newsroom@amcainnews.com

ഓസ്‌ട്രേലിയയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ. ഇതോടെ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയേക്കും. പ്രായം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. ആയിരത്തിലധികം വിദ്യാര്‍ത്ഥികളെയും നൂറുകണക്കിന് മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി നടത്തിയ ‘ഏജ് അഷ്വറന്‍സ് ടെക്‌നോളജി ട്രയല്‍’ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താതെ ഉപയോക്താവിന്റെ പ്രായം കൃത്യമായി നിര്‍ണ്ണയിക്കാന്‍ നിലവിലുള്ള ഉപകരണങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ചു. യുകെയിലെ എന്‍ജിഒ ആയ ‘ഏജ് ചെക്ക് സര്‍ട്ടിഫിക്കേഷന്‍ […]

കാല്‍ഗറി ബോ ഗ്ലേസിയര്‍ ഫോള്‍സില്‍ പാറയിടിഞ്ഞ് ഒരാള്‍ മരിച്ചു

ആല്‍ബര്‍ട്ടയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെ ബോ ഗ്ലേസിയര്‍ ഫോള്‍സില്‍ പാറയിടിഞ്ഞു വീണ് ഒരാള്‍ മരിച്ചതായി ആര്‍സിഎംപി റിപ്പോര്‍ട്ട് ചെയ്തു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഐസ്ഫീല്‍ഡ്‌സ് പാര്‍ക്ക്വേയിലെ (ഹൈവേ 93 നോര്‍ത്ത്) ലേക്ക് ലൂയിസില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ബാന്‍ഫ്, ജാസ്പര്‍ നാഷണല്‍ പാര്‍ക്കുകളില്‍ നിന്നുള്ള പാര്‍ക്ക്‌സ് കാനഡ വിസിറ്റേഴ്‌സ് സേഫ്റ്റി ടീം മറ്റ് ഏജന്‍സികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത […]

ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ മധ്യേഷ്യ കത്തും: റഷ്യ

ഇറാനും ഇസ്രയേലും തമ്മില്‍ നിലവിലുള്ള സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുന്നത് മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന്ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്. ഇത് അമേരിക്ക വരുത്തിവെയ്ക്കുന്ന ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഘര്‍ഷങ്ങള്‍ മേഖല മുഴുവനും വ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു. സംഘര്‍ഷം പരിഹരിക്കുന്നതിന് സഹായിക്കാന്‍ റഷ്യ തയ്യാറാണെന്നും സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഇടപെടലില്‍ ഇറാനില്‍ ഭരണമാറ്റത്തിനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇത്തരം ചോദ്യങ്ങള്‍ സ്വീകാര്യമല്ലെന്ന നിലപാടാണ് പെസ്‌കോവ് സ്വീകരിച്ചത്. അതേസമയം പുടിന്‍ ഇസ്രയേലുമായും ഇറാനുമായും […]

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ടെഹ്റാനിലെ എംബസികള്‍ അടച്ചുപൂട്ടി രാജ്യങ്ങള്‍

ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം കടുപ്പിച്ചതോടെടഹ്റാനിലുള്ള ചില രാജ്യങ്ങളുടെ എംബസികള്‍ അടച്ചുപൂട്ടാനും ഉദ്യോഗസ്ഥരോട് ഇറാന്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു. ന്യൂസിലന്‍ഡ് , ഓസ്ട്രേലിയ , ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളാണ് താത്ക്കാലികമായി അടച്ചത്.മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചിടുകയും മറ്റ് രാജ്യങ്ങള്‍ ഇസ്രയേലിലും ഇറാനിലുമുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്. ഓസ്‌ട്രേലിയ തങ്ങളുടെ എല്ലാ പൗരന്മാരോടും എംബസിയിലെ ഉദ്യോഗസ്ഥരോടും ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി. . ടെഹ്‌റാനിലെ തങ്ങളുടെ എംബസി പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി […]

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍;34 മരണം

സെന്‍ട്രല്‍ ഗാസയിലെ സഹായവിതരണകേന്ദ്രത്തിലേക്ക് വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍. വെള്ളിയാഴ്ച രണ്ടിടത്തായുണ്ടായ വ്യോമാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരുക്കേറ്റു. അല്‍ ഷൊഹദ ജങ്ഷന് സമീപം നടന്ന ആക്രമണത്തില്‍ 23പേരും അല്‍-മ-അസരയിലുണ്ടായ ആക്രമണത്തില്‍ 11 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ?ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളിലായി 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസ സിറ്റിക്ക് പടിഞ്ഞാറ് അല്‍ ഷാതി അഭയാര്‍ഥി ക്യാമ്പില്‍ ടെന്റ് കെട്ടി താമസിച്ചിരുന്നവരുടെ ഇടയിലേക്ക് ബോംബിട്ടു. മൂന്നു […]

ബിഷ്ണോയി സംഘത്തെ തീവ്രവാദികളായി പ്രഖ്യാപിക്കണം: ബ്രാംപ്ടണ്‍ മേയര്‍

ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍. ബിഷ്ണോയി സംഘം പീല്‍ മേഖലയില്‍ വേരുറപ്പിച്ചിട്ടുണ്ടെന്നും നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും പാട്രിക് ബ്രൗണ്‍ പറയുന്നു. ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് 700 അംഗങ്ങളുടെ ആഗോള ശൃംഖലയുണ്ടെന്നും പീലിലും മറ്റ് പ്രദേശങ്ങളിലുമുള്ള ദുര്‍ബലരായ ആളുകളെ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും പാട്രിക് ബ്രൗണ്‍ പറയുന്നു. കാനഡയിലുടനീളം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലോറന്‍സ് ബിഷ്ണോയി നേതൃത്വം നല്‍കുന്നുണ്ടെന്നും ബ്രാംപ്ടണ്‍ മേയര്‍ ആരോപിക്കുന്നു. ബിഷ്ണോയി […]

യൂകോണ്‍ ലിബറല്‍ പാര്‍ട്ടി ലീഡറായി മൈക്ക് പെംബര്‍ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു

യൂകോണ്‍ ലിബറല്‍ പാര്‍ട്ടിയുടെ പുതിയ ലീഡറായി മൈക്ക് പെംബര്‍ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക വ്യവസായിയും പാര്‍ട്ടിയിലെ ദീര്‍ഘകാല സജീവപ്രവര്‍ത്തകനുമായ പെംബര്‍ടണ്‍ ഇതോടെ ടെറിട്ടറിയുടെ 11-ാമത് പ്രീമിയറാകും. ക്വാന്‍ലിന്‍ ഡണ്‍ ഫസ്റ്റ് നേഷന്‍ മുന്‍ മേധാവി ഡോറിസ് ബില്ലിനെ 13 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ വിജയം. പുതിയ പ്രീമിയറിന്റെ സത്യപ്രതിജ്ഞാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എട്ടുവര്‍ഷത്തെ തങ്ങളുടെ ശക്തമായ നേതൃത്വത്തെയും ഫസ്റ്റ് നേഷന്‍സുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെയും മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമാണിതെന്ന് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പെംബര്‍ടണ്‍ പറഞ്ഞു. എല്ലാ കമ്മ്യൂണിറ്റികളുടെയും ക്ഷേമം […]

കാര്‍ണി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബില്ലിന്മേല്‍ ഇന്ന് വോട്ടെടുപ്പ്

മാര്‍ക്ക് കാര്‍ണി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബില്ലിന്മേല്‍ (സി-5) ഹൗസ് ഓഫ് കോമണ്‍സില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വ്യാവസായിക പദ്ധതികളായ ഖനികള്‍, തുറമുഖങ്ങള്‍, പൈപ്പ് ലൈനുകള്‍ എന്നിവയ്ക്ക് ഫെഡറല്‍ അംഗീകാരം വേഗത്തില്‍ നേടാന്‍ മന്ത്രിസഭയെ അനുവദിക്കുന്നതാണ് ലിബറല്‍ സര്‍ക്കാരിന്റെ ഈ ബില്‍. വ്യാഴാഴ്ച പുലര്‍ച്ചെ കണ്‍സര്‍വേറ്റീവുകളുടെ പിന്തുണയോടെ ഇത് കമ്മിറ്റി ഘട്ടം കടന്നിരുന്നു. യുഎസ് താരിഫുകളോടുള്ള കാനഡയുടെ ആഭ്യന്തര സാമ്പത്തിക പ്രതികരണത്തിന്റെ ഹൃദയ ഭാഗമാണ് ബില്‍ സി-5 എന്ന് കാര്‍ണി പറഞ്ഞു. ജൂണ്‍ […]

ഒൻ്റാരിയോയിൽ പിടിമുറുക്കി അഞ്ചാംപനി: ആകെ കേസുകൾ 2,179

ടൊറൻ്റോ: പ്രവിശ്യയിൽ തുടർച്ചയായി മൂന്നാം ആഴ്ചയും ഡസൻ കണക്കിന് അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. കഴിഞ്ഞ ആഴ്ച പ്രവിശ്യയിൽ 96 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഒക്ടോബർ മുതലുള്ള അഞ്ചാംപനി രോഗബാധിതരുടെ എണ്ണം 2,179 ആയി. പുതിയ അണുബാധകളിൽ മുപ്പത്തിനാല് എണ്ണം സൂ സെ മാരി ഉൾപ്പെടുന്ന അൽഗോമ പബ്ലിക് ഹെൽത്തിലാണ്. കഴിഞ്ഞ ആഴ്ച, ഈ മേഖലയിൽ 28 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ നോർത്തേൺ ഒൻ്റാരിയോയിലെ […]

മെറ്റൽ കൗണ്ടർ താരിഫ് മാറ്റങ്ങൾ ജൂലൈ 21ന്: കനേഡ്യൻ പ്രധാനമന്ത്രി മാർക്ക് കാർണി

ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിലെ പുരോഗതിക്ക് അനുസൃതമായി ജൂലൈ 21-ന് മെറ്റൽ കൗണ്ടർ താരിഫുകൾ ക്രമീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തെ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളെ സംരക്ഷിക്കാൻ ജൂൺ 30-ന് പുതിയ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കാർണിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ജി 7 ഉച്ചകോടിയുടെ ഭാഗമായി ആൽബർട്ടയിലെ കനനാസ്കിസിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രഖ്യാപിച്ച 30 ദിവസത്തെ വ്യാപാര കരാർ സമയപരിധി ജൂലൈ 21-ന് അവസാനിക്കും. ട്രംപിൻറെ സ്റ്റീൽ, അലുമിനിയം ഇറക്കുമതി തീരുവകളുടെ […]