newsroom@amcainnews.com

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ ട്രംപിൻറെ നീക്കങ്ങൾക്ക് തിരിച്ചടി; തീരുവ നടപടികൾ നിയമവിരുദ്ധം, അധികാര ദുർവിനിയോഗം നടത്തിയെന്ന് ഫെഡറൽ അപ്പീൽ കോടതി

വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ നീക്കങ്ങൾക്ക് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതിയുടെ വിധി. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡൻറ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.

തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണ്. കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറൽ അപ്പീൽ കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്. നികുതി താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ലെവികൾ നിശ്ചയിക്കുന്നതിൽ യുഎസ് കോൺഗ്രസിനാണ് അധികാരമെന്നും ഫെഡറൽ കോടതി പറഞ്ഞു.

അതേസമയം കോടതി വിധിയെ വിമർശിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തി. വിധി നിലനിൽക്കാൻ അനുവദിക്കില്ലെന്ന സൂചന നൽകിയ ട്രംപ് അമേരിക്കൻ ഐക്യനാടുകളെ ഉതകുന്ന തീരുമാനം എന്നാണ് ട്രംപ് കോടതി വിധിയെന്നാണ് വിമർശിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിമർശനം. അതസമയം ഫെഡറൽ കോടതിയുടെ വിധിയെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്.

You might also like
6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You