newsroom@amcainnews.com

വാഷിംഗ്ടണിലെ പേപ്പര്‍ മില്ലില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു ഒന്‍പതുപേരെ കാണാതായി

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ പേപ്പര്‍ ഫാക്ടറിയില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒന്‍പതുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റു. ടാങ്കറില്‍ ഇപ്പോഴും രാസമിശ്രിതം ഉള്ളതിനാല്‍ നിലവിസെ സ്ഥിതി അതീവ സങ്കീര്‍ണമാണെന്നു അധികൃതര്‍ വ്യക്തമാക്കി. വാഷിങ്ടണ്‍ സംസ്ഥാനത്തിലെ ലോങ്‌വ്യൂവിലുള്ള നിപ്പോണ്‍ ഡൈനാവേവ് പാക്കേജിംഗ് എന്ന പള്‍പ്പ് ആന്‍ഡ് പേപ്പര്‍ മില്ലില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.

ടാങ്കില്‍ രാസമിശ്രിതം ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനം അതീവ സങ്കീര്‍ണമാണ്. എട്ട് തൊഴിലാളികളെ പൊള്ളലേറ്റ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു അഗ്‌നിശമന സേനാംഗത്തിനും പരിക്കേറ്റിരുന്നു. അപകടത്തില്‍പ്പെട്ട ഒന്‍പതു പേരെ ലോംഗങ്‌വ്യൂവിലെ പീസ്ഹെല്‍ത്ത് സെന്റ് ജോണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

You might also like
Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Top Picks for You
Top Picks for You