കാണിക്കൽ തുടങ്ങിയ ഗൂഢാലോചനകൾ ആരോപിച്ചുള്ള ഒന്നിലധികം എഫ്.ഐ.ആറുകളുടെ (FIR) അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ആരംഭിച്ചത്. ഇതിന്റെ തുടർച്ചയായി, വ്യവസ്ഥാപിതമായി നടന്ന കുടിയേറ്റ-വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ‘റെഡ് ലീഫ് ഇമിഗ്രേഷൻ പ്രൈവറ്റ് ലിമിറ്റഡ്’ (Red Leaf Immigration Private Limited), മറ്റ് ചിലർ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രോസിക്യൂഷൻ പരാതി ഫയൽ […]
നാടുകടത്തൽ തടയണം: മുൻ ഇറാൻ ഉപആഭ്യന്തരമന്ത്രി കനേഡിയൻ കോടതിയിൽ

കാനഡയിൽ താമസിക്കുന്ന മുൻ ഇറാൻ ഉപആഭ്യന്തരമന്ത്രി സെയ്ദ് സൽമാൻ സമാനി തന്നെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ഫെഡറൽ കോടതിയെ സമീപിച്ചു. തന്നെ തിരിച്ചയക്കാനുള്ള ഇമിഗ്രേഷൻ വിഭാഗത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് 45 വയസ്സുള്ള സമാനി ഫെഡറൽ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തന്നെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സെയ്ദ് സൽമാൻ സമാനി വാദിക്കുന്നു. കൂടാതെ, കോടതി രേഖകളിൽ തന്റെ പേര് പരസ്യപ്പെടുത്തരുതെന്നും പകരം ഏതെങ്കിലും ചുരുക്കപ്പേരുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ഓഗസ്റ്റിൽ അധികാരമൊഴിഞ്ഞ ശേഷം തുർക്കി വഴിയാണ് […]
കാനഡയിലെ കാട്ടുതീ പുക അമേരിക്കയിലേക്ക്: 18 സംസ്ഥാനങ്ങളില്‍ വായു ഗുണനിലവാര മുന്നറിയിപ്പ്

കാനഡയില്‍ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതോടെ യുഎസിലെ 18 സംസ്ഥാനങ്ങളില്‍ വായു ഗുണനിലവാര മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാനഡയില്‍ നിലവില്‍ 100-ലധികം സ്ഥലങ്ങളിലാണ് കാട്ടുതീകള്‍ നിയന്ത്രണാതീതമായി കത്തിക്കൊണ്ടിരിക്കുന്നത്. കാട്ടുതീയില്‍ നിന്നുള്ള പുക ആയിരത്തിലധികം മൈല്‍ സഞ്ചരിച്ചാണ് ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നഗരങ്ങളിൽ എത്തിയത്. ഇതിന് പുറമെ, വടക്കന്‍ മിനസോട്ടയില്‍ ഒമ്പത് സ്ഥലങ്ങളിലും കാട്ടുതീ പടർന്നു പിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ ചില ഭാഗങ്ങളില്‍ വായു ഗുണനിലവാരതോത് 200ന് […]
ഭരണനിർവ്വഹണത്തിലും എഐ: കൈകോർത്ത് ക്യൂബെക്ക്-ആൽബർട്ട

പൊതുഭരണ സംവിധാനങ്ങളിൽ കൃത്രിമബുദ്ധി നടപ്പിലാക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാൻ ക്യൂബെക്ക്- ആൽബർട്ട പ്രവിശ്യകൾ തീരുമാനിച്ചു. ക്യൂബെക് സൈബർ സുരക്ഷാ-ഡിജിറ്റൽ സാങ്കേതികവിദ്യാ മന്ത്രി ഫ്രാൻസ്-എലെയ്ൻ ഡുറാൻസോയും, ആൽബർട്ട സാങ്കേതികവിദ്യാ-നവീകരണ മന്ത്രി നേറ്റ് ഗ്ലൂബിഷും ചേർന്നാണ് ഈ സഖ്യം പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഇരു പ്രവിശ്യകളും തമ്മിൽ കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതിനായി പ്രത്യേക സാമ്പത്തിക ഇടപാടുകളോ ഫണ്ടിങ്ങോ ഉണ്ടാകില്ല. പകരം, ഭരണരംഗത്തെ സാങ്കേതികവിദ്യയും അറിവുകളും ഇരു സർക്കാരുകളും പരസ്പരം പങ്കുവയ്ക്കുകയാണ് ചെയ്യുക. ഇരു പ്രവിശ്യകളുടെയും സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കൂടുതൽ കാര്യക്ഷമവും […]
കാനഡയിൽ ജനങ്ങൾ വിദഗ്ധ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നു: റിപ്പോർട്ട്

കാനഡയിൽ മധ്യവയസ്കരും പ്രായമായവരുമായ ലക്ഷക്കണക്കിന് ആളുകൾ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ചികിത്സയും യഥാസമയം ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിടുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. രാജ്യത്ത് പ്രായമേറിയവരുടെ ജനസംഖ്യ വർധിക്കുന്നതും ആവശ്യത്തിന് വിദഗ്ധ ഡോക്ടർമാർ ഇല്ലാത്തതുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രാഥമിക പരിചരണം നൽകാൻ ഫാമിലി ഡോക്ടർമാരില്ലാത്തതും, രോഗികളുടെ മുൻഗണന നിശ്ചയിക്കാനുള്ള കൃത്യമായ സംവിധാനങ്ങളുടെ കുറവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. 45 വയസ്സും അതിനുമുകളിൽ പ്രായമുള്ളതുമായ 45 ലക്ഷത്തോളം ആളുകൾക്ക് വിദഗ്ധ ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. […]
ഒൻ്റാരിയോ പിക്കറിങിൽ വയോധികയെ കൊലപ്പെടുത്തിയ കൗമാരക്കാരന് അഞ്ച് വർഷം തടവ്

ഒൻ്റാരിയോ പിക്കറിങിൽ വയോധികയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. എൺപത്തിമൂന്നുകാരിയായ എലീനർ ഡോണിയെ സ്വന്തം വീടിന് മുന്നിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പതിനാലുകാരനായ പ്രതിക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്. കൊലപാതകകുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ പത്ത് വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിൽ ആറ് വർഷം കസ്റ്റഡിയിലും നാല് വർഷം കമ്മ്യൂണിറ്റി നിരീക്ഷണത്തിലുമാണ് കഴിയേണ്ടത്. എന്നാൽ […]
നോർത്ത് എഡ്മിന്‍റനിൽ കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറി അപകടം: ഇന്ത്യൻ വംശജരായ ദമ്പതികൾ മരിച്ചു

ആൽബർട്ട നോർത്ത് എഡ്മിന്‍റനിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബ് സ്വദേശികളായ സുരീന്ദർജിത് കൗർ ഭണ്ഡാൽ (82), ഭർത്താവ് മേജർ സിംഗ് ഭണ്ഡാൽ (85) എന്നിവരാണ് കൊല്ലപ്പെട്ടത്. വാഹനം കെട്ടിടത്തിൻ്റെ ഗ്യാസ് ലൈനിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്. തിങ്കളാഴ്ച രാത്രി 9:15ഓടെ 132 അവന്യൂവിലെ 82 സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന റസിഡൻഷ്യൽ-കൊമേഴ്സ്യൽ കെട്ടിടത്തിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇടിച്ചുകയറിയത്. വാഹനം കെട്ടിടത്തിൻ്റെ ഗ്യാസ് ലൈനിൽ ഇടിച്ചതിനെത്തുടർന്ന് വൻ സ്ഫോടനത്തോടെ […]