newsroom@amcainnews.com

കുട്ടികളുടെ സുരക്ഷയും സോഷ്യൽ മീഡിയ ഭീമന്മാരുടെ നിയമപ്പോരാട്ടവും

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് കമ്പനികൾ മറുപടി പറയേണ്ടി വരുമെന്ന ഘട്ടത്തിലാണ് പുതിയ നീക്കങ്ങളുമായി മെറ്റ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകൾ കാരണം പ്രായപൂർത്തിയാകാത്തവർക്ക് ഉണ്ടാകുന്ന ആഘാതങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകളിൽ നിന്നും നിലവിലുള്ള കേസുകളിൽ നിന്നും പൂർണ്ണമായ പരിരക്ഷ ഉറപ്പാക്കാൻ മാർക്ക് സക്കർബർഗിന്റെ മെറ്റ യുഎസ് കോൺഗ്രസിൽ ശക്തമായ സമ്മർദ്ദം ചെലുത്തുകയാണ്. കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാഗത്തുനിന്ന് കമ്പനി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് നിയമനടപടികളിൽ […]

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെയും മികച്ച സംവിധാന ശൈലിയിലൂടെയും ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തിളങ്ങിനിൽക്കുന്ന പ്രഭുദേവയുടെ വാഹനശേഖരത്തിലേക്ക് ഇനി പുതിയൊരു ആഡംബര അതിഥികൂടി. എംജി സെലക്ടിന്റെ അത്യാധുനിക പ്രീമിയം മോഡലായ ‘എംജി എം9 – പ്രസിഡൻഷ്യൽ ലിമോസിൻ’ ആണ് താരം പുതുതായി സ്വന്തമാക്കിയത്. ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചാണ് ഔദ്യോഗികമായി വാഹനത്തിന്റെ കീ കൈമാറിയത്. അഭിനയം, നൃത്തസംവിധാനം, നിർമ്മാണം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഭുദേവയുടെ സജീവവും വേഗതയേറിയതുമായ ജീവിതശൈലിക്ക് എല്ലാവിധത്തിലും അനുയോജ്യമായ ഒന്നാണ് […]

ഷിക്കാഗോയിൽ കൂട്ട വെടിവെപ്പ്: 12 പേർക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം

ഷിക്കാഗോയിലെ സൗത്ത് സൈഡിലുണ്ടായ വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റു. ജൂൺ 19-ന് രാത്രി 11 മണിയോടെയാണ് സംഭവം. റോഡരികിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ചുവന്ന എസ്‌യുവിയിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ 17-നും 47-നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ 17 വയസുകാരനായ ആൺകുട്ടിയുടെയും 26 വയസുകാരന്‍റെയും നില ഗുരുതരമാണ്. അന്വേഷണം ഊർജ്ജിതമാക്കി. ജൂൺടീന്ത് (Juneteenth) ആഘോഷങ്ങളുടെയും ഫാദേഴ്സ് ഡേ വാരാന്ത്യത്തിന്‍റെയും പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ […]

എലിജിബിലിറ്റി എക്സ്‌പ്ലോറർ: പുതിയ ഓൺലൈൻ ടൂളുമായി ആൽബർട്ട സർക്കാർ

ആൽബർട്ടയിൽ ജോലി ചെയ്യാനോ ബിസിനസ്സ് തുടങ്ങാനോ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് തങ്ങളുടെ യോഗ്യത സ്വയം പരിശോധിക്കാൻ അവസരമൊരുക്കി പുതിയ സംവിധാനം. എലിജിബിലിറ്റി എക്സ്‌പ്ലോറർ എന്ന പുതിയ ഡിജിറ്റൽ ടൂൾ വഴി ആൽബർട്ട അഡ്വാൻറ്റേജ് ഇമ്മിഗ്രേഷൻ പ്രോഗ്രാമിലെ (AAIP) ഏത് വിഭാഗത്തിലാണ് തങ്ങൾ ഉൾപ്പെടുക എന്ന് അപേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. ജൂൺ 17-ന് ആരംഭിച്ച ഈ സേവനം AAIP-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇ.ഒ.ഐ (EOI) സമർപ്പിക്കുന്നതിന് വർക്കർ സ്ട്രീമിന് 135 ഡോളറും, ഓൻ്റർപ്രണർ സ്ട്രീമിന് 200 ഡോളറുമാണ് […]

CUSMA: ആദ്യ ത്രികക്ഷി അവലോകന യോഗം ജൂലൈ 1-ന്

കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാർ (CUSMA) സംബന്ധിച്ച ആദ്യ ത്രികക്ഷി ചർച്ച ജൂലൈ 1-ന് ആരംഭിക്കുമെന്ന് കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലബ്ലാങ്കിന്‍റെ വക്താവ് അറിയിച്ചു. നിലവിലെ വ്യവസ്ഥകൾ പ്രകാരം 2026 ജൂലൈ ഒന്നിനകം കരാർ പുതുക്കേണ്ടതുണ്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള സൂചനകൾ പ്രകാരം അമേരിക്ക ഈ സമയപരിധി പാലിക്കാൻ സാധ്യതയില്ല. ജൂലൈ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ, കരാർ അടുത്ത പത്ത് വർഷത്തേക്ക് വാർഷിക പുനരവലോകനത്തിന് വിധേയമാകും. ഈ പത്തു വർഷത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ കരാർ പൂർണ്ണമായും റദ്ദാക്കപ്പെടും. എന്നാൽ […]

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

കാനഡയിൽ തുടർച്ചയായ മൂന്നാം പാദത്തിലും ജനസംഖ്യയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒൻപത് മാസത്തിനിടെ ചരിത്രത്തിലാദ്യമായി ജനസംഖ്യയിൽ 1,80,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 2022 നും 2024 നും ഇടയിൽ രാജ്യത്തുണ്ടായ താല്ക്കാലിക കുടിയേറ്റക്കാരുടെ വൻ വർധന നിയന്ത്രിക്കാൻ ഫെഡറൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഈ ഇടിവിന് പ്രധാന കാരണം. താല്ക്കാലിക കുടിയേറ്റം കുറഞ്ഞെങ്കിലും മറ്റ് കുടിയേറ്റ മാർഗ്ഗങ്ങളിലൂടെ കാനഡയിലെത്തുന്നവരുടെ എണ്ണം ഇപ്പോഴും ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രത്യേകിച്ച് അഭയം തേടി കാനഡയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. […]

കാൽഗറിയിൽ മോഷണം വർധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

രാജ്യത്തെ വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാവലിംഗ് ക്രൈം ഗ്രൂപ്പ്സ് കാൽഗറിയിൽ എത്തിയതായി റിപ്പോർട്ട്. ഈ സംഘം വടക്കുപടിഞ്ഞാറൻ, തെക്കൻ കാൽഗറി മേഖലകളിലെ ആഡംബര വീടുകളാണ് ഇവർ ലക്ഷ്യമിടുന്നത്. ഈ വർഷം കാൽഗറിയിൽ റിപ്പോർട്ട് ചെയ്ത നാൽപ്പതിലധികം ആസൂത്രിത മോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമാണെന്നാണ് റിപ്പോർട്ട്. വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയിൽ വീടുകളുടെ പിൻവാതിലുകളോ ജനലുകളോ പരിശോധിച്ച് സുരക്ഷാ പാളിച്ചകൾ മുതലെടുത്താണ് മോഷണം നടത്തുന്നത്. ഈ സാഹചര്യത്തിൽ വാതിലുകളും ജനലുകളും കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. […]

ആൽബർട്ട സ്വതന്ത്ര രാജ്യമാകണം: ക്യാമ്പയിന് ആരംഭിച്ച് വിഘടനവാദികൾ

കാനഡയിൽ നിന്നും വേർപെട്ട് ആൽബർട്ട സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി വിഘടനവാദികൾ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചു. വെള്ളിയാഴ്ച കാൽഗറിയിൽ ചേർന്ന യോഗത്തിലാണ് Let Alberta Decide എന്ന പേരിൽ പുതിയ ക്യാമ്പയിന് തുടക്കമിട്ടത്. കാനഡയിൽ നിന്ന് മാറി സ്വതന്ത്രമായി നിലനിൽക്കാനുള്ള സാമ്പത്തിക ശേഷിയും ഊർജ്ജ-കാർഷിക വിഭവങ്ങളും പ്രവിശ്യയ്ക്കുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. അതേസമയം വലിയൊരു വിഭാഗം ജനങ്ങളും കാനഡയിൽ തുടരാൻ ആഗ്രഹിക്കുമ്പോഴും വിഘടനവാദികളുടെ പുതിയ നീക്കം രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വാർത്താമാധ്യമങ്ങൾ, സോഷ്യൽ മീഡിയ, പരസ്യങ്ങൾ എന്നിവ […]

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

കാനഡയിൽ തിരക്കേറിയ വിനോദസഞ്ചാര സീസണിന് മുന്നോടിയായി ‘കാനഡ സ്ട്രോങ്ങ് പാസ്’ വീണ്ടും ആരംഭിച്ചു. ജൂൺ 19 മുതൽ 2026 സെപ്റ്റംബർ 7 വരെ നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനവും ഇളവുകളും ലഭിക്കും. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി 2025 ഏപ്രിലിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ദേശീയ പാർക്കുകൾ, ചരിത്ര സ്മാരകങ്ങൾ, മറൈൻ കൺസർവേഷൻ ഏരിയകൾ എന്നിവിടങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും. കാനഡ സ്ട്രോങ്ങ് പാസിനായി പ്രത്യേക ഡിജിറ്റൽ പാസോ രജിസ്ട്രേഷനോ ആവശ്യമില്ല. ടിക്കറ്റ് […]

സസ്കാച്ചവാനിൽ ശക്തമായ ആലിപ്പഴം വീഴ്ച: 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം

സസ്കാച്ചവാൻ തലസ്ഥാനമായ റെജീനയിലുണ്ടായ ശക്തമായ ആലിപ്പഴ വീഴ്ചയിൽ വൻ നാശനഷ്ടം. ഏകദേശം 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം ഉണ്ടായതായി സർക്കാർ ഇൻഷുറൻസ് കമ്പനിയായ എസ്‌.ജി.ഐ റിപ്പോർട്ട് ചെയ്തു. 10,000-ത്തിലധികം വാഹന ക്ലെയിമുകളും എണ്ണൂറിലധികം പ്രോപ്പർട്ടി ക്ലെയിമുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആലിപ്പഴം വീഴ്ച കൂടുതൽ നാശം വിതച്ചത്. വീടുകൾ, വാഹനങ്ങൾ, മരങ്ങൾ എന്നിവയ്ക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചു. ക്ലെയിമുകളുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നതോടെ ജനങ്ങളെ സഹായിക്കാൻ ഇൻഷുറൻസ് കമ്പനി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ […]