newsroom@amcainnews.com

ട്രാഫിക് സിഗ്നലുകളിൽ പരമ്പരാഗതമായ ചുവപ്പ്, മഞ്ഞ, പച്ച ലൈറ്റുകൾക്ക് ഒപ്പം ഇനി ഒരു നിറം കൂടി; പുതിയൊരു നിർദ്ദേശവുമായി നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ

ട്രാഫിക് സിഗ്നലുകളിൽ ഇനി ഒരു നിറം കൂടി, പുതിയൊരു നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. പരമ്പരാഗതമായ ചുവപ്പ്, മഞ്ഞ, പച്ച ലൈറ്റുകൾക്ക് ഒപ്പമായിരിക്കും വെള്ള നിറവും ഇനി മുതൽ പ്രകാശിക്കുക. സാധാരണ വാഹനങ്ങൾക്കും സ്വയം ഓടുന്ന വാഹനങ്ങൾക്കും സുരക്ഷിതമായും കാര്യക്ഷമമായും സഞ്ചരിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു കവലയിലെ ട്രാഫിക് നിയന്ത്രണം ഇപ്പോൾ സ്വയം ഓടുന്ന കാറുകൾ ഏറ്റെടുത്തിരിക്കുന്നു എന്നതിൻ്റെ സൂചനയായിട്ടായിരിക്കും വെള്ള ലൈറ്റ് തെളിയുന്നത്. കൂടുതൽ സ്വയം ഓടുന്ന […]

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊമ്പേൽ പുരസ്കാരം നേടിയവരിൽ കനേഡിയൻ സാമ്പത്തിക വിദഗ്ദ്ധൻ പീറ്റർ ഹൗവിറ്റും

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊമ്പേൽ പുരസ്കാരം നേടിയവരിൽ കനേഡിയൻ സാമ്പത്തിക വിദഗ്ദ്ധൻ പീറ്റർ ഹൗവിറ്റും. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് തിങ്കളാഴ്ചയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. നൂതന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ച വിശദീകരിച്ചതിന് ആണ് ഡച്ച് വംശജനായ ജോയൽ മോക്കിർ, ഫ്രഞ്ചുകാരനായ ഫിലിപ്പ് അഗിയോൺ എന്നിവർക്കൊപ്പം ഹൗവിറ്റിന് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിൽ താൻ അതീവ സന്തോഷവാനാണെന്നും ഹൗവിറ്റ് പറഞ്ഞു. ജീവിതത്തിലെ ഒരു സ്വപ്നം യാഥാർത്ഥ്യമായതിന് തുല്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹഗ്രന്ഥകർത്താവായ അഗിയോണിനൊപ്പം വിജയം ആഘോഷിക്കാൻ […]

ചന്ദ്രോപരിതലത്തിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് കാനഡ

ചന്ദ്രോപരിതലത്തിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് കാനഡ. ചന്ദ്രനിൽ സ്ഥിരമായൊരു സാന്നിധ്യം നിലനിർത്താൻ ഊർജ്ജത്തിൻ്റെ ആവശ്യകത അനിവാര്യമായതിനാലാണ് ഇത്. ചന്ദ്രനിൽ ഉപയോഗിക്കാനായി ഒരു ലോ-എൻറിച്ച്ഡ് യുറേനിയം ആണവ റിയാക്ടർ വികസിപ്പിക്കുന്നതിന് കനേഡിയൻ സ്പേസ് ഏജൻസി (CSA) കനേഡിയൻ സ്പേസ് മൈനിംഗ് കോർപ്പറേഷന് (CSMC) ഒരു മില്യൺ ഡോളർ ധനസഹായം നൽകിയിരുന്നു. ഭൂമിയിൽ നിർമ്മിച്ച് ചന്ദ്രനിലേക്ക് അയയ്ക്കുന്ന ഈ റിയാക്ടർ ഭാഗികമായി സ്വയംനിയന്ത്രിതവും ഭാഗികമായി ഭൂമിയിൽ നിന്നുള്ള മേൽനോട്ടത്തിലുമായിരിക്കും പ്രവർത്തിക്കുക. ​ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഏക […]

AI ഉപയോഗിച്ചുള്ള ‘ഹോം ഇൻവേഷൻ’ തമാശ അപകടകരം; അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയും പോലീസിൻ്റെ സമയം പാഴാക്കുകയും ചെയ്യുന്നു; മുന്നറിയിപ്പുമായി പൊലീസ്

AI ഉപയോഗിച്ചുള്ള ‘ഹോം ഇൻവേഷൻ’ തമാശ അപകടകരമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഒരു വ്യക്തി വീടിനുള്ളിൽ അതിക്രമിച്ച് കയറിയതായി തോന്നിപ്പിക്കുന്ന AI നിർമ്മിത ചിത്രങ്ങൾ അയയ്ക്കുന്നതാണ് പുതിയ തമാശ. കമ്പ്യൂട്ടർ ഉണ്ടാക്കിയ ഈ വ്യാജ ചിത്രങ്ങളിൽ, അതിക്രമിച്ച് കടന്നയാൾ സോഫകളിൽ ഇരിക്കുന്നതോ, കിടക്കയിൽ കിടക്കുന്നതോ, അടുക്കളയിൽ സാധനങ്ങൾ തിരയുന്നതോ ആയിരിക്കും കാണിക്കുന്നത്. TikTok, Instagram, Snapchat തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് വൈറലായതോടെ, ആഗോളതലത്തിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടി വന്നിരിക്കുകയാണ്. ഈ തമാശ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയും പലപ്പോഴും പോലീസിൻ്റെ […]

കാൽഗറിയിലെ തൊഴിലില്ലായ്മ സെപ്റ്റംബർ മാസത്തിൽ 8.1 ശതമാനമായി ഉയർന്നു

കാൽഗറി: കാൽഗറിയിലെ തൊഴിലില്ലായ്മ സെപ്റ്റംബർ മാസത്തിൽ 8.1 ശതമാനമായി ഉയർന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥ സെപ്റ്റംബർ മാസത്തിൽ ഏകദേശം 60,000 പുതിയ ജോലികൾ കൂട്ടിച്ചേർത്തെങ്കിലും, രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നു. സെപ്റ്റംബറിൽ 5,000 ജോലികൾ മാത്രമേ വർദ്ധിക്കൂ എന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽയ ഇതിനെ മറികടക്കുന്നതായിരുന്നു പുതിയ കണക്കുകൾ. കഴിഞ്ഞ രണ്ട് മാസങ്ങളിൽ 100,000-ത്തിലധികം ജോലികളായിരുന്നു നഷ്ടപ്പെട്ടത്. ഇതിൽ നിന്നുള്ളൊരു തിരിച്ചുവരവ് കൂടിയായാണ് പുതിയ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. അതേസമയം, കാൽഗറിയിലെ തൊഴിലില്ലായ്മ നിരക്ക് […]

സമ്പന്നരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ കുടുംബങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിക്കുന്നു; കാനഡയിലെ വരുമാന വ്യത്യാസം റെക്കോർഡ് നിലയിലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്

കാനഡയിലെ വരുമാന വ്യത്യാസം റെക്കോർഡ് നിലയിലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. സമ്പന്നരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ കുടുംബങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. കാനഡയിലെ ഏറ്റവും വരുമാനമുള്ള 40 ശതമാനം കുടുംബങ്ങൾ ഏറ്റവും താഴെയുള്ള 40 ശതമാനം കുടുംബങ്ങളെക്കാൾ വളരെ കൂടുതൽ സമ്പാദിക്കുന്നതായാണ് കണ്ടെത്തൽ. ഏറ്റവും ധനികരായ 20 ശതമാനം കനേഡിയൻമാർ രാജ്യത്തിൻ്റെ മൊത്തം ആസ്തിയുടെ 64.8 ശതമാനവും കൈവശം വച്ചിരിക്കുന്നു. ശരാശരി 3.4 ദശലക്ഷം ഡോളറാണ് ഒരു കുടുംബത്തിൻ്റെ കൈവശമുള്ളത്. അതേസമയം, ഏറ്റവും കുറഞ്ഞ സമ്പത്തുള്ള […]

ടൊറൻ്റോയിൽ ബാങ്ക് ഇൻവെസ്റ്റിഗേറ്റർ ഫോൺ തട്ടിപ്പുകൾ വർദ്ധിക്കുന്നു; നിരവധി പേർക്ക് ആയിരക്കണക്കിന് ഡോളർ നഷ്ടമായി, ജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്

ടൊറൻ്റോ: ബാങ്ക് ഇൻവെസ്റ്റിഗേറ്റർ’ ഫോൺ തട്ടിപ്പുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് ജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ടൊറൻ്റോ പോലീസ്. ഈ തട്ടിപ്പുകൾ കാരണം നഗരത്തിലെ നിരവധി പേർക്ക് ഇതിനോടകം ആയിരക്കണക്കിന് ഡോളർ നഷ്ടമായിട്ടുണ്ട്. തട്ടിപ്പുകാർ ബാങ്ക് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇരയുടെ ബാങ്കിൽ നിന്ന് നേരിട്ട് വിളിക്കുന്നതായി തോന്നിക്കുന്ന ‘സ്പൂഫ്ഡ്’ കോളുകൾ വഴിയാണ് തട്ടിപ്പിൻ്റെ തുടക്കം. തങ്ങളുടെ അക്കൗണ്ടുകൾക്ക് ഭീഷണിയുണ്ടെന്ന് വിശ്വസിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം, പാസ്‌വേഡുകളും പിൻ നമ്പറുകളും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ആളുകളെക്കൊണ്ട് പറയിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. […]

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ നിവാസികൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലുള്ള ലിബറൽ പാർട്ടി നേതാവ് ജോൺ ഹോഗൻ വീണ്ടും ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, പ്രവിശ്യയിൽ ഭരണമാറ്റം അനിവാര്യമാണെന്ന് പ്രോഗ്രസ്സീവ് കൺസർവേറ്റീവ് നേതാവ് ടോണി വേക്ക്ഹാം അഭിപ്രായപ്പെട്ടു. ലിബറൽ ഭരണത്തിന് കീഴിൽ ആരോ​ഗ്യ രം​ഗം, ജീവിത നിലവാരം എന്നിവ തകർന്നതായി അദ്ദേഹം ആരോപിച്ചു. അതേസമയം ലിബറൽ പാർട്ടിയുടെ ഭരണത്തെക്കുറിച്ചുള്ള ഒരു റഫറണ്ടം ആയിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് എൻഡിപി നേതാവ് ജിം ഡിൻ […]

വീണ്ടും നാക്കുപിഴ: കാര്‍ണിയെ പ്രസിഡന്റാക്കി ട്രംപ്

ഈജിപതില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും നാക്കുപിഴ. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ട്രംപ് ‘പ്രസിഡന്റ്’ എന്ന് അഭിസംബോധന ചെയ്തതാണ് സംഭവം. പിന്നാലെ തനിക്ക് പ്രസിഡന്റായി സ്ഥാനകയറ്റം നല്‍കിയതിന് നന്ദിയെന്ന കാര്‍ണിയുടെ വാക്കുകളും വേദിയില്‍ രസകരമായ സംഭവങ്ങള്‍ക്കിടയാക്കി. ഗാസ സമാധാന ഉച്ചക്കോടിക്കായി ലോക നേതാക്കള്‍ ഒത്തുകൂടിയ വേദിയിലായിരുന്നു ട്രംപിന്റെ അബദ്ധം. കാനഡയെ പരാമര്‍ശിച്ച് സംസാരിക്കുന്നതിനിടെയാണ് മാര്‍ക്ക് കാര്‍ണിയെ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്തത്. ‘കാനഡ ഇവിടെയുണ്ട്. അത് മഹത്തരമാണ്. സത്യത്തില്‍, […]

മുല്ലപ്പെരിയാല്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് വ്യാജ ഇമെയില്‍; അന്വേഷണം ആരംഭിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന വ്യാജ ഇമെയില്‍. ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ ജില്ലാ കോടതിയുടെ മെയില്‍ ഐഡിയിലേക്ക് സന്ദേശം എത്തിയത്. പിന്നാലെ അണക്കെട്ടില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിനായി നിയോഗിച്ചത്. സന്ദേശം എത്തിയ മെയില്‍ ഐഡിയുടെ വിവരങ്ങള്‍ തേടി മൈക്രോസോഫ്റ്റിനും കത്ത് അയച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് സ്‌ഫോടനത്തില്‍ […]