newsroom@amcainnews.com

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു; ഖത്തറിൽ ദുഃഖാചരണം

ഖത്തറിന്റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചതായി രാജ്യത്തിന്റെ അമീരി ദിവാൻ അറിയിച്ചു. അമീരി ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ ആത്മാവിന്മേൽ കരുണ ചൊരിയട്ടെ. മാതൃരാജ്യത്തിനും ജനതയ്ക്കും വേണ്ടി അദ്ദേഹം നൽകിയ സേവനങ്ങൾക്കും സംഭാവനകൾക്കും ഉചിതമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.”

യുഎഫ്‌സി 329: ഫൈറ്റ് തുടങ്ങി സെക്കൻഡുകൾക്കകം കോനർ മക്ഗ്രെഗർക്ക് ഗുരുതര പരിക്ക്; മാക്സ് ഹോളോവെയ്ക്ക് വിജയം

ലാസ് വെഗാസ്: യുഎഫ്‌സി ലോകം ആകാംഷയോടെ കാത്തിരുന്ന പോരാട്ടം നിരാശാജനകമായ അന്ത്യത്തിലേക്ക്. യുഎഫ്‌സി 329-ൽ മാക്സ് ഹോളോവെയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ സെക്കൻഡുകളിൽ തന്നെ മുൻ ചാമ്പ്യൻ കോനർ മക്ഗ്രെഗർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ‘ഡോക്ടർ സ്റ്റോപ്പേജ്’ വഴി മാക്സ് ഹോളോവെയെ വിജയിയായി പ്രഖ്യാപിച്ചു. കരിയറിലെ ഏറ്റവും നിർണായകമായ മത്സരത്തിലേറ്റ തിരിച്ചടിക്ക് പിന്നാലെ, നിരാശരായ ആരാധകർ മക്ഗ്രെഗറെ കൂവിവിളികളോടെയാണ് റിങ്ങിൽ നിന്നും യാത്രയാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മാക്സ് ഹോളോവെയ്‌ക്കെതിരെ ഒരു ‘ജമ്പിംഗ് ഹെഡ് കിക്ക്’ പ്രയോഗിക്കാൻ മക്ഗ്രെഗർ […]

ക്രിക്കറ്റ്: ഇന്ത്യയുടെ അടുത്ത മത്സരം ജൂലൈ 14ന്; ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിന പോരാട്ടം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രദ്ധ ഇനി ഏകദിന പരമ്പരയിലേക്ക്. ജൂലൈ 14-ന് (ചൊവ്വാഴ്ച) ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിലാണ് ഇന്ത്യ അടുത്തതായി കളിക്കാനിറങ്ങുക. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടമാണിത്. ടി20 പരമ്പരയിലെ പ്രകടനത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഏകദിന ഫോർമാറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്താനാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെട്ട ഇന്ത്യൻ നിര ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് […]

വിംബിൾഡൺ 2026 വനിതാ സിംഗിൾസ് ഫൈനൽ: ലിൻഡ നോസ്കോവയുടെ ചരിത്രവിജയം

ലണ്ടനിലെ സെന്റർ കോർട്ടിൽ നടന്ന വിംബിൾഡൺ 2026 വനിതാ സിംഗിൾസ് ഫൈനൽ ചെക്ക് റിപ്പബ്ലിക്കിന്റെ രണ്ട് താരങ്ങൾ തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിന് സാക്ഷിയായി. 21-കാരിയായ ലിൻഡ നോസ്കോവ, പരിചയസമ്പന്നയായ കരോലിന മുചോവയെ 6-2, 5-7, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി. അതേസമയം, വിംബിൾഡൺ വനിതാ കിരീടം നേടുന്ന ചെക്ക് താരങ്ങളുടെ പാരമ്പര്യം തുടരാനും നോസ്കോവയ്ക്ക് സാധിച്ചു. മത്സരത്തിന്റെ ആദ്യ സെറ്റിൽ തുടക്കം മുതൽ തന്നെ ലിൻഡ നോസ്കോവ ആധിപത്യം […]

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സര കിക്ക്‌ ഓഫ് നടൻ ജയറാം നിർവ്വഹിച്ചു

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-മത് അന്താരാഷ്‌ട്ര വടംവലി ടൂർണമെൻ്റിന്‍റെ ഔപചാരികമായ കിക്ക്‌ ഓഫ് ചലച്ചിത്ര താരം ജയറാം നിർവ്വഹിച്ചു. ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡൻ്റ് റൊണാൾഡ്‌ പൂക്കുമ്പൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടൂർണമെൻ്റിന്‍റെ ഗാ സ്പോൺസർ ടോണി കിഴക്കേക്കുറ്റ് (Elite Gaming), കിക്ക്‌ ഓഫ് സ്പോൺസർ സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ്ഡ് മോർഗേജ്), ഒന്നാം സമ്മാനം സ്പോൺസർ ജോയി നെടിയകാലായയിൽ, നാലാം സമ്മാനം സ്പോൺസർ ഷൈബു കിഴക്കേക്കുറ്റ് (മംഗല്യ ജൂവല്ലേഴ്‌സ്), സജു കണ്ണമ്പള്ളി (ഒഫൻ പെട്രോളിയം), ബ്രാഡ് […]

ടൊറൻ്റോ സൽസ ഓൺ സെൻ്റ് ക്ലെയർ ഫെസ്റ്റിവലിനിടെ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

ടൊറൻ്റോയിലെ സൽസ ഓൺ സെൻ്റ് ക്ലെയർ ഫെസ്റ്റിവലിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റിലായിരുന്നു സംഭവം. ഇതൊരു ആസൂത്രിതമായ വെടിവെപ്പാണെന്നും ലക്ഷ്യമിട്ട് നടന്ന ആക്രമണമാണെന്നും ടൊറൻ്റോ പോലീസ് ഡെപ്യൂട്ടി ചീഫ് ഫ്രാങ്ക് ബറെഡോ അറിയിച്ചു. സംഭവസ്ഥലത്ത് വലിയ പോലീസ് സന്നാഹം തുടരുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ഊർജ്ജിതമാണെന്നും സംഭവസ്ഥലത്തുനിന്ന് തോക്കുകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. വെടിവെപ്പിനെ അപലപിച്ച ടൊറൻ്റോ മേയർ […]

സ്വിറ്റ്സർലൻഡിനെ തുരത്തി മെസ്സിപ്പട സെമിയിൽ

എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജൻ്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേയ്ക്ക് നീണ്ടത്. പത്താം മിനിറ്റിൽ മാക് അലിസ്റ്റർ നേടിയ ഗോളിലൂടെ അർജൻ്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലയണൽ മെസ്സി എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ. മത്സരത്തിന്‍റെ 67–ാം മിനിറ്റിൽ […]

ബിഷ്‌ണോയി സംഘാംഗത്തെ നാടുകടത്താൻ ഉത്തരവിട്ട് കാനഡ ഇമിഗ്രേഷൻ ട്രിബ്യൂണൽ

ആൽബർട്ടയിലെ എഡ്മിന്‍റൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘാംഗത്തെ നാടുകടത്താൻ കാനഡയിലെ ഇമിഗ്രേഷൻ ട്രിബ്യൂണൽ ഉത്തരവിട്ടു. 2022-ൽ സ്റ്റുഡൻ്റ് വീസയിൽ കാനഡയിലെത്തിയ ജഷൻദീപ് സിങിനെയാണ് നാടുകടത്തുന്നത്. ജഷൻദീപ്, ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ നടന്ന വെടിവെപ്പ് കേസിൽ ഉൾപ്പെട്ടതായും അക്രമത്തിന് ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചതായും പോലീസ് കണ്ടെത്തി. കൂടാതെ മറ്റൊരു വ്യക്തിയുടെ തലയ്ക്ക് നേരെ ഇയാൾ തോക്കുചൂണ്ടി നിൽക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. താൻ ഗുണ്ടാസംഘത്തിൽ അംഗമല്ലെന്നും സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനിടെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം തമാശയായി […]

ഇരട്ടഗോളുമായി ജൂഡ് ബെല്ലിങ്‌ഹാം: നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

തുടർച്ചയായ രണ്ടാം കളിയിലും ഇരട്ടഗോൾ നേട്ടം കൊയ്ത മിഡ് ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ മികവിൽ നോർവേയെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. അപ്രതീക്ഷിത നീക്കത്തിൽ ലീഡ് നേടിയ നോർവേയ്‌ക്കെതിരെ ആദ്യ പകുതിയുടെ അധിക സമയത്ത് സമനില നേടിയ ഇംഗ്ലണ്ട്, എക്ട്രാ ടൈമിലെ ഗോളിലൂടെയാണ് വിജയം സ്വന്തമാക്കിയത്. ആൻന്ദ്രെ ഷെൽഡറപ് നോർവേയുടെ ഗോൾ നേടിയത്. 36 ാം മിനിറ്റിലാണ് ആൻന്ദ്രെ ഷെൽഡറപ് നോർവേയുടെ ഗോൾ നേടിയത്. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്‍റെ അസിസ്റ്റിൽ ലഭിച്ച പന്ത് ഷെൽഡറപ് കൃത്യതയോടെ […]

മയക്കുമരുന്ന് കടത്ത്: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് 15 വർഷം തടവ്

യുഎസിൽ നിന്നും കാനഡയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് 15 വർഷം തടവ് ശിക്ഷ. ബ്ലൂ വാട്ടർ പാലം വഴി 7.5 മില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയ കേസിൽ ബ്രാംപ്ടണിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ ചരൺപ്രീത് സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. എന്നാൽ, ജാമ്യത്തിലിറങ്ങിയ ചരൺപ്രീത് സിങ് കോടതിയിൽ ഹാജരാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് കാനഡയിൽ നിന്ന് രക്ഷപ്പെട്ടു. 2022 ഏപ്രിൽ 8-ന് 55 കിലോഗ്രാം കൊക്കെയ്നും 5 കിലോഗ്രാം ഹെറോയിനും […]