newsroom@amcainnews.com

ആളിപ്പടർന്ന് സ്വീഡ് ക്രീക്ക് കാട്ടുതീ; ബ്രിട്ടീഷ് കൊളംബിയ കരിബൂ റീജിയണിൽ ഒഴിപ്പിക്കൽ ഉത്തരവ്

ബ്രിട്ടീഷ് കൊളംബിയയിലെ കരിബൂ റീജിയണിൽ നിയന്ത്രണാതീതമായി പടരുന്ന ‘സ്വീഡ് ക്രീക്ക്’ കാട്ടുതീ വലിയ ഭീഷണിയുയർത്തുന്നു. ആളിപ്പടരുന്ന ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ റീജിയണിലെ ഇരുപതിലധികം പ്രദേശങ്ങളിൽ കരിബൂ റീജിയണൽ ഡിസ്ട്രിക്റ്റ് ഒഴിപ്പിക്കൽ ഉത്തരവ് പ്രഖ്യാപിച്ചു. എപ്പോൾ വേണമെങ്കിലും മാറിത്താമസിക്കാൻ തയ്യാറായിരിക്കണമെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി വാഹനങ്ങളിൽ ഇന്ധനം പൂർണ്ണമായും നിറച്ച് സൂക്ഷിക്കാനും അടിയന്തര ആവശ്യങ്ങൾക്കുള്ള ബാഗുകൾ തയ്യാറാക്കി വെക്കാനും അധികൃതർ ആവശ്യപ്പെട്ടു. മേഖലയിൽ തുടരുന്ന കടുത്ത വരൾച്ചയും, ഉണങ്ങിയ മരങ്ങളുമാണ് കാട്ടുതീ വേഗത്തിൽ പടരാൻ കാരണമായത്.

ഏകദേശം 1,815 ഹെക്ടറിലധികം പ്രദേശത്ത് കാട്ടുതീ ഇതിനകം പടർന്നു കഴിഞ്ഞു. തിങ്കളാഴ്ച 150 ഹെക്ടർ മാത്രമായിരുന്ന തീയാണ് ദിവസങ്ങൾക്കുള്ളിൽ ഇത്രയും ഭീകരമായി വർദ്ധിച്ചത്. നിലവിൽ 106 ഫയർഫോഴ്സ് ജീവനക്കാരും, 11 ഹെവി മെഷീനറികളും, നിരവധി എയർക്രാഫ്റ്റുകളും തീ അണയ്ക്കാനായി രംഗത്തുണ്ട്. രാത്രി സമയങ്ങളിൽ നൈറ്റ് വിഷൻ സൗകര്യമുള്ള ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നത്.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Top Picks for You
Top Picks for You