newsroom@amcainnews.com

യുകെയിൽ മലയാളി ഡോക്ടർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ലണ്ടൻ: യുകെയിലെ മിൽട്ടൺ കീൻസിൽ മലയാളി ഡോക്ടറിനെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. യുകെയിൽ സ്കിൻ കാൻസർ മേഖലയിൽ പ്രശസ്തയായ അച്ചാമ്മ ജോൺ ആണ്  കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ 58 വയസ്സുകാരനായ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തു. 

മിൽട്ടൺ കീൻസിലെ വുൾവർട്ടണിലുള്ള ഈസ്റ്റ് മൂർ ഡ്രൈവിലെ ദമ്പതികളുടെ താമസസ്ഥലത്തുനിന്നും പോലീസിന് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും അച്ചാമ്മ ജോൺ മരണപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മികച്ച വിദ്യാർത്ഥിനിയായിരുന്ന അച്ചാമ്മ ജോൺ, എൻ.എച്ച്.എസിൽ (NHS) ഏറെ ജനപ്രിയയായ ഒരു ഡോക്ടറായിരുന്നു. നിലവിൽ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു.

You might also like
Tesla hits 10 million vehicles: The EV maker that forced the auto industry to change

ടെസ്‌ല 10 ദശലക്ഷം വാഹനങ്ങൾ പിന്നിട്ടു: ഓട്ടോമൊബൈൽ വ്യവസായത്തെ മാറ്റത്തിന് നിർബന്ധിതരാക്കിയ ഇവി നിർമ്മാതാക്കൾ

Miss Kerala Contest to Feature at Canada's 'Maha Onam'; Event Begins on August 15 in Toronto

കാനഡയിലെ ‘മഹാഓണ’ത്തിന് ഇത്തവണ മിസ് കേരള മത്സരവും; ഓഗസ്റ്റ് 15-ന് ടൊറന്റോയിൽ തുടക്കം

കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് കാൽഗറി പോലീസ്; അന്വേഷണം തുടരും

അമേരിക്കൻ വെറ്ററൻമാർക്ക് പുതിയ അവസരം; ‘ഫ്രീഡം ഹോളേഴ്സ്’ പദ്ധതിയുമായി ട്രംപ്

US Sanctions Iran's Mahan Air: India-based 'Skiez Travels' Included in the List

ഇറാന്റെ മഹാൻ എയറിന് യു.എസ്. ഉപരോധം: പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘സ്കൈസ് ട്രാവൽസും’

Prayagraj Murder: Content Creator Arrested for Killing and Burning Cousin

പ്രയാഗ്‌രാജിലെ കൊലപാതകം: ബന്ധുവായ യുവാവിനെ വധിച്ച് കത്തിച്ച കണ്ടന്റ് ക്രിയേറ്റർ പിടിയിൽ

Top Picks for You
Top Picks for You