newsroom@amcainnews.com

ടൊറൻ്റോയിലെ മഹാഓണം ഓഗസ്റ്റ് 15ന്; വിസ്മയമാക്കാൻ ഒരുക്കങ്ങൾ തുടങ്ങി

ടൊറൻ്റോ : വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ‘മഹാഓണം’ ഇക്കുറിയും സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.  ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന “മഹാഓണം 2026” ഓഗസ്റ്റ് 15ന് ടൊറൻ്റോയിലെ സങ്കോഫ സ്ക്വയറിൽ നടക്കും. ചെണ്ടമേളവും സംഗീത-നൃത്തകലാപരിപാടികളുമെല്ലാമായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വൻജനക്കൂട്ടം കയ്യടിയോടെ സ്വീകരിച്ച ആഘോഷം ഇത്തവണ വിപുലമായ രീതിയിലാണ് നടത്തുകയെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. മഹാഓണം കേവലം ഒരു ആഘോഷത്തിനുപരി വിവിധ സാംസ്കാരിക സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന വേദിയാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഇത്തരത്തിൽ ഒരുമിപ്പിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും ചൂണ്ടിക്കാട്ടി.

ടൊറൻ്റോ സിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലും നഗരം കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു മഹാഓണം. സാങ്കോഫ സ്ക്വയർ എന്നറിയിപ്പെടുന്ന യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിലെ ഏറ്റവും വലിയ പരിപാടിയുമായിരുന്നു. കാനഡയിലെ ഏറ്റവും വലിയ നഗരവും ഒൻ്റാരിയോ പ്രവിശ്യയുടെ തലസ്ഥാനവുമായ ടൊറൻ്റോയുടെ സാംസ്‌കാരിക കലണ്ടറിലെ ശ്രദ്ധേയ പരിപാടികളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മഹാഓണം. ഈ വർഷം കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും അമേരിക്കൻ അതിർത്തിയിലെ നഗരങ്ങളിൽ നിന്നുമെല്ലമായി മുപ്പതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കേരളത്തിന്റെ പാരമ്പര്യവും ദക്ഷിണേന്ത്യൻ സംസ്കാരവുമെല്ലാം കനേഡിയൻ ജനതയ്ക്കായി പരിചയപ്പെടുത്തുകയും രാജ്യാന്തര വിദ്യാർഥികളിലെ മികച്ച കലാകാരന്മാർക്ക് അവസരം കൊടുക്കുകയെന്ന ലക്ഷ്യങ്ങളോടെയും തുടക്കമിട്ട മഹാഓണത്തിൽ പരമ്പരാഗത കലാ-സാംസ്കാരിക- സംഗീത-നൃത്ത പരിപാടികൾ അവതരിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തിലാണ് പരിപാടിയെന്നതിനാൽ ദേശീയതയും നിറഞ്ഞു നിൽക്കുന്നതാകും ഇത്തവണത്തെ ഓണാഘോഷം. പൂക്കളവും ഓണസദ്യയും ഭക്ഷ്യമേളയുമെല്ലാമുണ്ടാകും. ആയിരത്തിലേറെ കലാകാരന്മാരും വളന്റിയർമാരും പരിപാടിയുടെ ഭാഗമാകും.

പന്ത്രണ്ട് മണിക്കൂറോളം നീളുന്ന കലാ-സാംസ്കാരിക പരിപാടികൾക്കു പുറമെ ചെണ്ട കലാകാരന്മാർ നിറഞ്ഞ മേളമായിരുന്നു ആദ്യ വർഷത്തെ പ്രധാന ആകർഷണം. കഴിഞ്ഞവർഷം നാട്ടിൽനിന്നും റോബോട്ടിക് കരിവീരനെ എത്തിച്ചതിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്. വിവിധ സംഘടനകൾക്കായി ഒരുക്കിയ സാംസ്കാരിക ഘോഷയാത്രയും പ്രത്യേകതയായി.

ജെറിൻ രാജിനു പുറമെ, നികിത സാബു (പ്രോഗ്രാം ഡയറക്ടർ), ഫറാസ് മുഹമ്മദ് (ആർട്സ്, ഡിസൈൻ), അലീന തോമസ് (സ്റ്റേജ് കോർഡിനേറ്റർ) ആൻസി ഏബ്രഹാം (ആർടിസ്റ്റ് റിലേഷൻസ്), വെൽമ പനയ്ക്കൽ (ഓപ്പറേഷൻസ്), വിനോദ് ജോൺ (പബ്ളിക് റിലേഷൻസ്) തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ലൈവ് സ്ട്രീമിംഗിനും ഡിജിറ്റൽ പ്രക്ഷേപണങ്ങൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ ലൈവ് സംപ്രേഷണങ്ങൾ ആഗോള തലത്തിൽ വലിയ സ്വീകാര്യത നേടിയതിനെ തുടർന്ന് ഇത്തവണ വിപുലമായ ഡിജിറ്റൽ റീച്ചാണ് ലക്ഷ്യമിടുന്നത്.

📍 വേദി: സങ്കോഫ സ്ക്വയർ, ടൊറൻ്റോ

📅 തീയതി: ഓഗസ്റ്റ് 15, 2026

🎟️ പ്രവേശനം: സൗജന്യം

കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പ് സഹകരണങ്ങൾക്കുമായി ബന്ധപ്പെടുക:

📧 contact@levitateinc.ca

You might also like

കാനഡ അതികഠിന ശൈത്യകാലത്തിലേക്ക്: ‘ഫാർമേഴ്‌സ് അൽമനാക്’ റിപ്പോർട്ട്

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

Centre Bans Cold and Cough Drug Combinations for Children Under Four

നാലു വയസ്സിന് താഴെയുള്ള കുട്ടികളുടെ ചുമമരുന്ന് സംയുക്തങ്ങൾക്ക് കേന്ദ്ര വിലക്ക്

India's IndiGo systems restored after booking problems for second time this week

ബുക്കിംഗ് തടസ്സങ്ങൾക്ക് ശേഷം ഇൻഡിഗോയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു; ഈ ആഴ്ച ഇത് രണ്ടാം തവണ

"Khalifa: A Thrilling Action Feast

ഖലീഫ: ത്രില്ലിംഗ് ആക്ഷൻ വിരുന്ന്

Tribunal Initiates Inquiry—Paperboard Cups and Containers from China

പേപ്പർബോർഡ് കപ്പുകളും കണ്ടെയ്നറുകളും: ചൈനയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് ട്രൈബ്യൂണൽ

Top Picks for You
Top Picks for You