newsroom@amcainnews.com

ഇസ്രയേല്‍ ഡേ പരേഡില്‍ പങ്കെടുക്കാതെ മേയര്‍ മംദാനി: വിവാദം കൊഴുക്കുന്നു

ന്യൂയോര്‍ക്കില്‍ നടന്ന ഇസ്രയേല്‍ ഡേ പരേഡില്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി പങ്കെടുക്കാത്തത് വിവാദമാകുന്നു. പതിറ്റാണ്ടുകളായി ന്യൂയോര്‍ക്കില്‍ നടക്കുന്ന ഈ ചടങ്ങില്‍ അതാതു കാലത്തെ മേയര്‍മാര്‍ പങ്കെടുക്കാറുണ്ട്. പരേഡില്‍ പങ്കെടുക്കാത്ത മംദാനിയുടെ തീരമാനം അമേരിക്കയുടെ ദീര്‍ഘകാക പാരമ്പര്യത്തിനു വിരുദ്ധമായാണെന്നു വ്യാപക ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

പലസ്തീന്‍ അവകാശങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന പിന്തുണയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 1948-ല്‍ ഇസ്രയേല്‍ ഹ സ്ഥാപിതമായതിന്റെ ആഘോഷത്തിന്റെ ഭാഗമാണ് ഈ ആഘോഷം നടന്നുവരുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഫിഫ്ത്ത് അവന്യുവില്‍ നടക്കുന്ന ഈ പരിപാടിയില്‍ മേയര്‍മാരും ഗവര്‍ണര്‍മാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും പതിവായി പങ്കെടുക്കാറുണ്ട്.

എന്നാല്‍ ഇക്കുറി മംദാനി പരേഡില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് മേയറുടെ ഓഫീസ് പുറത്തിറക്കിയ ഒരു വീഡിയോയിലൂടെയാണ് വിവാദത്തിന്റെ തുടക്കം. 1948-ലെ അറബ്-ഇസ്രായേല്‍ യുദ്ധകാലത്ത് ഏകദേശം 7 ലക്ഷം പലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ട സംഭവത്തെ സൂചിപ്പിക്കുന്ന ”നക്ബ” എന്ന വിഷയത്തെ അനുസ്മരിക്കുന്ന വീഡിയോയായിരുന്നു അത്.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ഞാന്‍ ഈ പരേഡില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു.

ഇസ്രായേല്‍ സര്‍ക്കാരിനെക്കുറിച്ചുള്ള എന്റെ നിലപാടുകള്‍ താന്‍ വ്യക്തമാക്കിയിട്ടുള്ളതാ ണെന്നു മംദാനി കഴിഞ്ഞ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല് പരേഡ് സമാധാനപരമായും സുരക്ഷിതമായും നടക്കാന്‍ ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.ു പരേഡില്‍ ന്യൂയോര്‍ക്ക് പൊലീസ് കമ്മീഷണറായ ജെസിക്കാ ടിഷ് പങ്കെടുത്തു.മംദാനിയുടെ തീരുമാനം അദ്ദേഹത്തിന്റെ ജൂതവിരുദ്ധത ആണെന്ന് ചിലര്‍ ആരോപിക്കുന്നു. മുതിര്‍ന്ന റബ്ബിയും ലോംഗ് ഐലന്‍ഡിലെ ദി ഹാംറ്റണ്‍ സിനഗോഗിന്റെ സ്ഥാപകനുമായ മാര്‍ക്ക് സെച്ചിനീര്‍ മംദാനിയുടെ തീരുമാനം ന്യൂയോര്‍ക്കിലെ എല്ലാ ജൂതന്‍മാര്‍ക്കുമുള്ള അപമാനമെന്നാണ് കൂട്ടിച്ചേര്‍ത്തത്.

You might also like
Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Top Picks for You
Top Picks for You