newsroom@amcainnews.com

പൊതു ഇടങ്ങളിൽ വ്യാജ ക്യുആർ കോഡ്; ബ്രിട്ടീഷ് കൊളംബിയയിൽ ഹൈടെക് തട്ടിപ്പുകൾ വർധിക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്

വാൻകുവർ: രാജ്യത്തുടനീളമുള്ള ആളുകളെ ലക്ഷ്യം വെച്ച് ഹൈടെക് തട്ടിപ്പുകൾ ബ്രിട്ടീഷ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വാൻകുവർ പോലീസ് അറിയിച്ചു. പൊതുജനങ്ങൾ തട്ടിപ്പിൽ വീഴാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പ്രദേശങ്ങളിൽ പൊതു ഇടങ്ങളിൽ വ്യാജ ക്യുആർ കോഡുകൾ പ്രചരിക്കുന്നതായി വിപിഡി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യുന്നവരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തുമെന്ന് പോലീസ് പറഞ്ഞു. ഒകനാഗൻ വാലി സിറ്റിയിലെ യാത്രക്കാരെ കബളിപ്പിക്കുന്ന തരത്തിൽ നാഷണൽ ക്യുആർ കോഡ് പാർക്കിംഗ് സ്‌കാമിനെക്കുറിച്ച് പെന്റിക്റ്റൺ ആർസിഎംപി താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വാൻകുവർ പോലീസിന്റെ മുന്നറിയിപ്പ് വരുന്നത്.

ഈ വ്യാജ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യുന്നത് പേയ്‌മെന്റ് വിവരങ്ങൾ മോഷ്ടിക്കുന്നതിനോ ഡിവൈസുകളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഒരു ഫിഷിംഗ് സൈറ്റിലേക്ക് സൈൻഅപ്പ് ചെയ്യിപ്പിച്ചേക്കാമെന്ന് വിപിഡി മുന്നറിയിപ്പിൽ പറയുന്നു. പാർക്കിംഗ് മീറ്ററുകൾ അല്ലെങ്കിൽ മെഷീനുകൾ, റെസ്റ്റോറന്റ് മെനു, ഡെലിവിറി നോട്ടീസ്, ഈവന്റ് ടിക്കറ്റ്, പോസ്റ്റർ, എടിഎം, ബസ് സ്‌റ്റോപ്പുകൾ, ഇമെയിൽ, ടെക്സ്റ്റ് മെസേജ് തുടങ്ങിയവയിലെല്ലാം വ്യാജ ക്യുആർ തട്ടിപ്പുകാർ പതിപ്പിക്കാൻ സാധ്യതയുണ്ട്. സംശയാസ്പാദമായവ കാണുകയാണെങ്കിൽ അവയുടെ ആധികാരികത പരിശോധിച്ചു മാത്രം പ്രവർത്തിക്കണമെന്നും പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചു.

You might also like

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Top Picks for You
Top Picks for You