newsroom@amcainnews.com

ഓൺലൈൻ ലൈംഗീകാതിക്രമം: കനേഡിയൻ പൗരന് യുഎസിൽ 33 വർഷം തടവ്

ഓൺലൈൻ വഴി കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ വ്യാപക ലൈംഗിക ചൂഷണ കേസിൽ ടൊറൻ്റോ സ്വദേശിയ്ക്ക് യുഎസിൽ 33 വർഷം തടവ് ശിക്ഷ. 40 വയസ്സുകാരനായ രമണൻ പാത്മനാഥനാണ് “പ്രൊലിഫിക് സെക്‌സ്റ്റോർഷൻ സ്കീം” എന്ന പേരിൽ അറിയപ്പെട്ട കേസിൽ കുറ്റം സമ്മതിച്ചത്. 2014 മുതൽ 2021 വരെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് 145 കുട്ടികളെ പ്രതി ലക്ഷ്യമിട്ടതായി യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.

ന്യൂജേഴ്‌സിയിൽ നിന്നുള്ള കൗമാരക്കാരൻ എന്ന രീതിയിൽ വീഡിയോ ചാറ്റുകൾ വഴിയാണ് കുട്ടികളെ വലയിലാക്കിയിരുന്നത്. ഇരകളിൽ ചിലർ ആറു വയസ്സ് മാത്രം പ്രായമുള്ളവരാണെന്നും കോടതി രേഖകളിൽ പറയുന്നു. വീഡിയോ ചാറ്റിലൂടെയുള്ള ദൃശ്യങ്ങൾ പ്രതി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാത്ത കുട്ടികളുടെ ചിത്രങ്ങൾ കുടുംബത്തിനും സുഹൃത്തുകൾക്കും അയയ്ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കാനഡയിൽ നിലവിലുള്ള 12 വർഷത്തെ ശിക്ഷയ്ക്ക് പിന്നാലെ യുഎസിൽ ലഭിച്ച 33 വർഷത്തെ ശിക്ഷ തുടർച്ചയായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You