newsroom@amcainnews.com

ജനങ്ങൾ ദുരിതത്തിൽ, CMHC ജീവനക്കാർക്ക് വൻതുക ബോണസ്: പ്രതിഷേധം ശക്തം

കാനഡയിൽ സാധാരണക്കാർക്ക് വീട് വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ കഴിയാത്തവിധം ഭവനവിലയും ജീവിതച്ചെലവും കുതിച്ചുയരുമ്പോൾ രാജ്യത്തെ പൊതുമേഖലാ ഭവന ഏജൻസി ജീവനക്കാർക്ക് വൻതുക ബോണസായി നൽകിയത് വിവാദമാകുന്നു. കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (CMHC) ജീവനക്കാർക്ക് 31.7 ദശലക്ഷം ഡോളറാണ് ബോണസായി വാരിക്കോരി നൽകിയത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് ദശലക്ഷക്കണക്കിന് ഡോളർ ബോണസ് നൽകിയത് കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

രാജ്യത്തെ ഭവന ലഭ്യതയും വിലനിലവാരവും ഉറപ്പാക്കുക എന്നതാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യമെന്നിരിക്കെ ഇത്തരമൊരു നടപടി കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കാനഡയിലെ ജനങ്ങൾക്ക് വീട് സ്വന്തമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലും കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ വലിയ തുകകൾ ബോണസായി കൈപ്പറ്റിയെന്ന് സിടിഎഫ് ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ ടെറാസാനോ കുറ്റപ്പെടുത്തി. ഈ തുകയിൽ 3.5 ദശലക്ഷം ഡോളറും കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് തലത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്. ശരാശരി ഒരു ഉന്നത ഉദ്യോഗസ്ഥന് മാത്രം 44,800 ഡോളറിലധികം ബോണസ് ഇനത്തിൽ ലഭിച്ചു. ബാക്കിയുള്ള 28.2 ദശലക്ഷം ഡോളർ മറ്റ് ജീവനക്കാർക്കുമായാണ് വിതരണം ചെയ്തത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വീടുകളുടെ റെക്കോർഡ് തകർത്ത് മുന്നേറുമ്പോൾ ബോണസ് വിതരണ രീതി പുനഃപരിശോധിക്കുമെന്ന് ഭവനകാര്യ മന്ത്രാലയം മുമ്പ് വാഗ്ദാനം നൽകിയിരുന്നു. ഉദ്യോഗസ്ഥർക്ക് വലിയ തുകകൾ ബോണസ് നൽകുന്നതിനേക്കാൾ ഭവന നിർമ്മാണ മേഖലയിലെ പ്രായോഗികമായ ഇടപെടലുകൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും നികുതിദായകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

You might also like
Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Jet search ends, Quebec votes, MPs return, daylight time debate

ജെറ്റ് തിരച്ചിൽ അവസാനിപ്പിച്ചു, ക്യൂബെക്കിൽ വോട്ടെടുപ്പ്, എം.പി.മാർ തിരിച്ചെത്തുന്നു, ഡേലൈറ്റ് ടൈം ചർച്ച

Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Top Picks for You
Top Picks for You