newsroom@amcainnews.com

ബോംബാർഡിയർ നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക്

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് കെ. പട്നായിക് ബോംബാർഡിയറിന്റെ ഡോർവലിലുള്ള (Dorval) നിർമ്മാണ കേന്ദ്രം സന്ദർശിക്കുകയും കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ എറിക് മാർട്ടലുമായി (Eric Martel), അദ്ദേഹത്തിന്റെ സംഘവുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബോംബാർഡിയറിന് ഇന്ത്യയുമായുള്ള സഹകരണം, വ്യോമയാന-പ്രതിരോധ മേഖലകളിൽ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള അവസരങ്ങൾ, ഇന്ത്യയിലെ കമ്പനിയുടെ സാന്നിധ്യവും വിമാനങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കൽ, എം.ആർ.ഒ (മെയിന്റനൻസ്, റിപ്പയർ & ഓവർഹോൾ), ആഫ്റ്റർ സെയിൽസ് പിന്തുണ എന്നിവ വിപുലീകരിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു.

ഹൈക്കമ്മീഷണർ ലോറന്റ് ബ്യൂഡോയിൻ കംപ്ലീഷൻ സെന്റർ (Laurent Beaudoin Completion Centre) സന്ദർശിക്കുകയും അവിടുത്തെ അത്യാധുനിക ‘ഗ്ലോബൽ സീരീസ്’ വിമാനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

ഇന്ത്യയിലെ വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ശക്തമായ എം.ആർ.ഒ (MRO) സംവിധാനങ്ങളും ആഫ്റ്റർ സെയിൽസ് സേവനങ്ങളും സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഇന്ത്യൻ പ്രതിനിധി സംഘം ആരായുകയുണ്ടായി. കനേഡിയൻ വ്യോമയാന നിർമ്മാണ മേഖലയെ ഇന്ത്യയിലെ അതിവേഗം വളരുന്ന ഏവിയേഷൻ രംഗവുമായി സംയോജിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല നയതന്ത്ര സന്ദർശനം നടന്നത്. കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിവരങ്ങളും ചിത്രങ്ങളും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ തങ്ങളുടെ എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

ആൽബർട്ട എനർജി റിബേറ്റ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Top Picks for You
Top Picks for You