newsroom@amcainnews.com

എയർബാഗ് തകരാർ: കാനഡയിലും യുഎസിലും ലാൻഡ് റോവർ എസ്‌യുവികൾ തിരിച്ചുവിളിച്ചു

എയർബാഗ് തകരാറിനെ തുടർന്ന് കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമായി ആയിരക്കണക്കിന് ലാൻഡ് റോവർ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ തിരിച്ചുവിളിച്ചു. കാനഡയിൽ ഏകദേശം 25,000 വാഹനങ്ങളും യുഎസിൽ 250,000-ത്തിലധികം വാഹനങ്ങളുമാണ് തിരിച്ചുവിളിച്ചതെന്ന് ജാഗ്വാർ ലാൻഡ് റോവർ അറിയിച്ചു.

അപകടസമയത്ത് ചില എസ്‌യുവികളുടെ ഡ്രൈവർ-ഫ്രണ്ട് എയർബാഗ് കാര്യക്ഷമമായി പ്രവർത്തിക്കില്ലെന്ന് കമ്പനി പറയുന്നു. ശരിയായി പ്രവർത്തിക്കാത്ത എയർബാഗ് അപകടത്തിൽ പരുക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. ലാൻഡ് റോവർ ഡിഫൻഡർ (2020, 2021, 2022, 2023, 2024, 2025, 2026), ലാൻഡ് റോവർ ഡിസ്‌കവറി (2021, 2022, 2023, 2024, 2025, 2026), ലാൻഡ് റോവർ റേഞ്ച് റോവർ (2022, 2023, 2024, 2025, 2026) എന്നിവയാണ് കാനഡയിൽ തിരിച്ചുവിളിച്ച മോഡലുകൾ. വാഹനങ്ങൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി ഡീലർഷിപ്പിൽ എത്തിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് വാഹനഉടമകൾക്ക് ഉടൻ തന്നെ മെയിൽ ലഭിക്കും.

You might also like
Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

Top Picks for You
Top Picks for You