newsroom@amcainnews.com

മുല്ലപ്പെരിയാല്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് വ്യാജ ഇമെയില്‍; അന്വേഷണം ആരംഭിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന വ്യാജ ഇമെയില്‍. ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ ജില്ലാ കോടതിയുടെ മെയില്‍ ഐഡിയിലേക്ക് സന്ദേശം എത്തിയത്. പിന്നാലെ അണക്കെട്ടില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിനായി നിയോഗിച്ചത്. സന്ദേശം എത്തിയ മെയില്‍ ഐഡിയുടെ വിവരങ്ങള്‍ തേടി മൈക്രോസോഫ്റ്റിനും കത്ത് അയച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു ഇമെയില്‍ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. തൃശൂര്‍ കളക്ടര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് വിവരം കൈമാറിയതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജ ഭീഷണി സന്ദേശം ആയിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

You might also like
Decision clearing path for Russia to join world juniors in Alberta is 'very unwelcome,' minister says

അൽബേർട്ടയിൽ നടക്കുന്ന ലോക ജൂനിയർ ഹോക്കിയിലേക്ക് റഷ്യക്ക് പ്രവേശനം നൽകിയ തീരുമാനം തികച്ചും ദൗർഭാഗ്യകരം: മന്ത്രി അനിത ആനന്ദ്

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

Ontario Investing More Than $1.8 Million to Boost Tourism in Northern Ontario

ഉത്തര ഒന്റാറിയോയിലെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ 1.8 മില്യൺ ഡോളറിലധികം നിക്ഷേപവുമായി ഒന്റാറിയോ സർക്കാർ

Saudi Arabia warns of potential danger in Yanbu oil hub as Houthi attacks continue

ഹൂതി ആക്രമണങ്ങൾ തുടരുന്നതിനിടെ യാൻബു എണ്ണ കേന്ദ്രത്തിൽ സാധ്യതയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

Soap legend Morgan Fairchild, 76, joins OnlyFans to ‘share more’ with longtime supporters

76-ാം വയസ്സിൽ ഓൺലിഫാൻസിൽ അക്കൗണ്ട് തുടങ്ങി പ്രശസ്ത നടി മോർഗൻ ഫെയർചൈൽഡ്; ആരാധകരുമായി കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനെന്ന് താരം

Gold 'hijacked' and sped away from the airport; 12 km chase, gang caught

വിമാനത്താവളത്തിൽ നിന്ന് സ്വർണം തട്ടിയെടുത്ത് കാറിൽ കടന്നുകളഞ്ഞു; 12 കിലോമീറ്റർ പിന്തുടർന്ന് കവർച്ചാസംഘത്തെ പിടികൂടി

Top Picks for You
Top Picks for You