newsroom@amcainnews.com

കാനഡയിലെ കാട്ടുതീ പുക അമേരിക്കയിലേക്ക്: 18 സംസ്ഥാനങ്ങളില്‍ വായു ഗുണനിലവാര മുന്നറിയിപ്പ്

കാനഡയില്‍ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതോടെ യുഎസിലെ 18 സംസ്ഥാനങ്ങളില്‍ വായു ഗുണനിലവാര മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാനഡയില്‍ നിലവില്‍ 100-ലധികം സ്ഥലങ്ങളിലാണ് കാട്ടുതീകള്‍ നിയന്ത്രണാതീതമായി കത്തിക്കൊണ്ടിരിക്കുന്നത്.

കാട്ടുതീയില്‍ നിന്നുള്ള പുക ആയിരത്തിലധികം മൈല്‍ സഞ്ചരിച്ചാണ് ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നഗരങ്ങളിൽ എത്തിയത്. ഇതിന് പുറമെ, വടക്കന്‍ മിനസോട്ടയില്‍ ഒമ്പത് സ്ഥലങ്ങളിലും കാട്ടുതീ പടർന്നു പിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ ചില ഭാഗങ്ങളില്‍ വായു ഗുണനിലവാരതോത് 200ന് മുകളിലെത്തി. ഇത് ‘വളരെ ഗുരുതരമായ വായു ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ എക്യുഐ 150ന് മുകളിലെത്തുമ്പോള്‍ പൊതുജനാരോഗ്യത്തിന് അപകടകരമാണ്. കാട്ടുതീയില്‍ നിന്നുള്ള പുകമൂലം ന്യൂയോര്‍ക്ക് സംസ്ഥാനം മുഴുവനും, ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെ, കൂടാതെ ന്യൂജഴ്സിയുടെ ചില ഭാഗങ്ങളും വ്യാഴാഴ്ച വാഗു ഗുണനിലവാര മുന്നറിയിപ്പിന്‍റെ പരിധിയിലായിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ, പ്രധാന നഗരങ്ങളില്‍ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയ നഗരമെന്ന നിലയില്‍ മിനിയാപ്പൊളിസ്, ഡെട്രോയിറ്റിനെ മറികടന്നതായി ഐക്യു എയര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഷിക്കാഗോ മൂന്നാം സ്ഥാനത്തും, കാനഡയിലെ ടൊറൻ്റോ ആറാം സ്ഥാനത്തുമായിരുന്നു. ജനസാന്ദ്രത കുറഞ്ഞ നോർത്തേൺ ഒൻ്റാരിയോയിലെ വിവിധ പ്രദേശങ്ങളില്‍ ഏകദേശം 180 കാട്ടുതീകള്‍ കത്തിക്കൊണ്ടിരിക്കുകയാണ്.

You might also like
Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Top Picks for You
Top Picks for You