‘ഹണ്ടറെ ജോ മാപ്പ് നൽകി വിട്ടയക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു’, മുൻ പ്രഥമ പുത്രനോട് കാണിച്ചത് ‘അനീതിയാണെന്ന്’ ജിൽ ബൈഡൻ തുറന്നുപറയുന്നു

ഫെഡറൽ തോക്ക് നിയമ ലംഘനക്കേസിലും നികുതി വെട്ടിപ്പ് കേസിലും ശിക്ഷിക്കപ്പെട്ട മുൻ പ്രഥമ പുത്രൻ ഹണ്ടർ ബൈഡന്, മുൻ പ്രസിഡന്റ് ജോ ബൈഡന് തന്റെ വാക്ക് മാറ്റിപ്പറഞ്ഞ് സമഗ്രമായ പൊതുമാപ്പ് നൽകുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു എന്ന് മുൻ പ്രഥമ വനിത ജിൽ ബൈഡൻ ഞായറാഴ്ച നൽകിയ ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടു. തന്റെ സ്മരണികയായ “വ്യൂ ഫ്രം ദി ഈസ്റ്റ് വിംഗ്” (View from the East Wing) പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായി സിബിഎസ് ന്യൂസിന്റെ “സൺഡേ മോർണിംഗ്” […]
ബി സി കൺസർവേറ്റീവ് പാർട്ടിക്ക് പുതിയ നേതാവ്; കെറി-ലിൻ ഫിൻഡ്ലേ വിജയിച്ചു

ബ്രിട്ടീഷ് കൊളംബിയ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെറി-ലിൻ ഫിൻഡ്ലേ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന നേതൃത്വ തെരഞ്ഞെടുപ്പിന്റെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് ഫിൻഡ്ലേ വിജയിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന കടുത്ത മത്സരത്തിനൊടുവിലാണ് വിജയം നേടാനായത്. അവസാന റൗണ്ടിൽ 4,696 പോയിന്റുകളും 51 ശതമാനം അംഗങ്ങളുടെ പിന്തുണയും നേടിയ ഫിൻഡ്ലേ, 4,514 പോയിന്റും 49 ശതമാനം വോട്ടും നേടിയ കരോളിൻ എലിയറ്റിനെ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ആദ്യ മൂന്ന് റൗണ്ടുകളിലും ഫിൻഡ്ലേ തന്നെ മുന്നിട്ടുനിന്നിരുന്നു. ആദ്യ റൗണ്ടിൽ 30.5 ശതമാനവും […]
KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6 വരെ

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. രജിസ്ട്രേഷൻ 2026 ജൂൺ 6-ന് അവസാനിക്കുമെന്ന് കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷൻ, വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്റെ ഏറ്റവും വലിയതും അഭിമാനകരവുമായ സംഗമങ്ങളിലൊന്നായിരിക്കും. KCASF (മയാമി), KCCCF (ടാമ്പാ) യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഈ മഹാസമ്മേളനം […]
യുഎസിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി നവവരനും പൈലറ്റും മരിച്ചു: വധു ഗുരുതരാവസ്ഥയിൽ

യുഎസിലെ അറ്റ്ലാന്‍റയില്‍ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മലയാളിയായ നവവരനടക്കം രണ്ടുപേര്‍ മരിച്ചു. വധുവിന് പരിക്കേറ്റു. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ കെ ടി ജോര്‍ജിന്‍റെ മകന്‍ ഫിജി ജോര്‍ജിന്‍റെയും ഫേബയുടെയും മകന്‍ ഡേവ് ഫിജി (26) ആണ് മരിച്ചത്. പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്‍റെയും ഷീലയുടെയും മകള്‍ ജെസ്നി (25) ചികിത്സയിലാണ്. കോപ്റ്റര്‍ പൈലറ്റാണ് ദുരന്തത്തില്‍ മരിച്ച മറ്റൊരാള്‍. മരിച്ച ഡേവ് ഫിജി ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റാണ്. ജോര്‍ജിയ ഡോസണ്‍ കൗണ്ടിയില്‍ […]
ഇസ്രയേല്‍ ഡേ പരേഡില്‍ പങ്കെടുക്കാതെ മേയര്‍ മംദാനി: വിവാദം കൊഴുക്കുന്നു

ന്യൂയോര്‍ക്കില്‍ നടന്ന ഇസ്രയേല്‍ ഡേ പരേഡില്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി പങ്കെടുക്കാത്തത് വിവാദമാകുന്നു. പതിറ്റാണ്ടുകളായി ന്യൂയോര്‍ക്കില്‍ നടക്കുന്ന ഈ ചടങ്ങില്‍ അതാതു കാലത്തെ മേയര്‍മാര്‍ പങ്കെടുക്കാറുണ്ട്. പരേഡില്‍ പങ്കെടുക്കാത്ത മംദാനിയുടെ തീരമാനം അമേരിക്കയുടെ ദീര്‍ഘകാക പാരമ്പര്യത്തിനു വിരുദ്ധമായാണെന്നു വ്യാപക ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പലസ്തീന്‍ അവകാശങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന പിന്തുണയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 1948-ല്‍ ഇസ്രയേല്‍ ഹ സ്ഥാപിതമായതിന്റെ ആഘോഷത്തിന്റെ ഭാഗമാണ് ഈ ആഘോഷം നടന്നുവരുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഫിഫ്ത്ത് അവന്യുവില്‍ […]
സാമ്പത്തിക രംഗത്ത് പുതിയ അധ്യായം: ഇന്ത്യ-കാനഡ വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്

ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാർ (CEPA) ഈ വർഷാവസാനത്തോടെ യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും ചർച്ച ഊർജിതമാക്കി. സസ്‌കാച്ചെവാൻ തലസ്ഥാനമായ റെജിനയിൽ നടന്ന ‘വെസ്റ്റേൺ കാനഡ-ഇന്ത്യ ലീഡേഴ്സ് സമ്മിറ്റിലാണ്’ ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി തടസ്സപ്പെട്ടിരുന്ന ചർച്ചകൾ പുനരാരംഭിച്ചതായും നിലവിൽ 17 ബില്യൺ ഡോളറുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 50 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. റിപ്പോർട്ട് പ്രകാരം, ചർച്ചകൾ ശുഭപ്രതീക്ഷയിലാണെന്ന് ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മീഷണർ […]
ഇ-സിഗരറ്റ് ലഹരി ആസ്വദിച്ച് കനേഡിയൻ യുവത്വം: ആശങ്കയായി ആരോഗ്യമേഖല

കാനഡയിലെ കൗമാരക്കാർക്കും യുവാക്കൾക്കുമിടയിൽ ഇ-സിഗരറ്റ് അഥവാ വേപ്പിങ് (Vaping) ഉപയോഗം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ നികോട്ടിൻ ഉപയോഗം 2045-ഓടെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയായി കുറച്ചുകൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രമുഖ ആരോഗ്യ സംഘടനകൾ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു. 25 വയസ്സിന് താഴെയുള്ളവരിലാണ് നിലവിൽ നികോട്ടിൻ ഉപയോഗം ഏറ്റവും വേഗത്തിൽ പടരുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 7 മുതൽ 12 വരെയുള്ള […]
നദികളിലെ ജലനിരപ്പ് ഉയരുന്നു: പ്രളയ ഭീഷണിയിൽ ബ്രിട്ടീഷ് കൊളംബിയ

ശക്തമായ മഴയും മഞ്ഞുരുകലും കാരണം ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ മേഖലയിൽ പ്രളയ സാധ്യത. ഇതിനെ തുടർന്ന് പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാൻ നിർദേശവും നൽകി. അപ്പർ കൊളംബിയ, ലാർഡ്യൂ നദി, കുട്ടെനൈ നദി എന്നീ പ്രദേശങ്ങളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായി ബി.സി റിവർ ഫോർകാസ്റ്റ് സെന്റർ സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ തുടരുന്നതിനാൽ ഡെബ്രിസ് ഫ്ലോ പോലുള്ള അപകടസാധ്യത […]
കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നു: പ്രതിസന്ധി രൂക്ഷം

കാനഡയിൽ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 15-നും 24-നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.3 ശതമാനമായി ഉയർന്നു. ഇത് രാജ്യത്തെ പൊതുവായ തൊഴിലില്ലായ്മ നിരക്കിന്റെ (6.9%) ഇരട്ടിയിലധികമാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന പലിശനിരക്ക് കാരണം കമ്പനികൾ പുതിയ നിയമനങ്ങൾ വെട്ടിക്കുറച്ചതും, കമ്പോളത്തിലെ കടുത്ത മത്സരവുമാണ് കാനഡയിലെ യുവാക്കൾക്ക് തിരിച്ചടിയാകുന്നത്. […]
ഫാർമസികളിലെ സിഗരറ്റ് വിൽപ്പന ഒഴിവാക്കാതെ ബ്രിട്ടീഷ് കൊളംബിയ: പ്രതിഷേധം ശക്തം

മെഡിക്കൽ ഷോപ്പുകളിൽ സിഗരറ്റ് വിൽപ്പന അനുവദിക്കുന്ന കാനഡയിലെ ഏക പ്രവിശ്യയായി ബ്രിട്ടീഷ് കൊളംബിയ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 13 വർഷം മുമ്പ് മാനിറ്റോബയും ഫാർമസികളിലെ പുകയില വിൽപ്പന നിരോധിച്ചതോടെയാണ് ഈ പട്ടികയിൽ ബ്രിട്ടീഷ് കൊളംബിയ ഒറ്റപ്പെട്ടത്. ഒൻ്റാരിയോ 1994-ൽ തന്നെ ഈ നിരോധനം നടപ്പിലാക്കിയിരുന്നു. ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ വിൽക്കുന്ന ഫാർമസികളിൽ ക്യാൻസറിന് കാരണമാകുന്ന സിഗരറ്റുകൾ വിൽക്കുന്നത് എന്ത് യുക്തിയാണെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു. ഈ വിഷയം കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ നിയമസഭയിലും കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. […]