എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ്; കനേഡിയൻ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു

ഓട്ടവ: കാനഡയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് സമീപ ദിവസങ്ങളിൽ വിമാനങ്ങളുടെ കാലതാമസത്തിനും റദ്ദാക്കലിനും കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട്. ഈ രംഗത്തെ ജീവനക്കാരുടെ കുറവ് അടുത്ത കാലത്തൊന്നും പൂർണ്ണമായും പരിഹരിക്കപ്പെടില്ലെന്നാണ് വിലയിരുത്തൽ. കാനഡയുടെ സിവിൽ എയർ നാവിഗേഷൻ സിസ്റ്റം പ്രവർത്തിപ്പിക്കുന്ന സ്ഥാപനമായ NAV കാനഡ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം NAV കാനഡയ്ക്ക് വാൻകൂവർ , കാൽഗറി , ടൊറൻ്റോ , മോൺട്രിയൽ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ താൽക്കാലിക സേവന തടസ്സങ്ങൾ നേരിടേണ്ടി വന്നു. ഇതെല്ലാം പൂർണ്ണമായോ അല്ലെങ്കിൽ […]
കൃത്രിമബുദ്ധിയുടെ മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് 85 ശതമാനം കനേഡിയൻമാരും അഭിപ്രായപ്പെടുന്നതായി സർവേ

കനേഡിയൻ സർക്കാരുകൾ എഐയ്ക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് 85% കനേഡിയൻമാരും അഭിപ്രായപ്പെടുന്നതായി റിപ്പോർട്ട്. കാനഡയിലുടനീളം കൃത്രിമബുദ്ധിയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ, എഐ ധാർമ്മികമായും സുരക്ഷിതമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തലങ്ങളിലുമുള്ള സർക്കാരുകൾ അതിനെ നിയന്ത്രിക്കണമെന്നാണ് ഭൂരിഭാഗം കനേഡിയൻമാരും അഭിപ്രായപ്പെടുന്നത്. ലെഗർ ആണ് ഇതു സംബന്ധിച്ച് സർവ്വെ നടത്തിയത്. സർവേയിൽ പങ്കെടുത്ത 85 ശതമാനം കനേഡിയൻമാരും എഐ ടൂളുകൾ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 22നും 25നും ഇടയിൽ 1,518 പേരാണ് ഓൺലൈനായി സർവേയിൽ പങ്കെടുത്തത്. എഐ നിയന്ത്രണം ആഗ്രഹിക്കുന്ന […]
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ ട്രംപിൻറെ നീക്കങ്ങൾക്ക് തിരിച്ചടി; തീരുവ നടപടികൾ നിയമവിരുദ്ധം, അധികാര ദുർവിനിയോഗം നടത്തിയെന്ന് ഫെഡറൽ അപ്പീൽ കോടതി

വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ നീക്കങ്ങൾക്ക് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതിയുടെ വിധി. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡൻറ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണ്. കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര സാമ്പത്തിക […]
പൊതു ഇടങ്ങളിൽ വ്യാജ ക്യുആർ കോഡ്; ബ്രിട്ടീഷ് കൊളംബിയയിൽ ഹൈടെക് തട്ടിപ്പുകൾ വർധിക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്

വാൻകുവർ: രാജ്യത്തുടനീളമുള്ള ആളുകളെ ലക്ഷ്യം വെച്ച് ഹൈടെക് തട്ടിപ്പുകൾ ബ്രിട്ടീഷ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വാൻകുവർ പോലീസ് അറിയിച്ചു. പൊതുജനങ്ങൾ തട്ടിപ്പിൽ വീഴാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പ്രദേശങ്ങളിൽ പൊതു ഇടങ്ങളിൽ വ്യാജ ക്യുആർ കോഡുകൾ പ്രചരിക്കുന്നതായി വിപിഡി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യുന്നവരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തുമെന്ന് പോലീസ് പറഞ്ഞു. ഒകനാഗൻ വാലി സിറ്റിയിലെ യാത്രക്കാരെ കബളിപ്പിക്കുന്ന തരത്തിൽ നാഷണൽ ക്യുആർ […]
എഡ്മന്റണിൽ വൈദ്യുതാഘാതമേറ്റ് 13 വയസ്സുകാരൻ മരിച്ചു

എഡ്മന്റൺ: സൗത്ത്‌വെസ്റ്റ് എഡ്മന്റണിൽ വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള ആൺകുട്ടി മരിച്ചതായി ആർസിഎംപി അറിയിച്ചു. വാർബർഗ് ഹട്ടറൈറ്റ് കോളനിയിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ജോലി ചെയ്യുമ്പോൾ സ്ഥലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു. ഉടൻ STARS എയർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ കുട്ടി മരിച്ചതായി ആർസിഎംപി സ്ഥിരീകരിച്ചു. സംഭവത്തിൽ ആർസിഎംപിയുടെ സഹായത്തോടെ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി (ഒഎച്ച്എസ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിൽ ആദ്യമായി ഡിജിറ്റൽ വാലറ്റ് ആരംഭിച്ച് ആൽബെർട്ട; മൊബൈൽ ഹെൽത്ത് കാർഡും അവതരിപ്പിച്ചു

ആൽബെർട്ട: സർക്കാരിൽ നിന്നും ലഭിക്കുന്ന രേഖകൾ പൊതുജനങ്ങൾക്ക് സ്വകാര്യ മൊബൈൽ ഡിവൈസുകളിൽ ശേഖരിക്കാൻ സാധിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ച് ആൽബെർട്ട. ആൽബെർട്ട വാലറ്റ് എന്ന് പേരിട്ടിരിക്കുന്ന ഡിജിറ്റൽ ആപ്പ് കാനഡയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. പ്രവിശ്യയിലെ ഗവൺമെന്റ് സർവീസ് ഡെലിവറി ആധുനികവത്കരിക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. വാലറ്റുകളിൽ ചേർക്കാൻ കഴിയുന്ന ആദ്യത്തെ രേഖ മൊബൈൽ ഹെൽത്ത് കാർഡായിരിക്കും. ആരോഗ്യ പരിപാലന സംവിധാനവുമായി ഇടപെടാനുള്ള വേഗതയേറിയതും സൗകര്യപ്രദവുമായ മാർഗമാണിത്. ആൽബെർട്ട നിവാസികൾക്ക് വേഗതയേറിയതും മികച്ചതുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് ആൽബെർട്ട […]
അധ്യയന വർഷം ആരംഭിക്കാനിരിക്കെ ആൽബെർട്ടയിൽ അധ്യാപകർ പണിമുടക്കിലേക്ക്

ആൽബെർട്ട: ആൽബെർട്ട ടീച്ചേഴ്‌സ് അസോസിയേഷനും (എടിഎ) പ്രവിശ്യാ സർക്കാരും തമ്മിലുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ആൽബെർട്ടയിലെ അധ്യാപകർ പണിമുടക്ക് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഈ ആഴ്ച ഒരു മധ്യസ്ഥന്റെ സഹായത്തോടെ കരാർ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, ഇതുവരെ യൂണിയൻ പണിമുടക്ക് നോട്ടീസ് നൽകിയിട്ടില്ല. എന്നാൽ പ്രവിശ്യയിലെ 51,000 അധ്യാപകർ സമരത്തിലേക്ക് നീങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ യൂണിയൻ 72 മണിക്കൂർ നോട്ടീസ് നൽകണം. വേതനം, ക്ലാസ് മുറികളിലെ സാഹചര്യങ്ങൾ, കുട്ടികളുടെ എണ്ണത്തിലെ വർധന, വിദ്യാർത്ഥികൾക്കുള്ള വിഭവങ്ങൾ തുടങ്ങിയ ചൂണ്ടിക്കാട്ടിയാണ് എടിഎ […]
കാൽഗറിയിൽ പൊലീസിന് നേരെ വെടിയുതിർത്ത അക്രമി ഒടുവിൽ സ്വയം വെടിവെച്ച് മരിച്ചു

കാൽഗറി: കാൽഗറിയിൽ പൊലീസിന് നേരെ വെടിയുതിർത്ത അക്രമി ഒടുവിൽ സ്വയം നിറയൊഴിച്ച് മരിച്ചു. ക്രിമിനൽ പട്ടികയിൽ ഉള്ള എൽവിസ് വുക്കാജ് ആണ് സ്വയം വെടിവെച്ച് മരിച്ചത്. ക്രസൻ്റ് റോഡിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തതിനു ശേഷം തൊട്ടടുത്തുള്ള ഒരു വീട്ടിൽ കയറി പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കായി കാനഡ മുഴുവൻ വാറണ്ട് പുറപ്പെടുവിച്ച് പൊലീസ് തിരയുകയായിരുന്നു. അതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. ഏകദേശം മൂന്ന് മണിക്കൂറോളം പൊലീസും ഇയാളും തമ്മിൽ ഏറ്റുമുട്ടി. ഒടുവിലാണ് വുക്കാജ് സ്വയം നിറയൊഴിച്ചത്. […]
