newsroom@amcainnews.com

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

ലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരായ കനേഡിയൻ തൊഴിലാളികൾക്ക് ആശ്വാസമായി വർധിപ്പിച്ച തുകയോടെ കാനഡ അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് (ACWB) ജൂലൈ 10 മുതൽ അക്കൗണ്ടിലേക്ക് എത്തും. മുൻവർഷത്തെക്കാൾ 2.7 ശതമാനം വർധനവാണു കാനഡ റവന്യൂ ഏജൻസി (CRA) നടപ്പിലാക്കിയിരിക്കുന്നത്. 2025-ലെ നികുതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 2026–27 പേയ്‌മെൻ്റ് സൈക്കിളിലെ മൂന്ന് മുൻകൂർ തവണകളിൽ ആദ്യത്തേതാണ് ഈ വെള്ളിയാഴ്ച വിതരണം ചെയ്യുന്നത്.

നിരക്ക് വർധന പ്രകാരം ഒറ്റയ്ക്ക് താമസിക്കുന്ന ഒരു തൊഴിലാളിക്ക് പരമാവധി 272 ഡോളറും, കുടുംബങ്ങൾക്ക് പരമാവധി 469 ഡോളറും ലഭിക്കും. ഡിസബിലിറ്റി ടാക്സ് ക്രെഡിറ്റ് ഉള്ളവർക്ക് പ്രത്യേക സപ്ലിമെന്റും അനുവദിച്ചിട്ടുണ്ട്. കുറഞ്ഞത് 3,000 ഡോളർ വാർഷിക തൊഴിൽ വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. അതേസമയം, നിശ്ചിത പരിധിക്ക് മുകളിൽ വരുമാനമുള്ളവർക്ക് അതിനനുസരിച്ച് തുക കുറയുകയും ചെയ്യും. റൈഡ് ഷെയർ ഡ്രൈവർമാർ, ഡെലിവറി തൊഴിലാളികൾ തുടങ്ങിയ സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഈ സാമ്പത്തിക സഹായം ലഭ്യമാകും.

2025-ലെ നികുതി റിട്ടേൺ സമർപ്പിച്ച അർഹരായ തൊഴിലാളികൾക്ക് പ്രത്യേക അപേക്ഷ കൂടാതെ തന്നെ ഈ തുക ലഭിക്കുന്നതാണ്. ബാങ്ക് അക്കൗണ്ടുമായി ഡയറക്ട് ഡെപ്പോസിറ്റ് ബന്ധിപ്പിച്ചവർക്ക് ജൂലൈ 10-ന് തന്നെ തുക നേരിട്ടെത്തും, മറ്റുള്ളവർക്ക് ചെക്ക് തപാൽ വഴി ലഭിക്കും. ജൂലൈ 10-ന് തുക ലഭിക്കാത്തവർ 10 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം മാത്രമേ അധികൃതരുമായി ബന്ധപ്പെടാവൂ എന്ന് CRA അറിയിച്ചു. ഈ വർഷത്തെ അടുത്ത ഗഡുക്കൾ ഒക്ടോബർ 9-നും, തുടർന്ന് 2027 ജനുവരിയിലുമാണ് വിതരണം ചെയ്യുക.

You might also like
Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Top Picks for You
Top Picks for You