newsroom@amcainnews.com

കാനഡയിലെ ‘ഹോട്ട്‌ സ്‌പോട്ട്’ ബീസിയിലെ ലിറ്റൺ; ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റൺ കാനഡയിലെ ഏറ്റവും ചൂടേറിയ മേഖലയായി മാറി. കാനഡയുടെ ഹോട്ട്‌സ്‌പോട്ട് എന്ന വിശേഷണത്തോടെ ഈ വർഷം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. പ്രവിശ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ചുട്ടുപൊള്ളുന്ന നിലയാണുള്ളത്. ഉഷ്ണതരംഗത്തിൽ ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്.

ഫ്രേസർ കാന്യോൺ കമ്മ്യൂണിറ്റിയിൽ തിങ്കളാഴ്ച 41.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയതെന്ന് എൺവയോൺമെന്റ് കാനഡ വ്യക്തമാക്കുന്നു. 1934 ൽ സ്ഥാപിച്ച 37.2 ഡിഗ്രി സെൽഷ്യസ് എന്ന മുൻ റെക്കോർഡ് മറികടന്ന്, ഓഗസ്റ്റ് 25 ന് ലിറ്റണിൽ ഒരു ദിവസത്തെ പരമാവധി താപനില റെക്കോർഡിട്ടു. ബീസിയിലെ താപനില കൂടിയ 16 പ്രദേശങ്ങളിൽ ഒന്നാണ് ലിറ്റൺ. വിസ്‌ലർ, പെംബർട്ടൺ, കംലൂപ്‌സ്, കെലോന, കാഷെ ക്രീക്ക് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തു.

ഫ്രേസർ കാന്യോൺ, തോംസൺ, ഓകനാഗൻ മേഖലകളുടെ തെക്കൻ ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ എൺവയോൺമെന്റ് കാനഡ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച അവസാനം വരെ ഉയർന്ന താപനില 35 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. നോർത്ത്, സെൻട്രൽ തീരങ്ങളിലെ ഉൾനാടൻ ഭാഗങ്ങളിലും വാൻകുവർ ഐലൻഡിന്റെ ഭൂരിഭാഗവും സ്‌പെഷ്യൽ വെതർ സ്റ്റേറ്റ്‌മെന്റ് പ്രാബല്യത്തിലുണ്ട്.

You might also like

യുഎസ് വിസിറ്റിങ് വീസ ഇന്‍റർവ്യൂവിനായി ഇന്ത്യക്കാര്‍ കാത്തിരിക്കേണ്ടി വരുന്നത് ഒരു വര്‍ഷം വരെ: റിപ്പോർട്ട്

Donald Trump's new financial assistance announcement

ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക സഹായ പ്രഖ്യാപനം

Canada changes work permit rules: Staffing agencies barred from sponsoring foreign workers

കാനഡയുടെ പുതിയ തൊഴിൽ അനുമതി നിയമങ്ങൾ: വിദേശ തൊഴിലാളികൾക്ക് സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്റ്റാഫിംഗ് ഏജൻസികളെ വിലക്കി

വ്യാപാര യുദ്ധം പുതിയ ഘട്ടത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതി വിലക്ക് പ്രാബല്യത്തിൽ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 733 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

വേർപിരിയൽ പരിഹാരമല്ല: ദേശീയ ഐക്യം നിലനിർത്തണമെന്ന് പിയേർ പൊളിയേവ്

Top Picks for You
Top Picks for You