newsroom@amcainnews.com

ഇ ഡി റെയ്ഡ്: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നാലെ  പ്രതിഷേധവുമായി സിപിഎം  പ്രവർത്തകർ രം​ഗത്ത്. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ കണ്ണൂരിലെ വീടിനും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീടിനും മുമ്പിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ്, വി ജോയി, ആനാവൂർ നാഗപ്പൻ, വി കെ പ്രശാന്ത് തുടങ്ങിയവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തു. കണ്ണൂരിലെ പ്രതിഷേധത്തിൽ എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ്, കെ കെ ഷൈലജ തുടങ്ങിയവരും പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽ സിപിഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.

സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്. മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി വീണാ വിജയന്റെ മൊഴിയെടുത്തു.

You might also like
Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You