newsroom@amcainnews.com

സിഎംആർഎൽ മാസപ്പടി കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ്

സിഎംആർഎൽ (CMRL) മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച റെയ്ഡ് നടത്തി. പിണറായി വിജയന്റെ മകളും ഐടി കൺസൾട്ടന്റുമായിരുന്ന ടി. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘എക്സാലോജിക്’ എന്ന കമ്പനി, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ ഖനന കമ്പനിയിൽ നിന്ന് 2017-2021 കാലയളവിൽ യാതൊരു സേവനവും നൽകാതെ വൻതുക മാസപ്പടിയായി കൈപ്പറ്റി എന്ന ആരോപണത്തിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. […]

എയർഡ്രിയിൽ വൈദ്യുതി മുടങ്ങി; എണ്ണൂറിലധികം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിൽ

ചൊവ്വാഴ്ച രാവിലെ ആൽബർട്ടയിലെ എയർഡ്രിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ വൈദ്യുതി തടസ്സം മൂലം എണ്ണൂറിലധികം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി. പ്രദേശത്തെ പ്രധാന വൈദ്യുതി വിതരണ കമ്പനിയായ ഫോർട്ടിസ് ആൽബർട്ടയാണ് (Fortis Alberta) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എയർഡ്രി മുതൽ വടക്കൻ മേഖലയായ ക്രോസ്ഫീൽഡ് വരെയുള്ള 827 ഉപഭോക്താക്കളെയാണ് ഈ തകരാർ നേരിട്ട് ബാധിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വൈദ്യുതി വിതരണത്തിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതെന്ന് ഫോർട്ടിസ് ആൽബർട്ട അറിയിച്ചു. എന്നാൽ രാവിലെ പത്ത് മണിക്ക് മുൻപായി തന്നെ […]

ടൊറൻ്റോയിലെ മഹാഓണം ഓഗസ്റ്റ് 15ന്; വിസ്മയമാക്കാൻ ഒരുക്കങ്ങൾ തുടങ്ങി

ടൊറൻ്റോ : വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ‘മഹാഓണം’ ഇക്കുറിയും സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.  ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന “മഹാഓണം 2026” ഓഗസ്റ്റ് 15ന് ടൊറൻ്റോയിലെ സങ്കോഫ സ്ക്വയറിൽ നടക്കും. ചെണ്ടമേളവും സംഗീത-നൃത്തകലാപരിപാടികളുമെല്ലാമായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വൻജനക്കൂട്ടം കയ്യടിയോടെ സ്വീകരിച്ച ആഘോഷം ഇത്തവണ വിപുലമായ രീതിയിലാണ് നടത്തുകയെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. മഹാഓണം കേവലം ഒരു ആഘോഷത്തിനുപരി വിവിധ സാംസ്കാരിക സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന വേദിയാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള […]

സുരക്ഷയ്ക്ക് മുൻഗണന; കാൽ​ഗറിയിലെ ‘ഫ്രീ ഫെയർ സോൺ’ നിർത്തലാക്കാൻ കൗൺസിൽ

സി-ട്രെയിൻ സൗജന്യ യാത്രാ സംവിധാനം നിർത്തലകക്കാൻ കാൽ​ഗറി സിറ്റി കൗൺസിൽ ഒരുങ്ങുന്നു. ഡൗൺടൗൺ വെസ്റ്റ്-കെർബി സ്റ്റേഷൻ മുതൽ സിറ്റി ഹാൾ വരെയുള്ള സൗജന്യ യാത്രാ മേഖല ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കണമെന്ന് ഇൻഫ്രാസ്ട്രക്ചർ ആൻഡ് പ്ലാനിങ് കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. നഗരമധ്യത്തിലെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി 1981-ൽ തുടങ്ങിയ ഈ പദ്ധതിക്ക് ഇപ്പോൾ 45 വർഷത്തെ പഴക്കമുണ്ട്. വളരുന്ന നഗരത്തിന്റെ നിലവിലെ ആവശ്യങ്ങൾക്ക് ഈ പദ്ധതി അനുയോജ്യമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ സൗജന്യ […]

യുഎസിൽ സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം: ഗുജറാത്ത് സ്വദേശിനി കൊല്ലപ്പെട്ടു

യുഎസിലെ വെർജീനിയയിൽ സൂപ്പർമാർക്കറ്റിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ പൗര വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. ഇവർ കഴിഞ്ഞ 10 വർഷമായി ഈ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള ബിജാപുർ മേഖലയിലെ ജന്ത്രാൽ ഗ്രാമ സ്വദേശിയാണ് മേഘ്നാബെൻ പട്ടേൽ. ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷി, മകൻ സ്മിത്ത് എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവരുടെ മാതാപിതാക്കളായ കർസൻഭായിയും കപിലാബെന്നും ജന്ത്രാലിലാണ് താമസിക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിയെ […]

പ്രായമായവർ കൂടുന്നു; മോൺട്രിയലിൽ ജനസംഖ്യ കുത്തനെ ഇടിയുന്നതായി റിപ്പോർട്ട്

മോൺട്രിയൽ നഗരത്തിൽ വരും വർഷങ്ങളിൽ ജനസംഖ്യയിൽ വലിയ കുറവുണ്ടാകുമെന്ന് പുതിയ പഠനം. ‘ഒബ്സർവേറ്ററി ഗ്രാൻഡ് മോൺട്രിയൽ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവും പ്രായമായവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവുമാണ് ഇതിന് പ്രധാന കാരണം. ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിൽ 2050-ഓടെ ജനസംഖ്യ വലിയ തോതിൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് മോൺട്രിയലിൽ വൻ ഇടിവ് പ്രതീക്ഷിക്കുന്നത്. 2025-ൽ 43 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന മോൺട്രിയലിൽ 2050 ആകുമ്പോഴേക്കും 1.3 ശതമാനത്തിന്റെ ഇടിവ് സംഭവിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം […]

ടൊറൻ്റോയിൽ കാണാതായ 14 വയസ്സുകാരിക്ക് വേണ്ടി തിരച്ചിൽ ഊർജിതം; വിവരം നൽകുന്നവർക്ക് 25,000 ഡോളർ പ്രതിഫലം

ടൊറൻ്റോയിൽ നിന്ന് കാണാതായ പതിനാലുകാരി എസ്തറിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഒമ്പത് ദിവസം മുമ്പ് മേയ് 16-ന് അർദ്ധരാത്രിക്ക് ശേഷം ടൊറൻ്റോയിലെ ബാതർസ്റ്റ് സ്ട്രീറ്റ്, ഹോട്ട്സ്പർ റോഡിലാണ് എസ്തറിനെ അവസാനമായി കണ്ടത്. കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ പ്രാദേശിക കൂട്ടായ്മകളിൽ നിന്നും വ്യക്തികളിൽ നിന്നും സമാഹരിച്ച തുകയാണ് ഇതെന്നും, അജ്ഞാതനായ ഒരു വ്യക്തി വഴിയാണ് ഈ പ്രതിഫലം പ്രഖ്യാപിച്ചതെന്നും എസ്തറിന്റെ കുടുംബ വക്താവ് അറിയിച്ചു. […]

വാഷിംഗ്ടണിലെ പേപ്പര്‍ മില്ലില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു ഒന്‍പതുപേരെ കാണാതായി

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ പേപ്പര്‍ ഫാക്ടറിയില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒന്‍പതുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റു. ടാങ്കറില്‍ ഇപ്പോഴും രാസമിശ്രിതം ഉള്ളതിനാല്‍ നിലവിസെ സ്ഥിതി അതീവ സങ്കീര്‍ണമാണെന്നു അധികൃതര്‍ വ്യക്തമാക്കി. വാഷിങ്ടണ്‍ സംസ്ഥാനത്തിലെ ലോങ്‌വ്യൂവിലുള്ള നിപ്പോണ്‍ ഡൈനാവേവ് പാക്കേജിംഗ് എന്ന പള്‍പ്പ് ആന്‍ഡ് പേപ്പര്‍ മില്ലില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. ടാങ്കില്‍ രാസമിശ്രിതം ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനം അതീവ സങ്കീര്‍ണമാണ്. എട്ട് തൊഴിലാളികളെ പൊള്ളലേറ്റ് ആശുപത്രിയിലേക്ക് മാറ്റി. […]

വൈദ്യുതി തടസ്സം; ഇരുട്ടിലായി ടൊറൻ്റോ ഡൗൺടൗൺ, ഗതാഗതം താറുമാറായി

ടൊറൻ്റോ ഡൗൺടൗണിനെ പൂർണ്ണമായും നിശ്ചലമാക്കി വൻ വൈദ്യുതി തടസ്സം. ചൊവ്വാഴ്ച ഉച്ചയോടെയാണ് നഗരത്തിലെ പ്രധാന വാണിജ്യ-വിദ്യാഭ്യാസ കേന്ദ്രങ്ങളെ ബാധിച്ച പവർ ഔട്ടേജ് ഉണ്ടായത്. ഡൗൺടൗണിലെ പ്രധാന മേഖലകളിലെല്ലാം വൈദ്യുതി നിലച്ചതോടെ ജനജീവിതം ദുഷ്കരമായി. ടൊറൻ്റോ ഹൈഡ്രോയും ഹൈഡ്രോ വണ്ണും സംയുക്തമായി പ്രവർത്തിച്ചാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. യൂണിവേഴ്സിറ്റി അവന്യൂവിനും യോങ് സ്ട്രീറ്റിനും ഇടയിൽ ഡണ്ടസ് സ്ട്രീറ്റിന് തെക്കോട്ടുള്ള വലിയൊരു മേഖലയാണ്  പ്രശ്നബാധിതമേഖല. കൃത്യമായി എത്ര ഉപഭോക്താക്കളെ തടസ്സം ബാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും വീടുകളും […]

പെരുമാറ്റച്ചട്ട ലംഘനം: കൗൺസിലർമാർക്കെതിരെ കർശന നടപടിയുമായി ഒൻ്റാരിയോ

മുനിസിപ്പൽ കൗൺസിലർമാർ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചാൽ അവരെ പദവിയിൽ നിന്ന് പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാസാക്കി ഒൻ്റാരിയോ സർക്കാർ. തൊഴിൽ സ്ഥലങ്ങളിലെ പീഡനങ്ങളും ചട്ടലംഘനങ്ങളും തടയാൻ കടുത്ത ശിക്ഷ വേണമെന്ന ദീർഘകാലത്തെ ആവശ്യത്തെത്തുടർന്നാണ് നടപടി. ഒക്ടോബറിൽ നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ നിയമം നടപ്പിലാക്കാനാണ് സർക്കാർ ശ്രമം. ഇതോടെ ഒൻ്റാരിയോയിലെ മുഴുവൻ 444 തദ്ദേശസ്ഥാപനങ്ങൾക്കും ഒരേപോലെയുള്ള നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളുമാകും നിലവിൽ വരിക. ഗുരുതരമായ നിയമലംഘനം നടത്തുന്ന ജനപ്രതിനിധികളെ പദവിയിൽ നിന്ന് നീക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ […]