ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഓഗസ്റ്റ് 1 ശനിയാഴ്ച

ഹ്യൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നു. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലായി നടക്കുന്ന കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) രാവിലെ 8.00 മുതൽ 11.00 വരെ നടക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ട് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഹ്യൂസ്റ്റണിലെ ആരോഗ്യ-മാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യവും മികച്ച സംഘാടകയുമായ ഡോ. റെയ്‌ന […]
വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് ജൂലൈ 16 മുതൽ എഡ്മിന്‍റനിൽ

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് മുപ്പത്തിയാറാമത് സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് അറിയിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട എന്നീ പ്രവശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉൾപ്പെടുന്നതാണ് വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ്. ദി സീസൺ ഓഫ് ഹാർവെസ്റ്റ് (ഇത് കൊയ്ത്തി കാലം) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ജൂലൈ 16 മുതൽ 19 വരെ എഡ്മിന്‍റൻ ലൈഫ് ചർച്ചാണ് കോൺഫറൻസ് വേദിയാകുന്നത്. എഡ്മിന്‍റൻ കൺവീനർ പാസ്റ്റർ സാം വർഗീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ […]
‘IMPACT 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ “IMPACT 2K26” വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24, 25, 26 തീയതികളിൽ നടക്കും. ഒൻ്റാരിയോ തേംസ്ഫോർഡിലെ മേപ്പിൾ ഗ്രോവ് ക്രിസ്ത്യൻ റിട്രീറ്റ് സെന്‍ററിൽ നടക്കുന്ന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തിൽ പാസ്റ്റർ ജോഷി ജോസഫ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ ഇമ്മാനുവേൽ കെ. ബി, സിസ്റ്റർ ആഷ്‌ലി പ്രത്യാശ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിന്‍റെ ഭാഗമായി […]
എയർബാഗ് തകരാർ: കാനഡയിലും യുഎസിലും ലാൻഡ് റോവർ എസ്‌യുവികൾ തിരിച്ചുവിളിച്ചു

എയർബാഗ് തകരാറിനെ തുടർന്ന് കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമായി ആയിരക്കണക്കിന് ലാൻഡ് റോവർ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ തിരിച്ചുവിളിച്ചു. കാനഡയിൽ ഏകദേശം 25,000 വാഹനങ്ങളും യുഎസിൽ 250,000-ത്തിലധികം വാഹനങ്ങളുമാണ് തിരിച്ചുവിളിച്ചതെന്ന് ജാഗ്വാർ ലാൻഡ് റോവർ അറിയിച്ചു. അപകടസമയത്ത് ചില എസ്‌യുവികളുടെ ഡ്രൈവർ-ഫ്രണ്ട് എയർബാഗ് കാര്യക്ഷമമായി പ്രവർത്തിക്കില്ലെന്ന് കമ്പനി പറയുന്നു. ശരിയായി പ്രവർത്തിക്കാത്ത എയർബാഗ് അപകടത്തിൽ പരുക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. ലാൻഡ് റോവർ ഡിഫൻഡർ (2020, 2021, 2022, 2023, 2024, 2025, 2026), ലാൻഡ് […]
ബാങ്ക് ഓഫ് കാനഡയിലെ പണിമുടക്ക്: താൽക്കാലിക ജീവനക്കാരെ നിയമിക്കരുതെന്ന് CIRB

ഒരു മാസമായി പണിമുടക്കുന്ന ബാങ്ക് ഓഫ് കാനഡ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പകരമായി കരാർ അടിസ്ഥാനത്തിൽ താൽക്കാലിക തൊഴിലാളികളെ നിയമിക്കുന്നത് തടഞ്ഞ് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB). പണിമുടക്ക് സമയത്ത് കരാർ തൊഴിലാളികളെയും മറ്റ് യൂണിയൻ അംഗങ്ങളെയും ജോലിക്ക് നിയോഗിച്ചതിലൂടെ ബാങ്ക് ഓഫ് കാനഡ ലേബർ കോഡ് ലംഘിച്ചതായി CIRB ചൂണ്ടിക്കാട്ടി. പുതിയ തൊഴിൽ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ജൂൺ മുതൽ സുരക്ഷാ ജീവനക്കാർ സമരം ആരംഭിച്ചു. വേതന വർധന, ആനുകൂല്യങ്ങൾ, കൃത്യമായ ജോലി സമയം […]
അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

ലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരായ കനേഡിയൻ തൊഴിലാളികൾക്ക് ആശ്വാസമായി വർധിപ്പിച്ച തുകയോടെ കാനഡ അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് (ACWB) ജൂലൈ 10 മുതൽ അക്കൗണ്ടിലേക്ക് എത്തും. മുൻവർഷത്തെക്കാൾ 2.7 ശതമാനം വർധനവാണു കാനഡ റവന്യൂ ഏജൻസി (CRA) നടപ്പിലാക്കിയിരിക്കുന്നത്. 2025-ലെ നികുതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 2026–27 പേയ്‌മെൻ്റ് സൈക്കിളിലെ മൂന്ന് മുൻകൂർ തവണകളിൽ ആദ്യത്തേതാണ് ഈ വെള്ളിയാഴ്ച വിതരണം ചെയ്യുന്നത്. നിരക്ക് വർധന പ്രകാരം ഒറ്റയ്ക്ക് താമസിക്കുന്ന ഒരു തൊഴിലാളിക്ക് പരമാവധി 272 ഡോളറും, കുടുംബങ്ങൾക്ക് പരമാവധി […]
ഗ്രീൻ കാർഡ് അപേക്ഷകർ ശ്രദ്ധിക്കുക; പുതിയ യുഎസ് ഇമിഗ്രേഷൻ നിയമം ജൂലൈ 10 മുതൽ

അമേരിക്കയിൽ താമസിച്ച് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന (Adjustment of Status) വിദേശികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). ജൂലൈ 10 മുതൽ രാജ്യത്തിനുള്ളിൽ നിന്നും ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നത് സാധാരണ നടപടിയായി കാണാനാകില്ലെന്നും, ഇത് പ്രത്യേക പരിഗണനയോ ഔദാര്യമോ (Act of Grace) ആയി മാത്രമേ കണക്കാക്കൂ എന്നും USCIS വ്യക്തമാക്കി. ജൂലൈ 10 മുതൽ ഗ്രീൻ കാർഡ് അപേക്ഷകരിൽ പലർക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടെയുള്ള യുഎസ് കോൺസുലേറ്റുകൾ വഴി […]
വ്യാജ കൺസൾട്ടൻ്റുകൾക്കെതിരെ നടപടിയുമായി കാനഡ: ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നു

കാനഡയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ എത്തുന്ന കുടിയേറ്റക്കാരെ വ്യാജ ഇമിഗ്രേഷൻ ഏജൻ്റുമാരിൽ നിന്നും കൺസൾട്ടൻ്റുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ നിയമങ്ങൾ നടപ്പിലാക്കുന്നു. കുടിയേറ്റക്കാർക്ക് വിശ്വസനീയവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കാനും തട്ടിപ്പുകൾ തടയാനും ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിലൂടെ സാധിക്കുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡിയാബ് വ്യക്തമാക്കി. പുതിയ പരിഷ്‌കാരങ്ങൾ ജൂലൈ 15 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. പുതിയ ഇമിഗ്രേഷൻ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ […]
ജനങ്ങൾ ദുരിതത്തിൽ, CMHC ജീവനക്കാർക്ക് വൻതുക ബോണസ്: പ്രതിഷേധം ശക്തം

കാനഡയിൽ സാധാരണക്കാർക്ക് വീട് വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ കഴിയാത്തവിധം ഭവനവിലയും ജീവിതച്ചെലവും കുതിച്ചുയരുമ്പോൾ രാജ്യത്തെ പൊതുമേഖലാ ഭവന ഏജൻസി ജീവനക്കാർക്ക് വൻതുക ബോണസായി നൽകിയത് വിവാദമാകുന്നു. കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (CMHC) ജീവനക്കാർക്ക് 31.7 ദശലക്ഷം ഡോളറാണ് ബോണസായി വാരിക്കോരി നൽകിയത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് ദശലക്ഷക്കണക്കിന് ഡോളർ ബോണസ് നൽകിയത് കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്തെ ഭവന ലഭ്യതയും വിലനിലവാരവും […]