newsroom@amcainnews.com

യുഎസിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി നവവരനും പൈലറ്റും മരിച്ചു: വധു ഗുരുതരാവസ്ഥയിൽ

യുഎസിലെ അറ്റ്ലാന്‍റയില്‍ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മലയാളിയായ നവവരനടക്കം രണ്ടുപേര്‍ മരിച്ചു. വധുവിന് പരിക്കേറ്റു. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ കെ ടി ജോര്‍ജിന്‍റെ മകന്‍ ഫിജി ജോര്‍ജിന്‍റെയും ഫേബയുടെയും മകന്‍ ഡേവ് ഫിജി (26) ആണ് മരിച്ചത്. പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്‍റെയും ഷീലയുടെയും മകള്‍ ജെസ്നി (25) ചികിത്സയിലാണ്. കോപ്റ്റര്‍ പൈലറ്റാണ് ദുരന്തത്തില്‍ മരിച്ച മറ്റൊരാള്‍. മരിച്ച ഡേവ് ഫിജി ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റാണ്.

ജോര്‍ജിയ ഡോസണ്‍ കൗണ്ടിയില്‍ അമേരിക്കന്‍ പ്രാദേശീക സമയം വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. വിവാഹ സല്‍ക്കാരം കഴിഞ്ഞ് വധൂവരന്‍മാര്‍ റോബിന്‍സണ്‍ ആര്‍ 66 ഹെലികോപ്ടറില്‍ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടര്‍ ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപാണ് തകര്‍ന്നുവീണത്. വിജനമായ സ്ഥലമാണിത്. അപകടത്തേത്തുടര്‍ന്ന് ബോധരഹിതയായിപ്പോയ ജെസ്നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ വിവരം ഹെല്‍പ്പ്ലൈനില്‍ വിളിച്ചറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തി ജെസ്‌നിയെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്റര്‍ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയില്‍ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍.ടി.എസ്.ബി.) അന്വേഷണം തുടങ്ങി.

You might also like

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Top Picks for You
Top Picks for You