newsroom@amcainnews.com

കൃത്രിമബുദ്ധിയുടെ മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് 85 ശതമാനം കനേഡിയൻമാരും അഭിപ്രായപ്പെടുന്നതായി സർവേ

നേഡിയൻ സർക്കാരുകൾ എഐയ്ക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് 85% കനേഡിയൻമാരും അഭിപ്രായപ്പെടുന്നതായി റിപ്പോർട്ട്. കാനഡയിലുടനീളം കൃത്രിമബുദ്ധിയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ, എഐ ധാർമ്മികമായും സുരക്ഷിതമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തലങ്ങളിലുമുള്ള സർക്കാരുകൾ അതിനെ നിയന്ത്രിക്കണമെന്നാണ് ഭൂരിഭാഗം കനേഡിയൻമാരും അഭിപ്രായപ്പെടുന്നത്.

ലെഗർ ആണ് ഇതു സംബന്ധിച്ച് സർവ്വെ നടത്തിയത്. സർവേയിൽ പങ്കെടുത്ത 85 ശതമാനം കനേഡിയൻമാരും എഐ ടൂളുകൾ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 22നും 25നും ഇടയിൽ 1,518 പേരാണ് ഓൺലൈനായി സർവേയിൽ പങ്കെടുത്തത്. എഐ നിയന്ത്രണം ആഗ്രഹിക്കുന്ന 85 ശതമാനം പേരിൽ 57 ശതമാനം പേരും ശക്തമായി അതിനെ അനുകൂലിക്കുന്നതായും കണ്ടെത്തി. വോട്ടെടുപ്പിൽ 34 ശതമാനം കനേഡിയൻമാരും എഐ സമൂഹത്തിന് നല്ലതാണെന്നും അഭിപ്രായപ്പെട്ടു. 36 ശതമാനം പേർ അത് ദോഷകരമാണെന്ന് വിശ്വസിക്കുന്നു. ഏകദേശം 31 ശതമാനം പേർ ഉറപ്പില്ല എന്നാണ് പറഞ്ഞത്. ഭൂരിഭാഗം കനേഡിയൻമാരും പറയുന്നത് തങ്ങളുടെ ജോലിസ്ഥലങ്ങളിൽ എഐ സഹായകരമായിട്ടുണ്ട് എന്നാണ്.

You might also like
Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You