newsroom@amcainnews.com

KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6 വരെ

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ.  രജിസ്ട്രേഷൻ 2026 ജൂൺ 6-ന് അവസാനിക്കുമെന്ന് കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു.

2026 ഓഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷൻ, വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്റെ ഏറ്റവും വലിയതും അഭിമാനകരവുമായ സംഗമങ്ങളിലൊന്നായിരിക്കും. KCASF (മയാമി), KCCCF (ടാമ്പാ) യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും ആയിരക്കണക്കിന് ക്നാനായ കുടുംബങ്ങൾ ഈ ചരിത്രസംഗമത്തിൽ പങ്കെടുക്കുമെന്ന് KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ, കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ എന്നിവർ അറിയിച്ചു. കൂടാതെ KCCNAയുടെ പോഷകസംഘടനകളായ വിമൻസ് ഫോറം, ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL), യുവജനവേദി, ക്നാനായ യംഗ് അഡൾട്സ് (KYA) എന്നിവയുടെ നേതൃത്വത്തിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ കലാ, സാംസ്കാരിക, സാമൂഹിക പരിപാടികൾ ഒരുക്കും. ഇത്തവണ ഗോൾഫ്, പിക്കിൾബോൾ, 35 വയസിന് മുകളിലുള്ളവർക്കായി 3×3 ബാസ്‌ക്കറ്റ്ബോൾ മത്സരം എന്നിവ ഉൾപ്പെടെയുള്ള ആകർഷകമായ കായിക പരിപാടികളും കൺവെൻഷന്റെ പ്രത്യേകതയായിരിക്കും.

You might also like

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Top Picks for You
Top Picks for You