newsroom@amcainnews.com

എച്ച്എസ്ടി (HST) നികുതിയിളവ്: നേട്ടം കൊയ്ത് ഓട്ടവ, ജിടിഎ ഭവനവിപണി

ഉപയോക്താക്കൾ പുതിയ വീടുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന എച്ച്എസ്ടി (HST) നികുതിയിളവ് പ്രയോജനപ്പെടുത്തിയതോടെ വൻ നേട്ടം കൊയ്ത് ഭവന വിപണി. ഓട്ടവയില്‍ ഏപ്രില്‍ മാസത്തില്‍ 744 പുതിയ വീടുകൾ വിറ്റതായി ഗ്രേറ്റര്‍ ഓട്ടവ ഹോം ബില്‍ഡേഴ്സ് അസോസിയേഷന്‍ (GOHBA) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് ഭവന വില്‍പ്പനയില്‍ 160 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഓട്ടവയ്ക്ക് പുറമെ ഗ്രേറ്റര്‍ ടൊറൻ്റോ ഏരിയയിലും (GTA) ഏപ്രില്‍ മാസത്തില്‍ വലിയ വില്‍പ്പന ഉണ്ടായിട്ടുണ്ട്.

പുതിയ വീടുകള്‍ സ്വന്തമാക്കാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും ഉയര്‍ന്ന വില പലരെയും പിന്നോട്ട് വലിയ്ക്കുകയായിരുന്നു. എന്നാല്‍ പുതിയ റിബേറ്റ് പ്രഖ്യാപിച്ചതോടെ സാധാരണക്കാര്‍ക്ക് പോലും വീട് സ്വന്തമാക്കല്‍ കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണ്. ആദ്യ മാസത്തില്‍ തന്നെ പ്രവിശ്യയിലുടനീളം മികച്ച പ്രതികരണമാണ് ഈ ഇളവിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ 2026 വരെ നിശ്ചയിച്ചിട്ടുള്ള ഈ എച്ച്എസ്ടി നികുതിയിളവ് പദ്ധതി വരും വര്‍ഷങ്ങളിലേക്കും ദീര്‍ഘിപ്പിക്കണമെന്നാണ് നിലവില്‍ ഭവന നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം.

You might also like

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Top Picks for You
Top Picks for You