newsroom@amcainnews.com

വീണ്ടും നാക്കുപിഴ: കാര്‍ണിയെ പ്രസിഡന്റാക്കി ട്രംപ്

ഈജിപതില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും നാക്കുപിഴ. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ട്രംപ് ‘പ്രസിഡന്റ്’ എന്ന് അഭിസംബോധന ചെയ്തതാണ് സംഭവം. പിന്നാലെ തനിക്ക് പ്രസിഡന്റായി സ്ഥാനകയറ്റം നല്‍കിയതിന് നന്ദിയെന്ന കാര്‍ണിയുടെ വാക്കുകളും വേദിയില്‍ രസകരമായ സംഭവങ്ങള്‍ക്കിടയാക്കി.

ഗാസ സമാധാന ഉച്ചക്കോടിക്കായി ലോക നേതാക്കള്‍ ഒത്തുകൂടിയ വേദിയിലായിരുന്നു ട്രംപിന്റെ അബദ്ധം. കാനഡയെ പരാമര്‍ശിച്ച് സംസാരിക്കുന്നതിനിടെയാണ് മാര്‍ക്ക് കാര്‍ണിയെ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്തത്. ‘കാനഡ ഇവിടെയുണ്ട്. അത് മഹത്തരമാണ്. സത്യത്തില്‍, പ്രസിഡന്റ് എന്നെ വിളിച്ചിരുന്നു, അദ്ദേഹത്തിന് ഇതിന്റെ പ്രാധാന്യം കൃത്യമായി അറിയാം. കാനഡ എവിടെയാണ്, നിങ്ങള്‍ എവിടെയാണ്?’ – അബദ്ധം പറ്റിയതറിയാതെ ട്രംപ് പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് ട്രംപ് മാര്‍ക്ക് കാര്‍ണിയുമായി ഹസ്തദാനം ചെയ്യുന്നതിനിടെയാണ് ‘എന്നെ പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയതിന് നന്ദി,’ എന്ന് കാര്‍ണി ചിരിയോടെ ട്രംപിനോട് പറഞ്ഞത്. ഉടന്‍ പൊട്ടിച്ചിരിച്ചുക്കൊണ്ട് കാര്‍ണിയുടെ തോളില്‍ തട്ടിക്കൊണ്ട് ‘ഓ, ഞാന്‍ അങ്ങനെ പറഞ്ഞോ?’ എന്ന് ട്രംപ് ചോദിക്കുകയും ചെയ്തു. പിന്നാലെ ജസ്റ്റന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്ന് ട്രംപ് വിളിച്ച് കാര്യം പരാമര്‍ശിച്ച് ‘കുറഞ്ഞപക്ഷം ഞാന്‍ നിങ്ങളെ ഒരു ഗവര്‍ണര്‍ എന്ന് വിളിച്ചില്ലല്ലോ, അത് മതി’ എന്ന് മറുപടി നല്‍കുകയും ചെയ്തു.

You might also like

യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം: മുന്നറിയിപ്പ് നൽകി കാനഡ

ലോറിയർ-സെൻ്റ്-മേരി ഉപതിരഞ്ഞെടുപ്പ്: ഗൈ കോർമിയർ ലിബറൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

സൗത്ത് ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: നിരവധി ഇന്ത്യന്‍ വംശജര്‍ മത്സരരംഗത്ത്

കാനഡയിൽ ലൈംഗികരോഗങ്ങൾ പടരുന്നു: നവജാതശിശുക്കളിലും അണുബാധ

ശൈത്യകാല സീസൺ: മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി എഡ്മിന്‍റൻ സിറ്റി

Top Picks for You
Top Picks for You