newsroom@amcainnews.com

നാടുകടത്തൽ തടയണം: മുൻ ഇറാൻ ഉപആഭ്യന്തരമന്ത്രി കനേഡിയൻ കോടതിയിൽ

കാനഡയിൽ താമസിക്കുന്ന മുൻ ഇറാൻ ഉപആഭ്യന്തരമന്ത്രി സെയ്ദ് സൽമാൻ സമാനി തന്നെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ഫെഡറൽ കോടതിയെ സമീപിച്ചു. തന്നെ തിരിച്ചയക്കാനുള്ള ഇമിഗ്രേഷൻ വിഭാഗത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് 45 വയസ്സുള്ള സമാനി ഫെഡറൽ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തന്നെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സെയ്ദ് സൽമാൻ സമാനി വാദിക്കുന്നു. കൂടാതെ, കോടതി രേഖകളിൽ തന്റെ പേര് പരസ്യപ്പെടുത്തരുതെന്നും പകരം ഏതെങ്കിലും ചുരുക്കപ്പേരുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ഓഗസ്റ്റിൽ അധികാരമൊഴിഞ്ഞ ശേഷം തുർക്കി വഴിയാണ് സമാനി കാനഡയിലെത്തിയത്. എന്നാൽ, ഇറാനിലെ ഭരണകൂടവുമായി ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് കാനഡയിൽ പ്രവേശന വിലക്കുള്ളതിനാൽ, സമാനിയെ നാടുകടത്താൻ ഇമിഗ്രേഷൻ വിഭാഗം രണ്ടു വർഷം മുമ്പ് തന്നെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് തടയണമെന്ന സമാനിയുടെ അപേക്ഷ കഴിഞ്ഞ ജൂൺ 19-ന് ഇമിഗ്രേഷൻ വിഭാഗം തള്ളി. ഇതിനെതിരെയാണ് അദ്ദേഹം ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇറാനിൽ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന സമയത്ത് അതിൽ തനിക്ക് പങ്കില്ലെന്നാണ് സമാനിയുടെ വാദമെങ്കിലും, അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവായിരുന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കൂട്ടുനിന്നതായി കാനഡ ബോർഡർ സർവീസസ് ഏജൻസി പറയുന്നു.

You might also like
6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Top Picks for You
Top Picks for You