newsroom@amcainnews.com

സാമ്പത്തിക പ്രതിസന്ധി: കനേഡിയൻ ജനത ചെലവ് ചുരുക്കുന്നതായി റിപ്പോർട്ട്

ഉയർന്ന ജീവിതച്ചെലവ് മൂലം കനേഡിയൻ ജനത കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഇതോടെ ജനങ്ങൾ തങ്ങളുടെ ആഡംബരങ്ങളും വിനോദങ്ങളും വെട്ടിക്കുറച്ചതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. എംഎൻപി കൺസ്യൂമർ ഡെറ്റ് ഇൻഡക്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ 61 ശതമാനം ആളുകൾക്കും തങ്ങളുടെ ശമ്പളത്തിൻ്റെ പകുതിയിലധികവും കൈയിൽ കിട്ടുന്നതിന് മുൻപ് തന്നെ ബില്ലുകൾക്കും കടങ്ങൾക്കുമായി മാറ്റിവെക്കേണ്ടി വരുന്നതായി പറയുന്നു. 16 ശതമാനം ആളുകളുടെ സ്ഥിതി കൂടുതൽ ദയനീയമാണ്. ഇവരുടെ ശമ്പളം മുഴുവനായും കടം വീട്ടാൻ പോലും തികയാത്ത അവസ്ഥയിലാണ്. […]