newsroom@amcainnews.com

കാല്‍ഗറിയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

കാല്‍ഗറിയിൽ വാരാന്ത്യം വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. പകൽസമയത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും. രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസിനും 16 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. അടുത്ത ആഴ്ച ആദ്യം ചൂട് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ സൂര്യാഘാതം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്‍റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, വളരെ ഉയർന്ന ശരീരതാപം, ശക്തമായ തലവേദന, തലകറക്കം, ക്ഷീണം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, സാധാരണയിലധികമായി വിയര്‍ക്കുക തുടങ്ങിയവയാണ് സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍. 

You might also like
Ramanattukara - Karipur Elevated Highway: Renewed hopes for the project

രാമനാട്ടുകര – കരിപ്പൂർ എലിവേറ്റഡ് ഹൈവേ: പദ്ധതിക്ക് വീണ്ടും പ്രതീക്ഷ

ഷാരോണ്‍ ഫെലോഷിപ്പ് സതേണ്‍ റീജനൽ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 മുതല്‍ മെസ്‌കീറ്റില്‍

കാനഡയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു, ഭർത്താവ് അറസ്റ്റിൽ

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

Attention Expats: Important information regarding bank strike and remittances

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ബാങ്ക് പണിമുടക്കും പണമയക്കലും സംബന്ധിച്ച പ്രധാന വിവരങ്ങൾ

Canada is not close to restoring housing affordability, says central bank

ഭവന നിർമ്മാണ രംഗത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇനിയും സമയമെടുക്കും: കനേഡിയൻ സെൻട്രൽ ബാങ്ക്

Top Picks for You
Top Picks for You