newsroom@amcainnews.com

പ്രതിരോധ മേഖല ശക്തമാക്കാൻ കാനഡ; സ്വീഡിഷ് റഡാര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് കാർണി

പ്രതിരോധ മേഖലയില്‍ യുഎസിനെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കുക, കാനഡയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സ്വീഡിഷ് കമ്പനിയായ സാബ് (Saab) വികസിപ്പിച്ച അത്യാധുനിക വ്യോമ നിരീക്ഷണ സംവിധാനമായ ‘ഗ്ലോബല്‍ ഐ’ (GlobalEye) സ്വന്തമാക്കാനുള്ള ചര്‍ച്ച ആരംഭിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. കാനഡയിലെ ഏറ്റവും വലിയ പ്രതിരോധ സുരക്ഷാ വ്യാപാര സമ്മേളനമായ ‘കാന്‍സെക്’ (CANSEC) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡിയറുടെ (Bombardier) ഗ്ലോബല്‍ 6500 ബിസിനസ്സ് ജെറ്റുകളിലാണ് […]

കടുത്ത സാമ്പത്തിക പ്രതിസന്ധി: കാനഡയില്‍  ഭവനവായ്പ തിരിച്ചടവ് മുടങ്ങുന്നു

കാനഡയില്‍  ഭവനവായ്പ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി റിപ്പോർട്ട്. കാനഡയിലെ പ്രധാന ഭവനവിപണികളായ ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ കുടുംബങ്ങളാണ് നിലവില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതെന്ന് ക്രെഡിറ്റ് മോണിറ്ററിങ് ഏജന്‍സിയായ ഇക്വിഫാക്‌സ് കാനഡ (Equifax Canada) റിപ്പോർട്ട് ചെയ്തു. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ രാജ്യവ്യാപകമായി മോര്‍ഗേജ് തിരിച്ചടവ് മുടങ്ങിയ തുകയില്‍ (Delinquency balances) കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഒൻ്റാരിയോയില്‍ […]

എബോള ഭീതി; കോംഗോ അതിര്‍ത്തി അടിച്ച് ഉഗാണ്ട

കമ്പാല : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള അതിവേഗം പടരുന്ന സാഹചര്യത്തിൽ അയല്‍രാജ്യമായ ഉഗാണ്ട അതിര്‍ത്തി അടിയന്തരമായി അടച്ചുപൂട്ടി. രാജ്യത്ത് പുതിയ എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ‘ഉടന്‍ പ്രാബല്യത്തില്‍ വരുംവിധം’ അതിര്‍ത്തി അടയ്ക്കാന്‍ ഉഗാണ്ടന്‍ അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. ഉഗാണ്ടന്‍ വൈസ് പ്രസിഡന്റ് ജെസ്‌ക അലുപോയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര എബോള പ്രതിരോധ ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം മെയ് 15-ന് കോംഗോയില്‍ ഔദ്യോഗികമായി എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ, രോഗബാധിതരായ […]