newsroom@amcainnews.com

ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് ഫൈനൽ ജൂൺ 6 ശനിയാഴ്ച

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെൻ്റിന്‍റെ ഫൈനൽ മത്സരം ജൂൺ 6 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ചർച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ടീമും ഏറ്റുമുട്ടും. ഏപ്രിൽ 11 നു തുടക്കം കുറിച്ച് രണ്ടു മാസങ്ങൾ നീണ്ടു നിന്ന ടൂർണമെൻ്റിന് ഇതോടെ പരിസമാപ്തിയാകും. തുടർന്ന് വൈകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3 പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ടൂർണമെൻ്റിലെ വിജയികൾക്ക് കെ. കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. റണ്ണേഴ്സ്-അപ്പ് ടീമിന് ബിജു ചാലക്കൽ സ്പോൺസർ ചെയ്യുന്ന ട്രോഫി നൽകും. മറ്റ് ട്രോഫികൾ ജോർജ് ജോസഫ് (MassMutual Greater Houston) സ്പോൺസർ ചെയ്യുന്നു. ഐസിഇസിഎച്ച് പ്രസിഡൻ്റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ്, റവ. ഫാ. ജെക്കു സഖറിയാ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ ജിനോ ജേക്കബ്, ക്രിക്കറ്റ് കോർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.

You might also like

IAPC അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിൽ

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

മാരിടൈംസ് പ്രവിശ്യകൾക്ക് പുതിയ ഏരിയ കോഡ് അനുവദിച്ച് CRTC

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

Aging Workforce and Productivity in Canada: Why Experience is Crucial for Business Growth

കാനഡയിൽ പ്രായമാകുന്ന തൊഴിൽസേനയും ഉൽപ്പാദനക്ഷമതയും: സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അനുഭവസമ്പത്ത് എന്തുകൊണ്ട് നിർണ്ണായകം?

Miss Kerala Contest to Feature at Canada's 'Maha Onam'; Event Begins on August 15 in Toronto

കാനഡയിലെ ‘മഹാഓണ’ത്തിന് ഇത്തവണ മിസ് കേരള മത്സരവും; ഓഗസ്റ്റ് 15-ന് ടൊറന്റോയിൽ തുടക്കം

Top Picks for You
Top Picks for You