കർണാടക കോൺഗ്രസ് നേതൃത്വ തർക്കം

തന്റെ പിൻഗാമി ആരാണെന്നതിനെക്കുറിച്ച് സംസാരിക്കവെ, ഹൈക്കമാൻഡും നിയമസഭാ കക്ഷിയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് സിദ്ധരാമയ്യ പറഞ്ഞു. ലോക് ഭവനിൽ വെച്ച് സെക്രട്ടറിക്ക് രാജിപത്ര സമർപ്പിച്ചതിന് ശേഷം, കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതെന്തും താൻ ചെയ്തിട്ടുണ്ടെന്ന് കെ. സിദ്ധരാമയ്യ വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്ന് പ്രതിജ്ഞ ചെയ്ത ഈ മുതിർന്ന കോൺഗ്രസ് നേതാവ്, രാജ്യസഭയിലേക്ക് പ്രവേശിക്കാനുള്ള ഹൈക്കമാൻഡിന്റെ ഓഫർ താൻ നിരസിച്ചതായും കൂട്ടിച്ചേർത്തു. അദ്ദേഹം പറഞ്ഞു, “എന്റെ രാഷ്ട്രീയ ജീവിതത്തിന് 50 വർഷത്തെ പഴക്കമുണ്ട്. അതൊരു തുറന്ന പുസ്തകമാണ്.” തന്റെ […]
ഇ ഡി റെയ്ഡ്: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്ത്. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ കണ്ണൂരിലെ വീടിനും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീടിനും മുമ്പിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ്, വി ജോയി, ആനാവൂർ നാഗപ്പൻ, വി കെ പ്രശാന്ത് തുടങ്ങിയവരാണ് […]
ജിമ്മി ജോര്‍ജ് വോളിബോള്‍ 40+ വിഭാഗം: കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍

ഡാലസ് : 36-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിലെ 40+ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് കിരീടം ചൂടി. പരിചയസമ്പന്നതയും പോരാട്ടവീര്യവും മാറ്റുരച്ച ഫൈനല്‍ മത്സരത്തില്‍ ശക്തരായ ഹ്യൂസ്റ്റൺ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കാലിഫോര്‍ണിയ ചാമ്പ്യന്മാരായത്. ഡാലസ്, ഫിലാഡല്‍ഫിയ, ഹ്യൂസ്റ്റൺ, കാലിഫോര്‍ണിയ എന്നീ നാല് പ്രമുഖ ടീമുകളാണ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഇത്തവണ മാറ്റുരച്ചത്. ലീഗ് മത്സരങ്ങളിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കാലിഫോര്‍ണിയയും ഹ്യൂസ്റ്റണും ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിലും ഉടനീളമുള്ള മത്സരങ്ങളിലും കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സിനായി മാന്ത്രിക […]
CEC എക്സ്പ്രസ് എൻട്രി ഡ്രോ; കട്ട് ഓഫ് സ്കോർ 518; 👉3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കട്ട് ഓഫ് സ്കോറിൽ വൻ വർധന രേഖപ്പെടുത്തി. ഒരു മാസത്തിന് ശേഷം നടന്ന പുതിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പിൽ 3,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. എന്നാൽ, മുൻ നറുക്കെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ കട്ട് ഓഫ് സ്കോർ 518 ആയി ഉയർന്നു. ഏപ്രിൽ മാസങ്ങളിൽ 2,000 വീതം ഉദ്യോഗാർത്ഥികൾക്ക് മാത്രം ഇൻവിറ്റേഷൻ നൽകിയപ്പോൾ […]
കുതിച്ചുയരുന്ന വിലക്കയറ്റം; ചെലവ് ചുരുക്കാൻ കാനഡക്കാർ

ആഗോള സാമ്പത്തിക പ്രതിസന്ധിയും കനത്ത ഇന്ധനവില വർധനയും കാനഡക്കാരുടെ ദൈനംദിന ജീവിതത്തെ പിടിച്ചുലയ്ക്കുന്നതായി പുതിയ റിപ്പോർട്ടുകൾ. വേനൽക്കാല യാത്രാ പദ്ധതികളും ഗ്രോസറി ബില്ലുകളും വെട്ടിക്കുറയ്ക്കുന്ന ജനങ്ങൾ, കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകുന്ന ‘ത്രിഫ്റ്റ് സ്റ്റോറുകളെ’ (Thrift stores) വൻതോതിൽ ആശ്രയിക്കുന്നതായി പുതിയ ടിഡി ബാങ്ക് സർവേ (TD Bank survey) വ്യക്തമാക്കുന്നു. ഉയർന്ന ഇന്ധനവില തങ്ങളുടെ യാത്രാ പദ്ധതികളെ ബാധിച്ചതായി 44 ശതമാനം പേർ സമ്മതിക്കുമ്പോൾ, പണം ലാഭിക്കാനായി ഭൂരിഭാഗം ഉപഭോക്താക്കളും ലോയൽറ്റി പോയിന്റുകളിലേക്കും (Loyalty points) […]
സെനറ്റര്‍ ജോണ്‍ കോര്‍ണിക്ക് പരാജയം: കെന്‍ പാക്സ്റ്റണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി

ഓസ്റ്റിന്‍ : ടെക്സസിൽ ചൊവ്വാഴ്ച രാത്രി നടന്ന റിപ്പബ്ലിക്കന്‍ റണ്‍-ഓഫ് പ്രൈമറിയില്‍ നിലവിലെ സെനറ്ററും മുതിര്‍ന്ന നേതാവുമായ ജോണ്‍ കോര്‍ണിക്ക് പരാജയം. 23 വര്‍ഷമായി കോണ്‍ഗ്രസ് അംഗമായിരുന്ന കോര്‍ണിനെ കെന്‍ പാക്സ്റ്റണ്‍ ആണ് പരാജയപ്പെടുത്തിയത്. ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെയാണ് പാക്സ്റ്റണ്‍ വിജയിച്ചത്. ഇതോടെ നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജയിംസ് തലാരിക്കോയുമായി പാക്സ്റ്റണ്‍ പോരാട്ടത്തിനിറങ്ങും. കോര്‍ണിക്കിന്റെ പരാജയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് സൂചന.
ഫിഫ ലോകകപ്പ്: സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് ഒൻ്റാരിയോ സർക്കാർ

ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ പ്രവിശ്യയിലെ സർക്കാർ ജീവനക്കാർക്ക് താൽക്കാലികമായി വർക്ക് ഫ്രം ഹോമിന് അനുമതി നൽകുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു. ടൊറൻ്റോയിൽ പകൽ സമയത്ത് മത്സരങ്ങൾ നടക്കുന്ന ജൂൺ 12, ജൂൺ 26 തീയതികളിൽ മാത്രമേ ഈ ഇളവ് ബാധകമാകൂ. മാനേജർമാരുടെ അനുമതിയോടെയായിരിക്കും വർക്ക് ഫ്രം ഹോം അനുവദിക്കുക. ലോകകപ്പ് സമയത്ത് ടൊറൻ്റോ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും തിരക്കും ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ വിവിധ യൂണിയനുകൾ ഏപ്രിലിൽ സർക്കാരിനോട് […]
കനേഡിയന്‍ സുരക്ഷാ ഏജന്‍സികളില്‍ ഖലിസ്ഥാനികൾ നുഴഞ്ഞുകയറുന്നു: ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

കാനഡയിലെ സുരക്ഷാ-ഇന്റലിജന്‍സ് ഏജന്‍സികളില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് പട്‌നായിക് രംഗത്ത്. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന കാനഡയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ അദ്ദേഹം, കനേഡിയന്‍ സുരക്ഷാ വിഭാഗത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. കാനഡയുടെ ഔദ്യോഗിക സുരക്ഷാ ഏജന്‍സിയായ ‘സി.എസ്.ഐ.എസ്’ (CSIS) ഖലിസ്ഥാന്‍ ഗ്രൂപ്പുകളുടെ സ്വാധീനവലയത്തിലാണെന്ന ശക്തമായ സംശയം ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വീണ്ടെടുക്കാനുള്ള […]
എഡ്മിന്റണ്‍ പബ്ലിക് സ്‌കൂളുകളില്‍ സെക്ലൂഷന്‍ റൂമുകളുടെ ഉപയോഗം കുറയുന്നു: ഇപിഎസ്ബി

എഡ്മിന്റണ്‍ പബ്ലിക് സ്‌കൂള്‍ ബോര്‍ഡിന്റെ (EPSB) കീഴിലുള്ള സ്കൂളുകളിൽ സെക്ലൂഷന്‍ റൂമുകളുടെ (Seclusion Rooms) ഉപയോഗം കുറയുന്നതായി റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 272 തവണ മാത്രമാണ് ഇത്തരം മുറികള്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കണക്കുകള്‍ വളരെ ഉയര്‍ന്നതായിരുന്നു. 2024-25 അധ്യയന വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 379 തവണയും, 2021-22 മുതല്‍ 2023-24 വരെയുള്ള വര്‍ഷങ്ങളില്‍ ആയിരത്തിലധികം തവണയും സെക്ലൂഷന്‍ റൂമുകള്‍ ഉപയോഗിച്ചിരുന്നു. നിലവില്‍ മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 24 […]
കാനഡയിലെ കരടി ആക്രമണം: കൊല്ലപ്പെട്ടത് മലയാളി യുവാവ് ഹൃഷികേഷ് കൊളോത്ത്

കാനഡയിലെ സസ്‌കച്വാനില്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി യുവാവ് ഹൃഷികേഷ് കൊളോത്ത്. മെയ് എട്ടിനാണ് മിനറല്‍ മൈനിങ്ങിനായി സസ്‌കച്വാനിലെ ഉള്‍ക്കാടുകളില്‍ പോയ സംഘത്തിന് നേരെയുണ്ടായ കരടി ആക്രമത്തില്‍ ഇരുപത്തിയേഴുകാരനായ ഹൃഷികേഷ് കൊല്ലപ്പെട്ടത്. സസ്‌കാച്‌വാനിലെ യുറേനിയം ഖനന മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. സസ്‌കാച്‌വാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നാലാമത്തെ കരടി ആക്രമണമാണിത്. ഇതിന് മുന്‍പ് 2020ലായിരുന്നു പ്രവിശ്യയില്‍ സമാനമായ രീതിയില്‍ ഒരു സ്ത്രീ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണില്‍ മൂത്ത സഹോദരന്‍ […]