newsroom@amcainnews.com

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊമ്പേൽ പുരസ്കാരം നേടിയവരിൽ കനേഡിയൻ സാമ്പത്തിക വിദഗ്ദ്ധൻ പീറ്റർ ഹൗവിറ്റും

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊമ്പേൽ പുരസ്കാരം നേടിയവരിൽ കനേഡിയൻ സാമ്പത്തിക വിദഗ്ദ്ധൻ പീറ്റർ ഹൗവിറ്റും. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് തിങ്കളാഴ്ചയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. നൂതന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ച വിശദീകരിച്ചതിന് ആണ് ഡച്ച് വംശജനായ ജോയൽ മോക്കിർ, ഫ്രഞ്ചുകാരനായ ഫിലിപ്പ് അഗിയോൺ എന്നിവർക്കൊപ്പം ഹൗവിറ്റിന് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിൽ താൻ അതീവ സന്തോഷവാനാണെന്നും ഹൗവിറ്റ് പറഞ്ഞു. ജീവിതത്തിലെ ഒരു സ്വപ്നം യാഥാർത്ഥ്യമായതിന് തുല്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹഗ്രന്ഥകർത്താവായ അഗിയോണിനൊപ്പം വിജയം ആഘോഷിക്കാൻ കാത്തിരിക്കുകയാണെന്നും ഹൗവിറ്റ് പറഞ്ഞു. ഏകദേശം 30 വർഷത്തോളം ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നോബൽ സമ്മാനത്തിൻ്റെ പ്രധാന ആശയമായ ‘ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ’ (അഥവാ നവീകരണത്തിലൂടെ പഴയ സാങ്കേതികവിദ്യകളെയും ബിസിനസുകളെയും ഇല്ലാതാക്കി പുതിയത് വരുന്ന പ്രക്രിയ) എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാൻ ഹൗവിറ്റും അഗിയോണും ഗണിതശാസ്ത്രത്തെയാണ് ആശ്രയിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് ഷുംപീറ്റർ 1942-ൽ എഴുതിയ “കാപ്പിറ്റലിസം, സോഷ്യലിസം ആൻഡ് ഡെമോക്രസി” എന്ന പുസ്തകത്തിലൂടെയാണ് ഈ ആശയം കൂടുതൽ ശ്രദ്ധ നേടിയത്.

You might also like

ആഗോള റിലീസിന് ‘ഖലീഫ’: ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്

കോമൺവെൽത്ത് ഗെയിംസ്: ജൂഡോയിൽ ചരിത്രം കുറിച്ച് അസ്മിത ഡേ

How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

Top Picks for You
Top Picks for You