newsroom@amcainnews.com

കാർണി ലാത്വിയയിൽ: സൈനികരെ സന്ദർശിച്ചു

ലാത്വിയയിലെത്തിയ പ്രധാനമന്ത്രി മാർക്ക് കാർണി സൈനികരെ സന്ദർശിച്ചു. റഷ്യൻ ആക്രമണങ്ങളെ തടയുന്നതിനായി യൂറോപ്പിന്റെ കിഴക്കൻ മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികരെ വിന്യസിച്ചിട്ടുള്ള ദൗത്യമായ ഓപ്പറേഷൻ റീഅഷ്വറൻസിന്റെ ഭാഗമായായിരുന്നു സന്ദർശനം. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ ദൗത്യത്തിന്റെ പ്രാധാന്യം വർധിച്ചതായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മാർക്ക് കാർണി പറഞ്ഞു. ഓപ്പറേഷൻ റീഅഷ്വറൻസ് 2029 വരെ മൂന്ന് വർഷത്തേക്ക് കൂടി നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.

2,000 കനേഡിയൻ സൈനികരാണ് ഈ ഏറ്റവും വലിയ വിദേശ സൈനിക ദൗത്യത്തിലുള്ളത്. കാനഡയാണ് ഓപ്പറേഷൻ റീഅഷ്വറൻസിന് നേതൃത്വം നൽകുന്നത്. സൈനിക ബേസിലെ സൗകര്യങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിക്ക്, ഡ്രോണുകളുടെയും, ടാങ്കുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം സൈനികർ വിശദീകരിച്ചു.

You might also like
Sean ‘Diddy’ Combs living VIP life behind bars with massages, alcohol, nude photos and a cellphone: report

ജയിലിലും ആഡംബര ജീവിതം നയിച്ച് സീൻ ‘ഡിഡി’ കോംപ്സ്: മസാജ്, മദ്യം, സെൽഫോൺ എന്നിവയുണ്ടെന്ന് റിപ്പോർട്ട്

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു

മിനിമം വേതനം വർധിപ്പിച്ച് അഞ്ച് കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് പ്രാബല്യത്തിൽ

Drug sales near educational institutions: US files federal indictment against 19 people

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരി വിൽപന; യുഎസിൽ 19 പേർക്കെതിരെ ഫെഡറൽ കുറ്റപത്രം

Artificial Intelligence Name Change: Reality and Challenges

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റം: യാഥാർത്ഥ്യവും വെല്ലുവിളികളും

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Top Picks for You
Top Picks for You