newsroom@amcainnews.com

നോർത്ത് എഡ്മിന്‍റനിൽ കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറി അപകടം: ഇന്ത്യൻ വംശജരായ ദമ്പതികൾ മരിച്ചു

ആൽബർട്ട നോർത്ത് എഡ്മിന്‍റനിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബ് സ്വദേശികളായ സുരീന്ദർജിത് കൗർ ഭണ്ഡാൽ (82), ഭർത്താവ് മേജർ സിംഗ് ഭണ്ഡാൽ (85) എന്നിവരാണ് കൊല്ലപ്പെട്ടത്. വാഹനം കെട്ടിടത്തിൻ്റെ ഗ്യാസ് ലൈനിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്.

തിങ്കളാഴ്ച രാത്രി 9:15ഓടെ 132 അവന്യൂവിലെ 82 സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന റസിഡൻഷ്യൽ-കൊമേഴ്സ്യൽ കെട്ടിടത്തിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇടിച്ചുകയറിയത്. വാഹനം കെട്ടിടത്തിൻ്റെ ഗ്യാസ് ലൈനിൽ ഇടിച്ചതിനെത്തുടർന്ന് വൻ സ്ഫോടനത്തോടെ തീ പടരുകയായിരുന്നുവെന്ന് എഡ്മിന്‍റൻ പോലീസ് അറിയിച്ചു. തീപിടുത്തത്തെത്തുടർന്ന് രക്ഷപ്പെടാനായി അപ്പാർട്ട്മെൻ്റിൻ്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ മേജർ സിംഗ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് ഭാര്യ സുരീന്ദർജിതിൻ്റെ മൃതദേഹം കണ്ടെത്തിയത്. മുപ്പതിലധികം വർഷങ്ങൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയ ഇവർ കഴിഞ്ഞ 25 വർഷമായി ഈ അപ്പാർട്ട്മെന്റിലായിരുന്നു താമസം.

അപകടത്തിൽ ഏഴുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ കെട്ടിടത്തിലെ താമസക്കാരായ ആറു പേരും വാഹനം ഓടിച്ചിരുന്ന 62 വയസ്സുള്ള വയോധികനും ഉൾപ്പെടുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 സ്യൂട്ടുകളുള്ള സമുച്ചയത്തിൽ 35 പേരാണ് താമസിച്ചിരുന്നത്. ഭവനരഹിതരായവർക്ക് കനേഡിയൻ റെഡ് ക്രോസ് നിലവിൽ സഹായം നൽകിവരുന്നുണ്ട്.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You