newsroom@amcainnews.com

ക്‌നാനായ യൂത്ത് മിനിസ്ട്രി യുവജന ധ്യാനം ജൂണ്‍ 11 മുതല്‍ 14 വരെ ഡാലസില്‍

ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായുള്ള അവധിക്കാല ധ്യാനം ജൂണ്‍ 11 മുതല്‍ 14 വരെ നടക്കും. ഡാലസിലെ ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന ധ്യാനത്തിന് ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ , ബ്രദര്‍: റെജി മുട്ടം എന്നിവർ നേതൃത്വം നൽകും. രജിട്രേഷന്‍ ആരംഭിച്ചതായി യൂത്ത് മിനിസ്ട്രി വക്താവ് അറിയിച്ചു. ജൂണ്‍ 11 വ്യാഴം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ധ്യാനം 14 ഞായര്‍ ഉച്ചയ്ക്ക് സമാപിക്കും.

ഹെസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ 25 വയസ്സ് വരെ ഉള്ള ക്‌നാനായ റീജിയന്റെ വിവിധ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നുമുളള യുവജനങ്ങളാണ് ധ്യാനത്തിൽ പങ്കെടുക്കുന്നത്. ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലിന്‍റെയും ഡാലസ് ഇടവക യൂത്ത് മിനിസ്ട്രി എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

You might also like
Setback for international students in Canada: Post-graduation work permits rejected

കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടി: പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾ നിരസിക്കപ്പെടുന്നു

ടൊറൻ്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്: സുരക്ഷ ശക്തമാക്കി

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

ആലുവ സ്ക്വാഡിന്റെ സാഹസിക അന്വേഷണം: പ്രധാന വിവരങ്ങൾ

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

ഡാജേഴ്‌സ് വീണ്ടും ചരിത്രം കുറിക്കുന്നു; ടാരിക് സ്കുബാലിനെ ടീമിലെത്തിച്ച് തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് വമ്പൻ താരം

Top Picks for You
Top Picks for You