പെരുമാറ്റച്ചട്ട ലംഘനം: കൗൺസിലർമാർക്കെതിരെ കർശന നടപടിയുമായി ഒൻ്റാരിയോ

മുനിസിപ്പൽ കൗൺസിലർമാർ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചാൽ അവരെ പദവിയിൽ നിന്ന് പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാസാക്കി ഒൻ്റാരിയോ സർക്കാർ. തൊഴിൽ സ്ഥലങ്ങളിലെ പീഡനങ്ങളും ചട്ടലംഘനങ്ങളും തടയാൻ കടുത്ത ശിക്ഷ വേണമെന്ന ദീർഘകാലത്തെ ആവശ്യത്തെത്തുടർന്നാണ് നടപടി. ഒക്ടോബറിൽ നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ നിയമം നടപ്പിലാക്കാനാണ് സർക്കാർ ശ്രമം. ഇതോടെ ഒൻ്റാരിയോയിലെ മുഴുവൻ 444 തദ്ദേശസ്ഥാപനങ്ങൾക്കും ഒരേപോലെയുള്ള നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളുമാകും നിലവിൽ വരിക. ഗുരുതരമായ നിയമലംഘനം നടത്തുന്ന ജനപ്രതിനിധികളെ പദവിയിൽ നിന്ന് നീക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ […]
രാജീവ് വി നായർ കാനഡയിലെ മിസ്സിസാഗായിൽ നിര്യാതനായി

മിസ്സിസാഗ (ടൊറൻ്റോ) : കോട്ടയം കൊച്ചു പുരയ്ക്കൽ രാജീവ് വി നായർ (62) മിസ്സിസാഗായിൽ നിര്യാതനായി . ഭാര്യ: കോട്ടയം ചാന്നാനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ. ഏക മകൻ രോഹിത് . മരുമകൾ: രുചി . സഹോദരങ്ങൾ: സേതു ലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ,സജീവ് നായർ സിന്ധു. മെയ് 30 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ 8 വരെ മിസ്സിസ്സാഗയിലുള്ള സെന്റ് ജോൺസ് ഡിക്‌സി സെമിത്തേരി & ക്രിമിറ്റോറിയം – St. […]
എബോള ഭീതി: പ്രതിരോധ നടപടികൾ ശക്തമാക്കി കാനഡ

ഒട്ടാവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കാനഡ. അണുബാധ രാജ്യത്തേക്ക് എത്താതിരിക്കാൻ കർശനമായ അതിർത്തി സുരക്ഷാ നിയമങ്ങളാണ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി. നിലവിൽ കാനഡയിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്തെ ആരോഗ്യസാഹചര്യം സുരക്ഷിതമാണെന്നും ഹെൽത്ത് കാനഡ അധികൃതർ വ്യക്തമാക്കി. […]