newsroom@amcainnews.com

കാൽഗറിയിൽ പൊലീസിന് നേരെ വെടിയുതിർത്ത അക്രമി ഒടുവിൽ സ്വയം വെടിവെച്ച് മരിച്ചു

കാൽഗറി: കാൽഗറിയിൽ പൊലീസിന് നേരെ വെടിയുതിർത്ത അക്രമി ഒടുവിൽ സ്വയം നിറയൊഴിച്ച് മരിച്ചു. ക്രിമിനൽ പട്ടികയിൽ ഉള്ള എൽവിസ് വുക്കാജ് ആണ് സ്വയം വെടിവെച്ച് മരിച്ചത്. ക്രസൻ്റ് റോഡിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തതിനു ശേഷം തൊട്ടടുത്തുള്ള ഒരു വീട്ടിൽ കയറി പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കായി കാനഡ മുഴുവൻ വാറണ്ട് പുറപ്പെടുവിച്ച് പൊലീസ് തിരയുകയായിരുന്നു.

അതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. ഏകദേശം മൂന്ന് മണിക്കൂറോളം പൊലീസും ഇയാളും തമ്മിൽ ഏറ്റുമുട്ടി. ഒടുവിലാണ് വുക്കാജ് സ്വയം നിറയൊഴിച്ചത്. നിരവധി സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയായിരുന്ന ഇയാൾ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. കഴിഞ്ഞയാഴ്ച കണങ്കാലിൽ നിന്ന് ഇലക്ട്രോണിക് ട്രാക്കർ നീക്കം ചെയ്തതിന് പിന്നാലെയാണ് 31 കാരനായ എൽവിസ് വുകജിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

You might also like

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി

ഡാജേഴ്‌സ് വീണ്ടും ചരിത്രം കുറിക്കുന്നു; ടാരിക് സ്കുബാലിനെ ടീമിലെത്തിച്ച് തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് വമ്പൻ താരം

Balochistan Independence Day: Declaration to Celebrate on August 11

ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം: ഓഗസ്റ്റ് 11 ആഘോഷമാക്കാൻ പ്രഖ്യാപനം

Prayagraj Murder: Content Creator Arrested for Killing and Burning Cousin

പ്രയാഗ്‌രാജിലെ കൊലപാതകം: ബന്ധുവായ യുവാവിനെ വധിച്ച് കത്തിച്ച കണ്ടന്റ് ക്രിയേറ്റർ പിടിയിൽ

Top Picks for You
Top Picks for You