newsroom@amcainnews.com

കാൽഗറിയിലെ തൊഴിലില്ലായ്മ സെപ്റ്റംബർ മാസത്തിൽ 8.1 ശതമാനമായി ഉയർന്നു

കാൽഗറി: കാൽഗറിയിലെ തൊഴിലില്ലായ്മ സെപ്റ്റംബർ മാസത്തിൽ 8.1 ശതമാനമായി ഉയർന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥ സെപ്റ്റംബർ മാസത്തിൽ ഏകദേശം 60,000 പുതിയ ജോലികൾ കൂട്ടിച്ചേർത്തെങ്കിലും, രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നു. സെപ്റ്റംബറിൽ 5,000 ജോലികൾ മാത്രമേ വർദ്ധിക്കൂ എന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽയ ഇതിനെ മറികടക്കുന്നതായിരുന്നു പുതിയ കണക്കുകൾ. കഴിഞ്ഞ രണ്ട് മാസങ്ങളിൽ 100,000-ത്തിലധികം ജോലികളായിരുന്നു നഷ്ടപ്പെട്ടത്. ഇതിൽ നിന്നുള്ളൊരു തിരിച്ചുവരവ് കൂടിയായാണ് പുതിയ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.

അതേസമയം, കാൽഗറിയിലെ തൊഴിലില്ലായ്മ നിരക്ക് മുൻ മാസത്തെ 7.7 ശതമാനത്തിൽ നിന്ന് വർദ്ധിച്ച് 8.1 ശതമാനത്തിലേക്കെത്തി. സെപ്റ്റംബറിൽ ആൽബർട്ടയിൽ 43,000-ത്തിലധികം പുതിയ ജോലികൾ കൂട്ടിച്ചേർക്കപ്പെട്ടു, കാനഡയിലെ ഏറ്റവും വലിയ വർദ്ധനയാണ് ഇത്. BMO ചീഫ് എക്കണോമിസ്റ്റ് ഡഗ് പോർട്ടർ “വമ്പിച്ച നേട്ടം” എന്നാണ് ഇതിനെ വിലയിരുത്തിയത്. കൊവിഡ് സമയത്തെ അസ്ഥിരത ഒഴിച്ചുനിർത്തിയാൽ ഒരു മാസം കൊണ്ട് ആൽബർട്ടയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴിൽ വർദ്ധനവാണിതെന്നും അഭിപ്രായപ്പെട്ടു. ആൽബർട്ടയിലെ തൊഴിൽ വർദ്ധനവ് കൂടുതലും നിർമ്മാണ മേഖലയിലാണ്. 7,900 ജോലികൾ ഈ മേഖലയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. കൂടാതെ കൃഷി മേഖലയിൽ 4,500 ജോലികളും സൃഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You