newsroom@amcainnews.com

വിദ്യാഭ്യാസ മികവിനായി കൈകോർത്തു കാൻ ന്യൂജേഴ്സിയും ക്യൂമാത്തും

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ)യും കുട്ടികളിൽ ഗണിതശേഷിയും യുക്തിചിന്തയും വളർത്താൻ ലക്ഷ്യമിടുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ CueMath-വും വിദ്യാഭ്യാസ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. “Partnering for Excellence in Education” എന്ന സന്ദേശത്തോടെയാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. യുവതലമുറയെ ശാക്തീകരിക്കുകയും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

ഈ സഹകരണത്തിലൂടെ ന്യൂജേഴ്സിയിലെ മലയാളി വിദ്യാർഥികൾക്ക് ഗണിതവിദ്യാഭ്യാസത്തിൽ ആധുനിക പരിശീലനവും ചിന്താശേഷി വികസിപ്പിക്കുന്ന പ്രത്യേക പഠനപരിപാടികളും ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. വിദ്യാർഥികളുടെ അക്കാദമിക് മികവ് ഉയർത്തുന്നതിനൊപ്പം പ്രശ്നപരിഹാര ശേഷി, ലോജിക്കൽ റീസണിംഗ്, മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് എന്നിവയ്ക്കും സഹായകമായ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് സംഘാടകർ അറിയിച്ചു.

കാൻ ന്യൂജേഴ്സിയുടെ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്ന ഈ പങ്കാളിത്തം, സമൂഹത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ വർക്ക്‌ഷോപ്പുകൾ, പരിശീലന ക്ലാസുകൾ, ഇന്ററാക്ടീവ് ലേണിംഗ് സെഷനുകൾ എന്നിവയും ഈ സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനുള്ള ആലോചനയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Empowering Young Minds, Building a Stronger Tomorrow” എന്ന ആശയത്തെ മുൻനിർത്തിയുള്ള ഈ സംരംഭം, സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ഭാവി തലമുറയെ മികച്ച രീതിയിൽ വളർത്തിയെടുക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Top Picks for You
Top Picks for You