newsroom@amcainnews.com

ഫിഫ ലോകകപ്പ്: സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് ഒൻ്റാരിയോ സർക്കാർ

ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ പ്രവിശ്യയിലെ സർക്കാർ ജീവനക്കാർക്ക് താൽക്കാലികമായി വർക്ക് ഫ്രം ഹോമിന് അനുമതി നൽകുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു. ടൊറൻ്റോയിൽ പകൽ സമയത്ത് മത്സരങ്ങൾ നടക്കുന്ന ജൂൺ 12, ജൂൺ 26 തീയതികളിൽ മാത്രമേ ഈ ഇളവ് ബാധകമാകൂ. മാനേജർമാരുടെ അനുമതിയോടെയായിരിക്കും വർക്ക് ഫ്രം ഹോം അനുവദിക്കുക.

ലോകകപ്പ് സമയത്ത് ടൊറൻ്റോ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും തിരക്കും ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ വിവിധ യൂണിയനുകൾ ഏപ്രിലിൽ സർക്കാരിനോട് പ്രത്യേക ഇളവുകൾ ആവശ്യപ്പെട്ടിരുന്നു. ജൂൺ 8 മുതൽ ജൂലൈ 3 വരെ നഗരത്തിലെ എല്ലാ ഒൻ്റാരിയോ പബ്ലിക് സർവീസ് ജീവനക്കാർക്കും താൽക്കാലിക റിമോട്ട് വർക്ക് സൗകര്യം അനുവദിക്കണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. ഈ ആവശ്യങ്ങൾ പരി​ഗണിച്ചാണ് ഇളവുകൾ നൽകിയത്.

You might also like
Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You