newsroom@amcainnews.com

ഹാലിഫാക്സിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം: അമ്മയും മരിച്ചു

ഹാലിഫാക്സിൽ വനമേഖലയിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയും മരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 23 കാരിയായ യുവതിയാണ് ബുധനാഴ്ച മരിച്ചത്. ഇവരിൽ നിന്നും മൊഴിയെടുക്കാൻ സാധിക്കാത്തത് അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കിയതായി പോലീസ് റിപ്പോർട്ട് ചെയ്തു. പ്രസവത്തെ തുടർന്നുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ശരീരത്തിൽ മറ്റ് പരിക്കുകളോ അക്രമിക്കപ്പെട്ടതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രസവിച്ച ഉടനെയുള്ള നിലയിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളോടെ യുവതിയെ ഹാലിഫാക്സിലെ ആശുപത്രിയിൽ […]

സ്കൂൾ ബസ് ഫീസ് കുത്തനെ കൂട്ടി കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ; രക്ഷിതാക്കൾ ആശങ്കയിൽ

2026-2027 അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു. ഇന്ധനവിലയിലുണ്ടായ വർദ്ധനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. പുതിയ നിരക്ക് പ്രകാരം ഒരു വിദ്യാർത്ഥിക്ക് വർഷം 140 ഡോളർ വരെ അധികമായി നൽകേണ്ടി വരും. ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും മുന്നറിയിപ്പ് നൽകി. ഗ്രേഡ് ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികളുടെ ബസ് ഫീസ് 360 […]

വാണിജ്യ ട്രക്കുകളിൽ ഡാഷ് ക്യാമറകൾ നിർബന്ധമാക്കാൻ ബ്രിട്ടീഷ് കൊളംബിയ സർക്കാർ

വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, വാണിജ്യ ട്രക്കുകളിൽ ഡാഷ് ക്യാമറകൾ നിർബന്ധമാക്കാൻ ബ്രിട്ടീഷ് കൊളംബിയ സർക്കാർ തീരുമാനിച്ചു. കാനഡയിൽ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന ആദ്യ പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ. റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും അപകടങ്ങളിൽ വ്യക്തമായ അന്വേഷണം ഉറപ്പാക്കാനുമാണ് ഈ പുതിയ നീക്കം. ആറ് മാസത്തിന് ശേഷം ഈ നിയമം പ്രാബല്യത്തിൽ വരും. വാണിജ്യ ട്രക്കുകളുടെ മുൻവശത്തെ റോഡ് ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറകളാണ് നിർബന്ധമാക്കുന്നത്. ഡ്രൈവർമാരുടെ സ്വകാര്യത മാനിച്ചുകൊണ്ട്, ക്യാബിൻ്റെ ഉള്ളിലെ ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറകൾ ഈ നിയമത്തിൻ്റെ […]

യുകെയിൽ മലയാളി ഡോക്ടർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ലണ്ടൻ: യുകെയിലെ മിൽട്ടൺ കീൻസിൽ മലയാളി ഡോക്ടറിനെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. യുകെയിൽ സ്കിൻ കാൻസർ മേഖലയിൽ പ്രശസ്തയായ അച്ചാമ്മ ജോൺ ആണ്  കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ 58 വയസ്സുകാരനായ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തു.  മിൽട്ടൺ കീൻസിലെ വുൾവർട്ടണിലുള്ള ഈസ്റ്റ് മൂർ ഡ്രൈവിലെ ദമ്പതികളുടെ താമസസ്ഥലത്തുനിന്നും പോലീസിന് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും അച്ചാമ്മ ജോൺ മരണപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ […]

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 4500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കൂടുതൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.  മെയ് 28 ന് നടന്ന ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4500 ഉദ്യോഗാർത്ഥികൾക്ക് കൂടി സ്ഥിരതാമസത്തിനുള്ള ഇൻവിറ്റേഷൻ ലഭിച്ചു. ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ മാത്രം ഈ വർഷം നടക്കുന്ന ആറാമത്തെ നറുക്കെടുപ്പാണിത്. ഇതോടെ 2026-ൽ ഈ വിഭാഗത്തിലൂടെ ഇൻവിറ്റേഷൻ ലഭിച്ചവരുടെ ആകെ എണ്ണം 30,500 ഉയർന്നു. ഈ നറുക്കെടുപ്പിൽ […]

ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഷിക്കാഗോ : ഇന്ത്യക്കു പുറത്തു സ്ഥാപിതമായ ആദ്യ പ്രവാസി സീറോ മലബാര്‍ രൂപതയായ – “സീറോ മലബാര്‍ സെന്റ് തോമസ് കാത്തലിക്എപ്പാര്‍ക്കി- ഷിക്കാഗോയുടെ ” സില്‍വര്‍ ജൂബിലി കൺവൻഷന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ജൂലൈ 9 മുതല്‍ 12 വരെ ഷിക്കാഗോയിൽ നടക്കുന്ന കൺവൻഷന്റെ രജിസ്ട്രേഷന്‍ മെയ് 31നു അവസാനിക്കും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, 2001 മാര്‍ച്ച് 13-നാണ് ഷിക്കാഗോ രൂപത സ്ഥാപിച്ചത്. തുടർന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഥമ മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്തിനെ […]

ഓൺലൈൻ ലൈംഗീകാതിക്രമം: കനേഡിയൻ പൗരന് യുഎസിൽ 33 വർഷം തടവ്

ഓൺലൈൻ വഴി കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ വ്യാപക ലൈംഗിക ചൂഷണ കേസിൽ ടൊറൻ്റോ സ്വദേശിയ്ക്ക് യുഎസിൽ 33 വർഷം തടവ് ശിക്ഷ. 40 വയസ്സുകാരനായ രമണൻ പാത്മനാഥനാണ് “പ്രൊലിഫിക് സെക്‌സ്റ്റോർഷൻ സ്കീം” എന്ന പേരിൽ അറിയപ്പെട്ട കേസിൽ കുറ്റം സമ്മതിച്ചത്. 2014 മുതൽ 2021 വരെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് 145 കുട്ടികളെ പ്രതി ലക്ഷ്യമിട്ടതായി യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. ന്യൂജേഴ്‌സിയിൽ നിന്നുള്ള കൗമാരക്കാരൻ എന്ന രീതിയിൽ വീഡിയോ ചാറ്റുകൾ വഴിയാണ് കുട്ടികളെ […]

കാനഡയിൽ കവർച്ചാശ്രമത്തിനി‌ടെ ഇന്ത്യൻ വിദ്യാർഥിനി കുത്തേറ്റു മരിച്ചു

കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു. ഗുജറാത്ത് ആനന്ദ് ജില്ലയിലെ ബോർസാഡ് സ്വദേശിനിയായ വിധി മേഘ (22) ആണ് കൊല്ലപ്പെട്ടത്. നാലുവർഷം മുമ്പ്‌ കാനഡയിലെത്തിയ വിധി ഇവി‌ടെ നിയമപഠനം ന‌ടത്തുകയായിരുന്നു. പഠനത്തോടൊപ്പം സ്വന്തം ആവശ്യങ്ങൾക്കായി പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു. കാനഡയിൽ സ്ഥിരതാമസത്തിനുള്ള  അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു വിധി. മേയ് 15-ന് താമസസ്ഥലത്തുനിന്നും പുറത്തിറങ്ങിയ വിധിയെ വഴിയിൽ വെച്ച് അക്രമി തടഞ്ഞുനിർത്തുകയും കുത്തുകയുമായിരുന്നു. കവർച്ചാ ശ്രമത്തിനിടയിലാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുത്തേറ്റു വീണ […]

എച്ച്എസ്ടി (HST) നികുതിയിളവ്: നേട്ടം കൊയ്ത് ഓട്ടവ, ജിടിഎ ഭവനവിപണി

ഉപയോക്താക്കൾ പുതിയ വീടുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന എച്ച്എസ്ടി (HST) നികുതിയിളവ് പ്രയോജനപ്പെടുത്തിയതോടെ വൻ നേട്ടം കൊയ്ത് ഭവന വിപണി. ഓട്ടവയില്‍ ഏപ്രില്‍ മാസത്തില്‍ 744 പുതിയ വീടുകൾ വിറ്റതായി ഗ്രേറ്റര്‍ ഓട്ടവ ഹോം ബില്‍ഡേഴ്സ് അസോസിയേഷന്‍ (GOHBA) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് ഭവന വില്‍പ്പനയില്‍ 160 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഓട്ടവയ്ക്ക് പുറമെ ഗ്രേറ്റര്‍ ടൊറൻ്റോ ഏരിയയിലും (GTA) ഏപ്രില്‍ മാസത്തില്‍ വലിയ വില്‍പ്പന ഉണ്ടായിട്ടുണ്ട്. പുതിയ വീടുകള്‍ സ്വന്തമാക്കാന്‍ […]

ട്രംപിനെതിരെ പരാതി നൽകിയ എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ അന്വേഷണം

വാഷിങ്‌ടൺ: യു.എസ്‌ പ്രസിഡന്റ്ഡോണൾഡ് ട്രംപിനെതിരെ ലൈംഗികാതിക്രമത്തിനും മാനനഷ്ടത്തിനും കേസ് കൊടുത്ത് വൻ തുക നഷ്ടപരിഹാരം നേടിയ പ്രമുഖ എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ യു. എസ് നീതിന്യായ വകുപ്പ് ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ട്രംപിനെതിരെയുള്ള സിവിൽ കേസുകളിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജസത്യവാങ്മൂലം നൽകിയോ എന്നാണ് ഫെഡറൽ പ്രോസിക്യൂട്ടർമാർ അന്വേഷണം നടത്തുന്നത്. രണ്ടു വർഷം മുമ്പ് ട്രംപിനെതിരെയുള്ള മാനനഷ്ടക്കേസിൽ കാരോളിന് കോടതി $83.3 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ അവർക്കെതിരെ പുതിയ നിയമക്കുരുക്ക് രൂപപ്പെടുന്നത്. […]