സിനിപ്ലക്‌സിൽ വമ്പൻ ഓഫർ! ഓഗസ്റ്റ് 30, 31 തിയതികളിൽ അഞ്ച് ഡോളറിന് ടിക്കറ്റും അഞ്ച് ഡോളറിന് പോപ്‌കോണും

ഓഗസ്റ്റ് 30 ശനിയാഴ്ചയും ഓഗസ്റ്റ് 31 ഞായറാഴ്ചയും സിനിമാപ്രേമികൾക്ക് അഞ്ച് ഡോളറിന് സിനിമാ ടിക്കറ്റുകളും അഞ്ച് ഡോളറിന് പോപ്‌കോണും വാഗ്ദാനം ചെയ്ത് കാനഡയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലയായ സിനിപ്ലക്‌സ്. സിനിപ്ലക്‌സിന്റെ പ്രമോഷണൽ ഡീലിനുള്ള ടിക്കറ്റുകൾ ഓഗസ്റ്റ് 27 ബുധനാഴ്ച മുതൽ ലഭ്യമാകും. സിനിപ്ലക്‌സിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ദി കനേഡിയൻ പിക്ചർ പയനിയേഴ്‌സിനാണ് പ്രയോജനപ്പെടുക. രാജ്യത്തെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റിയാണ് കനേഡിയൻ പിക്ചർ പയനിയേഴ്‌സ്. 1940 ൽ സ്ഥാപിതമായത് മുതൽ ഇത് […]
കാനഡയിലെ ‘ഹോട്ട് സ്‌പോട്ട്’ ബീസിയിലെ ലിറ്റൺ; ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റൺ കാനഡയിലെ ഏറ്റവും ചൂടേറിയ മേഖലയായി മാറി. കാനഡയുടെ ഹോട്ട്‌സ്‌പോട്ട് എന്ന വിശേഷണത്തോടെ ഈ വർഷം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. പ്രവിശ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ചുട്ടുപൊള്ളുന്ന നിലയാണുള്ളത്. ഉഷ്ണതരംഗത്തിൽ ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്. ഫ്രേസർ കാന്യോൺ കമ്മ്യൂണിറ്റിയിൽ തിങ്കളാഴ്ച 41.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയതെന്ന് എൺവയോൺമെന്റ് കാനഡ വ്യക്തമാക്കുന്നു. 1934 ൽ സ്ഥാപിച്ച 37.2 ഡിഗ്രി സെൽഷ്യസ് എന്ന മുൻ റെക്കോർഡ് മറികടന്ന്, ഓഗസ്റ്റ് 25 ന് ലിറ്റണിൽ ഒരു […]
കാൽഗറിയിൽ ഉഗ്ര വിഷമുള്ള അപകടകാരിയായ ബ്ലാക്ക് വിഡോ ചിലന്തിയെ കണ്ടെത്തി

കാൽഗറി: എയർഡ്രിയിൽ ലോറൻ ഷ്മിഡ്‌കെ എന്ന യുവതി തന്റെ സഹോദരിയുടെ വീട്ടിൽ നിന്നും അപൂർവ്വമായ ദൃശ്യം പകർത്തി. ബ്ലാക്ക് വിഡോ ചിലന്തിയുടെ ചിത്രമാണ് ലോറൻ പകർത്തിയത്. ഈ ചിത്രം കണ്ടതിന് ശേഷം ഇത് വെസ്റ്റേൺ ബ്ലാക്ക് വിഡോ എന്ന ചിലന്തിയിനമാണെന്നും ആൽബെർട്ടയിലെ വിഷമുള്ള ഒരേയൊരു ചിലന്തി ഇനമാണെന്നും ഓൾഡ്‌സ് കോളേജ് എന്റമോളജി ഇൻസ്ട്രക്ടർ കെൻ ഫ്രൈ സ്ഥിരീകരിച്ചു. ഉഗ്ര വിഷമുള്ള അപകടകാരിയായ ചിലന്തിയാണെന്നും ഇത് മനുഷ്യന് ആപത്തുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കടലയുടെ വലിപ്പം മാത്രമുള്ള ചിലന്തികൾ […]
അഞ്ച് വർഷത്തിനിടെ കാനഡയുടെ ടെക് തൊഴിൽ വിപണി തകർച്ചയിലേക്ക് നീങ്ങിയതായി പഠനം

ഓട്ടവ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയുടെ ടെക് തൊഴിൽ വിപണി തകർച്ചയിലേക്ക് നീങ്ങിയതായി പുതിയ പഠനം. ജോബ് പോസ്റ്റിംഗ് സൈറ്റായ ഇൻഡീഡീസിൻ്റേതാണ് പുതിയ കണ്ടെത്തൽ. 2020ൻ്റെ തുടക്കത്തിലെ തൊഴിൽ അവസരവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിലെ ഒഴിവുകൾ 19 ശതമാനം കുറഞ്ഞുവെന്നാണ് പറയുന്നത്. വിപണിയിലുണ്ടായ മാറ്റങ്ങളും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ സമീപകാല മുന്നേറ്റങ്ങളും ടെക് സ്ഥാപനങ്ങൾ തൊഴിലാളികളുടെ എണ്ണം കൂട്ടുന്നതിൽ കാണിച്ച താൽപര്യക്കുറവോ ആകാം ഈ ഇടിവിന് കാരണമെന്ന് ഇൻഡീഡ് പറയുന്നു. 2022 അവസാനത്തിൽ ChatGPT പുറത്തിറങ്ങിയപ്പോൾ തന്നെ […]
ആൽബർട്ട ഉപതിരഞ്ഞെടുപ്പിൽ 211 വോട്ട് അസാധു

കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് മത്സരിച്ച ആൽബർട്ടയിലെ ബാറ്റിൽ റിവർ – ക്രൗഫൂട്ട് ഉപതിരഞ്ഞെടുപ്പിൽ ഇരുന്നൂറിലധികം വോട്ടുകൾ അസാധുവായതായി ഇലക്ഷൻസ് കാനഡ. ആകെ 211 വോട്ടുകൾ അസാധുവായപ്പോൾ 51,085 വോട്ടുകൾ സാധുവായതായും ഏജൻസി അറിയിച്ചു. ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലോ ആ റൈഡിങ്ങിൽ മത്സരിക്കാത്ത ഒരാളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലോ വോട്ട് അസാധുവായതായി കണക്കാക്കുമെന്ന് ഇലക്ഷൻസ് കാനഡയുടെ വക്താവ് മാത്യു മക്കെന്ന പറയുന്നു. ബാറ്റിൽ റിവർ – ക്രൗഫൂട്ട് ഉപതിരഞ്ഞെടുപ്പിൽ 214 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ പിയേർ […]
കാല്‍ഗറിയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

കാല്‍ഗറിയിൽ വാരാന്ത്യം വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. പകൽസമയത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും. രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസിനും 16 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. അടുത്ത ആഴ്ച ആദ്യം ചൂട് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ സൂര്യാഘാതം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് […]
കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു

കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതായി CIBC റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യകാലത്ത് മാത്രം കാണപ്പെടുന്ന നിലവാരത്തിലാണ് നിലവിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കെന്ന് CIBC അനലിസ്റ്റ് ആൻഡ്രൂ ഗ്രാൻതം പറയുന്നു. 15 നും 24 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നിലവിലെ സാമ്പത്തിക പശ്ചാത്തലം സൂചിപ്പിക്കുന്നതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 2022 മുതൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ശരാശരിയേക്കാൾ കൂടുതൽ വർധിച്ച് 5.5 ശതമാനത്തിൽ എത്തി. സാധാരണ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടങ്ങളിൽ യുവാക്കളുടെ തൊഴിലില്ലായ്മ […]
ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിച്ച് ഓസ്‌ട്രേലിയ; അംബാസഡറെ പുറത്താക്കി

ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും ഉത്തരവിട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമാണ് ഓസ്‌ട്രേലിയ മറ്റൊരു രാജ്യത്തിന്റെ അംബാസഡറെ പുറത്താക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സിഡ്‌നിയിലെ ലൂയിസ് കോണ്ടിനന്റല്‍ കിച്ചണു നേരെയും ഡിസംബറില്‍ മെല്‍ബണിലെ ഇസ്രയേല്‍ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എഎസ്‌ഐഒ) കണ്ടെത്തിയതായി […]
വാഹന ഇൻഷുറൻസ് ബോർഡ് അഴിമതി: ഫ്രാൻസ്വാ ലെഗോൾട്ട് മൊഴി നൽകും

പ്രവിശ്യാ വാഹന ഇൻഷുറൻസ് ബോർഡ് അഴിമതി വിവാദത്തിൽ ക്യൂബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് പൊതു അന്വേഷണത്തിന് ഹാജരാകും. സെപ്റ്റംബർ 2-ന് പ്രീമിയർ നേരിട്ട് ഹാജരായി മൊഴി നൽകുമെന്ന് ലെഗോൾട്ടിന്റെ ഓഫീസും ഗാലന്റ് കമ്മീഷനും സ്ഥിരീകരിച്ചു. SAAQclic എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം നിർമാണത്തിന് പ്രതീക്ഷിച്ചതിനേക്കാൾ 5 കോടി ഡോളർ അധികം ചെലവ് വന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഓഡിറ്ററുടെ റിപ്പോർട്ട് പ്രകാരം പ്ലാറ്റ്‌ഫോമിന്റെ ആകെ ചെലവ് 11 കോടി ഡോളറാണ്.
കാർണി ലാത്വിയയിൽ: സൈനികരെ സന്ദർശിച്ചു

ലാത്വിയയിലെത്തിയ പ്രധാനമന്ത്രി മാർക്ക് കാർണി സൈനികരെ സന്ദർശിച്ചു. റഷ്യൻ ആക്രമണങ്ങളെ തടയുന്നതിനായി യൂറോപ്പിന്റെ കിഴക്കൻ മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികരെ വിന്യസിച്ചിട്ടുള്ള ദൗത്യമായ ഓപ്പറേഷൻ റീഅഷ്വറൻസിന്റെ ഭാഗമായായിരുന്നു സന്ദർശനം. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ ദൗത്യത്തിന്റെ പ്രാധാന്യം വർധിച്ചതായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മാർക്ക് കാർണി പറഞ്ഞു. ഓപ്പറേഷൻ റീഅഷ്വറൻസ് 2029 വരെ മൂന്ന് വർഷത്തേക്ക് കൂടി നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. 2,000 കനേഡിയൻ സൈനികരാണ് ഈ ഏറ്റവും വലിയ വിദേശ സൈനിക ദൗത്യത്തിലുള്ളത്. […]
