പ്രതിരോധം ശക്തമാക്കാൻ ഒൻ്റാരിയോ സർക്കാർ: പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡഗ് ഫോർഡ്

പത്ത് വർഷത്തിനുള്ളിൽ പ്രവിശ്യയിലെ പ്രതിരോധ വ്യവസായ മേഖലയെ വികസിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ പദ്ധതി പ്രഖ്യാപിച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ഓട്ടവയിൽ നടക്കുന്ന രാജ്യാന്തര പ്രതിരോധ പ്രദർശനമായ ‘കാൻസെക്’ (CANSEC)-ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുതിയ വികസന പദ്ധതിയിലൂടെ ഒൻ്റാരിയോയിൽ 43,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, 2035-ഓടെ പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 6 ബില്യൺ ഡോളർ ലഭിക്കുമെന്നും ഡഗ് ഫോർഡ് വ്യക്തമാക്കി. കൂടാതെ, പ്രവിശ്യാ സർക്കാരിലേക്ക് പ്രതിവർഷം 400 മില്യൺ ഡോളറിന്റെ നികുതി വരുമാനവും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. […]
ലോകകപ്പ് ഫുട്‌ബോൾ; കർശന സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ

ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് കടക്കുന്ന ടൊറൻ്റോ നഗരത്തിലെ സ്റ്റേഡിയങ്ങളിൽ കനത്ത സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ. ടൊറൻ്റോ സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്ന വിദേശികൾക്ക് മദ്യം വാങ്ങണമെങ്കിൽ ‘പാസ്‌പോർട്ട്’ നിർബന്ധമാണ്. ഫിഫ പുറത്തിറക്കിയ ‘നോ ബിഫോർ യു ഗോ’ എന്ന മാർഗ്ഗനിർദ്ദേശത്തിലാണ് ഈ കർശന നിയമങ്ങളുള്ളത്. ലോകകപ്പ് മത്സരങ്ങൾക്കായി ടൊറൻ്റോയിലേക്ക് ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളായിരിക്കും എത്തുക. സുരക്ഷാ പരിശോധനകളിലെ താമസം ഒഴിവാക്കാനും ഒൻ്റാരിയോയിലെ മദ്യവിതരണ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഫിഫ ഈ ആഗോള മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. വരുന്ന […]